Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Aug 2017 4:11 PM IST Updated On
date_range 12 Aug 2017 4:11 PM ISTഅപകടം തടയാൻ വടകരയിൽ സാഹസികരുടെ വളൻറിയർ സംഘം തയാറെടുക്കുന്നു
text_fieldsbookmark_border
-- ഫയർസ്റ്റേഷെൻറ നേതൃത്വത്തിലാണ് 'കമ്യൂണിറ്റി റസ്ക്യൂ വളൻറിയർ സ്കീം' രൂപവത്കരിക്കുന്നത് വടകര: അനുദിനം വർധിക്കുന്ന അപടങ്ങളിൽ രക്ഷാപ്രവർത്തനത്തിന് വേഗം കൂട്ടാൻ വടകരയിൽ സാഹസികരുടെ വളൻറിയർസംഘം രൂപവത്കരിക്കുന്നു. വടകര അഗ്നിരക്ഷാനിലയത്തിെൻറ നേതൃത്വത്തിലാണ് 'കമ്യൂണിറ്റി റസ്ക്യൂ വളൻറിയർ സ്കീം' രൂപവത്കരിക്കുന്നത്. അനുദിനം വികസിച്ചുകൊണ്ടിരിക്കുന്ന നാട്ടിൽ വികസനത്തിനൊപ്പം അപകടങ്ങളും വർധിക്കുകയാണ്. ഇത്, കണക്കിലെടുത്താണ് ഇത്തരമൊരാശയം ജനിച്ചതെന്ന് വടകര ഫയർസ്റ്റേഷൻ ഓഫിസർ എൻ.കെ. ശ്രീജിത്ത് പറഞ്ഞു. അഗ്നിബാധ, റോഡപകടങ്ങൾ, കെട്ടിടതകർച്ച, വാതകചോർച്ച തുടങ്ങിയ നിരവധി ദുരന്തങ്ങളിൽ ആദ്യം എത്തുന്നതും രക്ഷാപ്രവർത്തനത്തിൽ ഏർപ്പെടുന്നതും നാട്ടുകാരാണ്. എന്നാൽ, രക്ഷാപ്രവർത്തനത്തിൽ ഏർപ്പെടുമ്പോൾ മനസ്സിലാക്കേണ്ട കാര്യങ്ങൾ ഇവർക്ക് വേണ്ടത്ര ലഭ്യമല്ല. ഈ സാഹചര്യത്തിലാണ് സേവന തൽപരരും ഈർജസ്വലരും സാഹസികരുമായ ആളുകളെ ഉൾപ്പെടുത്തി ഓരോ പ്രദേശത്തും കമ്യൂണിറ്റി റെസ്ക്യൂ വളൻറിയർ ടീമുകൾ രൂപവത്കരിക്കുന്നത്. മുനിസിപ്പാലിറ്റി, പഞ്ചായത്ത് തലത്തിൽ 50ൽ കുറയാത്ത സേവനതൽപരരായ യുവാക്കളെ ഉൾപ്പെടുത്തിയാണ് ടീം രൂപവത്കരിക്കുക. ഇവർക്ക് അഞ്ച് ദിവസത്തെ പരിശീലനവും ഐഡൻറിറ്റി കാർഡും നൽകും. വടകര ഫയർസ്റ്റേഷൻ പരിധിയിൽ വരുന്ന വടകര, പയ്യോളി മുനിസിപ്പാലിറ്റികൾ, മണിയൂർ, തിരുവള്ളൂർ, വില്യാപ്പള്ളി, ആയഞ്ചേരി, ചോറോട്, ഏറാമല, അഴിയൂർ, ഒഞ്ചിയം തുടങ്ങിയ പഞ്ചായത്തുകളിലാണ് വളൻറിയർ സംഘം നിലവിൽവരുക. ശനിയാഴ്ച വൈകീട്ട് മൂന്നിന് സി.കെ. നാണു എം.എൽ.എ പദ്ധതി ഉദ്ഘാടനം ചെയ്യും. വളൻറിയർ ടീമിൽ അംഗമാവാൻ താൽപര്യമുള്ളവർക്ക് നേരിട്ടോ പഞ്ചായത്ത് മുഖേനയോ പേര് രജിസ്റ്റർ ചെയ്യാം. താൽപര്യമുള്ളവർ ഉദ്ഘാടനവേളയിൽ ഹാജരാകണം. ഫോൺ: 04962514600.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story