Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Aug 2017 3:47 PM IST Updated On
date_range 13 Aug 2017 3:47 PM ISTഎങ്ങും മാലിന്യനിക്ഷേപം: എടവണ്ണ -കൊയിലാണ്ടി സംസ്ഥാനപാതയോരങ്ങൾ മാലിന്യനിക്ഷേപകേന്ദ്രമാവുന്നു
text_fieldsbookmark_border
മുക്കം-അരീക്കോട് റോഡ് മാലിന്യനിക്ഷേപകേന്ദ്രമാവുന്നു മുക്കം: മുക്കം-അരീക്കോട് റോഡ് മാലിന്യനിക്ഷേപകേന്ദ്രമാവുന്നു. പാതയോരങ്ങളിലെ കാടുമൂടിയ ഇരുവശങ്ങളിലാണ് ആളുകൾ നിർബാധം മാലിന്യം തള്ളുന്നത്. അരീക്കോട് റോഡിൽ മുക്കം മുതൽ വലിയപറമ്പ് , എരഞ്ഞിമാവ് വരെ കാടുമൂടിയ റോഡ് വശങ്ങളാണ്. ഇവിടെ ചാക്കിലും പ്ലാസ്റ്റിക് കവറുകളിലും കെട്ടിയ നിലയിലുള്ള മാലിന്യം ഉൾപ്പെടെയാണ് ആളുകൾ നിക്ഷേപിക്കുന്നത്. ഭക്ഷ്യ അവശിഷ്ടങ്ങളും പാർസൽ ഭക്ഷണങ്ങളുടെ കവറുകളും മദ്യക്കുപ്പികളും മിനറൽ വാട്ടർ ബോട്ടിലുകളും മറ്റും വാഹനയാത്രികരാണ് ഏറെയും റോഡരികിൽ നിക്ഷേപിച്ച് സ്ഥലം വിടുന്നത്. കക്കൂസ് മാലിന്യം, അറവുശാലയിലെ മാലിന്യം എന്നിവ രാത്രിയിലാണ് കൊണ്ടിടുന്നത്. ഇതര സംസ്ഥാനക്കാർ ഉൾപ്പെടെയുള്ള ലോറി, ടിപ്പർ ജീവനക്കാർ സ്ഥിരമായി പാർസൽ ഭക്ഷണങ്ങളുടെ അവശിഷ്ടം റോഡരികിൽ ഉപേക്ഷിക്കുന്നു. ഉച്ചഭക്ഷണ സമയത്തും മറ്റും സ്ഥിരമായി റോഡരികിൽ ഇത്തരം വാഹനങ്ങൾ പാർക്ക് ചെയ്ത് ഭക്ഷണം കഴിച്ചശേഷം ബാക്കി സമീപത്തുതന്നെ ഉപേക്ഷിക്കുന്നു. വലിയ വാഹനങ്ങളുടെ മറവിൽ ഇത് ആരുടെയും ശ്രദ്ധയിൽപെടുന്നില്ല. മുനിസിപ്പാലിറ്റിയോ പഞ്ചായത്ത് അധികൃതരോ ഇക്കാര്യത്തിൽ ശ്രദ്ധ ചെലുത്തുന്നില്ല. മുമ്പ് നാട്ടുകാരുടെ നേതൃത്വത്തിൽ നിരവധിതവണ പരാതിപ്പെടുകയും പ്രതികളെ പിടികൂടുകയും മറ്റും ചെയ്തിട്ടുണ്ടെങ്കിലും നടപടികൾക്ക് തുടർച്ചയില്ലാത്തതിനാൽ മാലിന്യനിക്ഷേപത്തിന് അറുതിയാവുന്നില്ല. മുക്കംപാലം, കടവ് പാലം വഴി ഇരുവഴിത്തിയിലേക്ക് മാലിന്യം തള്ളുന്നതും പതിവാണ്. കുടിവെള്ളം മലിനപ്പെട്ടും പരിസരമലിനീകരണം മൂലവും പകർച്ചവ്യാധി ഭീഷണിയിലാണ് മലയോരമേഖല. സുസ്ഥിരം കാരശ്ശേരി ശിൽപശാല മുക്കം: കാരശ്ശേരി ഗ്രാമപഞ്ചായത്ത് സുസ്ഥിരം പദ്ധതിയുടെ ഭാഗമായി ഏകദിന ശിൽപശാല സംഘടിപ്പിച്ചു. ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ 300ൽ അധികം ആളുകൾ പങ്കെടുത്തു. വിവിധ വകുപ്പ് മേധാവികളും കർഷകരും ബാങ്ക് പ്രതിനിധികളും വിഷയാവതരണം നടത്തി. പശു, ആട്, മുട്ടക്കോഴി, ഇറച്ചി കോഴി,പോത്ത്, തേനീച്ച തുടങ്ങിയവ വളർത്താൻ താൽപര്യമുള്ള കർഷകർക്കായാണ് ശിൽപശാല സംഘടിപ്പിച്ചത്. ഇവർക്ക് കെ.ഡി.സി ബാങ്ക് നബാർഡിെൻറ സഹായത്തോടെ കുറഞ്ഞ െചലവിൽ വായ്‌പ നൽകും. ശിൽപശാല ജില്ലപഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.കെ. വിനോദ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വെറ്ററിനറി സർജൻ ഡോ. മുജീബ് റഹ്മാൻ പദ്ധതി വിശദീകരണം നടത്തി, നബാർഡ് ഡി.ഡി.എം ജെയിംസ്, പി. ജോർജ് , കെ.ഡി.സി ബാങ്ക് ജനറൽ മാനേജർ അബ്‌ദുൽ മുജീബ്, െഡയറി െഡവലപ്മെൻറ് ഡയറക്ടർ പ്രകാശ്, പ്രഫ. അബ്ദുൽ മുനീർ, വി. മോയി മാസ്റ്റർ, വൈസ് പ്രസിഡൻറ് വി.പി. ജമീല, ചെയർമാന്മാരായ, അബ്ദുല്ല കുമാരനെല്ലൂർ, ലിസി സ്കറിയ, സജി തോമസ്, എം.ടി. അഷ്റഫ്, ജയൻ ചാത്തമംഗലം തുടങ്ങിയവർ സംസാരിച്ചു. അബ്ദുല്ല കുമാരനെല്ലൂർ സ്വാഗതവും സെക്രട്ടറി സി.ഇ. സുരേഷ് ബാബു നന്ദിയും പറഞ്ഞു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story