Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Aug 2017 4:14 PM IST Updated On
date_range 12 Aug 2017 4:14 PM ISTചക്ക മഹോത്സവം: ഔദ്യോഗിക ഉദ്ഘാടനം ഇന്ന്
text_fieldsbookmark_border
* ഉച്ചക്ക് ചക്കസദ്യ അമ്പലവയൽ: ചക്കയുടെ ഉൽപാദനവും മൂല്യവർധനയും വിപണനവും ലക്ഷ്യമാക്കി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ചക്ക മഹോത്സവത്തിെൻറ ഔദ്യോഗിക ഉദ്ഘാടന ചടങ്ങുകൾ ശനിയാഴ്ച അമ്പലവയൽ മേഖല കാർഷിക ഗവേഷണ കേന്ദ്രത്തിൽ നടക്കും. വൈകീട്ട് നാലിന് നിയമസഭ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. കൃഷി മന്ത്രി വി.എസ്. സുനിൽകുമാർ അധ്യക്ഷത വഹിക്കും. എം.ഐ. ഷാനവാസ് എം.പി മുഖ്യപ്രഭാഷണം നടത്തും. അഡ്വ. കെ. രാജൻ എം.എൽ.എ വിഷയാവതരണം നടത്തും. ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ പ്രദർശനം ഉദ്ഘാടനം ചെയ്യും. സി.കെ. ശശീന്ദ്രൻ എം.എൽ.എ കർഷകരെ ആദരിക്കും. ഒ.ആർ. കേളു എം.എൽ.എ പരിശീലന പരിപാടികളുടെ ഉദ്ഘാടനം നിർവഹിക്കും. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ടി. ഉഷാകുമാരി, ജില്ല കലക്ടർ എസ്. സുഹാസ്, കേരള കാർഷിക സർവകലാശാല വൈസ് ചാൻസലർ ഡോ. പി. രാജേന്ദ്രൻ, കർഷക ക്ഷേമവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടിക്കാറാം മീണ, കാർഷിക-കർഷകക്ഷേമ വകുപ്പ് ഡയറക്ടർ എ.എം. സുനിൽകുമാർ, ഓർഗനൈസിങ് കമ്മിറ്റി കൺവീനർ ഡോ. പി. രാജേന്ദ്രൻ തുടങ്ങിയവർ സംസാരിക്കും. ഉദ്ഘാടനച്ചടങ്ങ് 'ചക്കവരവ്'കൊണ്ട് ശ്രദ്ധേയമാകും. വിവിധ പഞ്ചായത്തുകളിൽനിന്നുള്ള വൈവിധ്യമാർന്ന ചക്കകളും അനുബന്ധ ഉൽപന്നങ്ങളും നിശ്ചല ദൃശ്യങ്ങളും പൗരാവലിയുടെ വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ ഘോഷയാത്രയുമുണ്ടാകും. ജില്ലയിലെ എല്ലാ പഞ്ചായത്തിൽനിന്നും പ്രതിനിധികളോ കൃഷി വകുപ്പ് ഉദ്യോഗസ്ഥരോ അവരവരുടെ നാട്ടിലെ ചക്കയുമായി വേദിയിലെത്തും. തുടർന്ന് വിശിഷ്ടാതിഥികൾക്ക് ഇവർ ചക്ക സമർപ്പിക്കും. ഈ ചക്ക പ്രദർശന സ്ഥലത്ത് കാഴ്ചക്കായി െവക്കുകയും ചെയ്യും. ഉച്ചക്ക് 12ന് വിഭവസമൃദ്ധമായ ചക്കസദ്യ പ്രദർശന സ്ഥലത്ത് ഒരുക്കിയിട്ടുണ്ട്. ചക്ക കൊണ്ടുള്ള ഇരുപതോളം വിഭവങ്ങളാണ് സദ്യക്ക് ഉണ്ടാവുക. ഭക്ഷ്യവിളയായി കണക്കാക്കി േപ്രാത്സാഹിപ്പിക്കണം -ശിൽപശാല അമ്പലവയൽ: 'ചക്കയുടെ ഉൽപാദനവും