Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightതൊഴിൽനൈപുണ്യ...

തൊഴിൽനൈപുണ്യ വികസനകേന്ദ്രം ഉദ്ഘാടനം

text_fields
bookmark_border
തൊഴിൽ നൈപുണ്യ വികസനകേന്ദ്രം ഉദ്ഘാടനം കോഴിക്കോട്: നാഷനൽ സർവിസ് സ്കീം സോഷ്യൽ റിസർച് സൊസൈറ്റിയുമായി ചേർന്ന് നടപ്പാക്കുന്ന തൊഴിൽ നൈപുണ്യ വികസനകേന്ദ്രം ഉദ്ഘാടനം ജെ.‌ഡി‌.ടി ഇസ്ലാം പോളിടെക്നിക് കോളജിൽ നടന്നു. അധ്യാപനരീതികളിൽ കാലത്തിനനുസരിച്ച് മാറ്റം വരുത്തണമെന്നും ഇൻറർനെറ്റി​െൻറയും റോബോട്ടിക്സി​െൻറയും ആർട്ടിഫിഷ്യൽ ഇൻറലിജൻസി​െൻറയും സാധ്യതകൾ ഉപയോഗപ്പെടുത്തണമെന്നും എ‌.പി.‌ജെ. അബ്ദുൽകലാം ടെക്നോളജിക്കൽ സർവകലാശാല ബോർഡ് ഒഫ് ഗവർണർ അംഗം ഡോ.പി.എ. ഇബ്രാഹീം ഹാജി പറഞ്ഞു. സംസ്ഥാനത്തുടനീളം ആരംഭിക്കുന്ന പരിശീലനകേന്ദ്രങ്ങളുടെ ശൃംഖലയിൽ ആദ്യേത്തതാണ് കോഴിക്കോട്ട് തുടങ്ങിയത്. എ‌.പി.‌ജെ. അബ്ദുൽകലാം ടെക്നോളജിക്കൽ സർവകലാശാല പ്രോ-വൈസ്ചാൻസലർ ഡോ.എം. അബ്ദുൽ റഹ്‌മാൻ, എ.ഐ.സി.ടി.ഇ. റീജനൽ ഡയറക്ടർ ഡോ.യു. രമേഷ്, നാഷനൽ സർവിസ് സ്കീം ടെക്നിക്കൽ സെൽ സംസ്ഥാന പ്രോഗ്രാം കോഒാഡിനേറ്റർ അബ്ദുൽ ജബ്ബാർ അഹമ്മദ്, എം.പി. അബ്ദുൽ ഗഫൂർ, പോളിടെക്നിക് പ്രിൻസിപ്പൽ കെ.എ. ഖാലിദ്, എൻ.എസ്.എസ് റീജനൽ ഡയറക്ടർ ജി.പി. സജിത്ത്ബാബു, എൻ.എസ്‌.എസ് ടെക്നിക്കൽ സെൽ ടെക്നിക്കൽ കൺസൾട്ടൻറ് ഡോ. നിസാം റഹ്‌മാൻ, സുഹൈൽ ഹംസ, പ്രോഗ്രാം ഓഫിസർ വിനു റോഷൻ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story