Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Aug 2017 4:32 PM IST Updated On
date_range 11 Aug 2017 4:32 PM ISTക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെൻറ് ബിൽ^ചികിത്സ രംഗത്തെ പ്രോത്സാഹിപ്പിക്കുന്ന സമീപനം വേണം ^െഎ.എം.എ
text_fieldsbookmark_border
ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെൻറ് ബിൽ-ചികിത്സ രംഗത്തെ പ്രോത്സാഹിപ്പിക്കുന്ന സമീപനം വേണം -െഎ.എം.എ കോഴിക്കോട്: നിയമസഭയിൽ അവതരിപ്പിച്ച നിർദിഷ്ട ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെൻറ് നിയമത്തിൽ ആശുപത്രികളെ പ്രോത്സാഹിപ്പിക്കുന്ന കൂടുതൽ വകുപ്പുകൾ ഉൾപ്പെടുത്തണമെന്ന് െഎ.എം.എ ആവശ്യപ്പെട്ടു. ചെറിയ ആശുപത്രികളുടെ നിലനിൽപ്പ് സംരക്ഷിക്കുന്നതിനായി ഒരു ഡോക്ടർ ഒറ്റക്ക് നടത്തുന്ന സ്ഥാപനങ്ങൾക്കുള്ള ഇളവുകൾ ദമ്പതികൾ നടത്തുന്ന സ്ഥാപനങ്ങൾക്കും നൽകണം. 2010ൽ വന്ന കേന്ദ്ര ബില്ലിൽ നിന്ന് വ്യത്യസ്തമായി ചെറിയ ആശുപത്രികളുടെ സംരക്ഷണത്തിനായും കൂടുതൽ സുതാര്യതക്കും വേണ്ട മാറ്റങ്ങൾ വരുത്തിയതിനെ െഎ.എം.എ സ്വാഗതം ചെയ്തു. ബില്ലിനെ കുറിച്ച് വിശദമായ പഠനം നടത്തി സബ്ജക്ട് കമ്മിറ്റിക്ക് മുന്നിൽ നിർദേശങ്ങൾ സമർപ്പിക്കുമെന്നും അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story