മൂല്യവർധനയും വിപണനവും' വിഷയത്തെ ആസ്പദമാക്കി കാർഷിക ഗവേഷണ കേന്ദ്രത്തിൽ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ശിൽപശാലയുടെ മൂന്നാം ദിവസം ശ്രീലങ്കയിലെ പാരാഡെനിയ സർവകലാശാലയിൽനിന്ന് പ്രഫ. ചലിന്ദ ബെനഗാമ 'ശ്രീലങ്കയിൽ ചക്കയുടെ ഇന്നത്തെ സ്ഥിതിവിവരങ്ങളും ഭാവിസാധ്യതകളും' വിഷയത്തെക്കുറിച്ച് പ്രബന്ധം അവതരിപ്പിച്ചു. പ്ലാവിെൻറ പ്രചരണാർഥം പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ, ചക്കയുമായി ബന്ധപ്പെട്ട ഗവേഷണ പ്രവർത്തനങ്ങൾ, ഭാവിയിലെ ഗവേഷണ പ്രവർത്തനങ്ങൾ ശ്രദ്ധചെലുത്തേണ്ട മേഖലകൾ എന്നീ വിഷയങ്ങൾക്ക് അദ്ദേഹം ഈന്നൽ നൽകി. കർണാടകയിലെ ബഗൽകോട്ട് ഹോർട്ടിക്കൾചറൽ സർവകലാശാലയിലെ വൈസ്ചാൻസലർ ഡോ. ഡി.എൽ. മഹേശ്വർ ചക്കയെ ഒരു ഭക്ഷ്യവിളയായി കണക്കാക്കി േപ്രാത്സാഹിപ്പിക്കണമെന്ന് അഭിപ്രായപ്പെട്ടു. ചക്കയുടെ അനന്ത സാധ്യതകളെക്കുറിച്ച് സംസാരിച്ച ബയോഡൈവേഴ്സിറ്റി ഇൻറർ നാഷനൽ ലെയ്സൺ ഓഫിസർ ഡോ. എസ്. ബി. ദൻഡിൻ, ചക്കയെ മുഖ്യധാരാ വിളകളുടെ ഗണത്തിലേക്ക് എത്തിക്കാൻ കഴിഞ്ഞാൽ ദാരിദ്യ്രനിർമാർജനത്തിൽ മുഖ്യ പങ്കുവഹിക്കാൻ ചക്കക്കാവുമെന്ന് അഭിപ്രായപ്പെട്ടു. ചക്ക മഹോത്സവത്തിൽ ഇന്ന് അന്താരാഷ്ട്ര ചക്ക മഹോത്സവത്തിൽ ശനിയാഴ്ച ഒല്ലൂർ എം.എൽ.എയും കേരള കാർഷിക സർവകലാശാല ഭരണസമിതി അംഗവുമായ അഡ്വ. കെ. രാജൻ, കേരള കാർഷിക സർവകലാശാല ഫാക്കൽറ്റി ഡീൻ ഡോ. അനിൽകുമാർ എന്നിവർ പ്രത്യേക പ്രഭാഷണം നടത്തും. ബാങ്കോക്കിലെ ഹോൾട്ടിക്കൾചർ ഗവേഷണകേന്ദ്രത്തിൽനിന്നു ഡോ. നട്ടായ ഡുമുംപായ് 'തായ്ലാൻഡിൽ ചക്കയുടെ ഭാവി സാധ്യതകൾ' വിഷയത്തിൽ പ്രബന്ധം അവതരിപ്പിക്കും. 'ചക്കയും അർബുദ ചികിത്സയും' എന്ന വിഷയത്തെക്കുറിച്ച് മലബാർ കാൻസർ സെൻററിലെ ഡോ. സതീശൻ ബാലസുബ്രമണ്യൻ പ്രഭാഷണം നടത്തും. 'ദാരിദ്ര്യനിർമാർജനത്തിൽ ചക്കയുടെ പങ്ക്' എന്ന വിഷയത്തിൽ അമ്പലവയൽ മേഖല കാർഷിക ഗവേഷണകേന്ദ്രം മേധാവി ഡോ. പി. രാജേന്ദ്രൻ സംസാരിക്കും. ചക്കയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഗവേഷകരുടെ പോസ്റ്റർ അവതരണം, മത്സരയിനങ്ങളിൽ ഉപന്യാസ രചന, പ്രസംഗമത്സരം, പാചകമത്സരം എന്നിവ നടക്കും. WDL JACK FEST logo FRIWDL22 ചക്ക മഹോത്സവത്തിൽനിന്ന് FRIWDL23 ചക്ക മഹോത്സവത്തിൽനിന്ന്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story