Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Aug 2017 1:30 PM IST Updated On
date_range 12 Aug 2017 1:30 PM ISTയൂത്ത് ലീഗ് ഹെല്‍ത്ത് സെൻറര്‍ മാര്‍ച്ച്
text_fieldsbookmark_border
ഒളവണ്ണ: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഒളവണ്ണ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി ഒളവണ്ണ കമ്യൂണിറ്റി ഹെല്‍ത്ത് സെൻററിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. നിർത്തലാക്കിയ പനി ക്ലിനിക്ക് പുനരാരംഭിക്കുക, പ്രവര്‍ത്തന സമയം വൈകീട്ട് ആറു മണിവരെയാക്കുക, പനി നിവാരണത്തിനായി പ്രത്യേകം ഡോക്ടര്‍മാരെയും ജീവനക്കാരെയും നിയമിക്കുക, 24 മണിക്കൂര്‍ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കുക, സബ്സെൻററുകള്‍ പ്രവര്‍ത്തനസജ്ജമാക്കുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം. നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് പ്രസിഡൻറ് എം. ബാബുമോന്‍ ധര്‍ണ ഉദ്ഘാടനം ചെയ്തു. കെ. ജംനാസ് അധ്യക്ഷത വഹിച്ചു. കെ.കെ. കോയ, വി.പി.എ. സലീം, പി. എം. മുഹമ്മദാലി, കെ.വി ഷക്കീർ, പി. ഷംസുദ്ദീന്‍ സംസാരിച്ചു. ടി.പി.എം സാദിക്ക് സ്വാഗതവും എന്‍.എ അസീസ് നന്ദിയും പറഞ്ഞു. മാര്‍ച്ചിന് ഹല്ലാദ് എന്‍.പി, റഹൂഫ് എം, ജുനൈദ് ഒ, സി.എം മുഹാദ്, റംഷീദ് സി.കെ, അഷ്റഫ് എന്‍. തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story