Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Aug 2017 4:29 PM IST Updated On
date_range 11 Aug 2017 4:29 PM ISTആരോഗ്യ പഠനസംഘം എത്തി രോഗസാധ്യതയുള്ളവരെ പറഞ്ഞയച്ചത് വീഴ്ച
text_fieldsbookmark_border
മാവൂർ: േകാളറബാധിതപ്രദേശങ്ങൾ പരിശോധിച്ച് സർക്കാറിന് റിപ്പോർട്ട് നൽകുന്നതിന് സംസ്ഥാനതല ആരോഗ്യപഠനസംഘം മാവൂരിലെത്തി. ആരോഗ്യ ഡയറക്ടർ ചുമതലപ്പെടുത്തിയ സംഘമാണ് കോളറ റിപ്പോർട്ട് ചെയ്ത തെങ്ങിലക്കടവും മാവൂരും സന്ദർശിച്ചത്. രോഗം ബാധിച്ചവരെയും സാധ്യതയുള്ളവരെയും നിശ്ചിത ദിവസം നിരീക്ഷണത്തിന് വിധേയമാക്കാെത പറഞ്ഞയച്ചതിൽ അപാകതയുള്ളതായി സംഘം വിലയിരുത്തി. സംസ്ഥാന രോഗപര്യവേക്ഷകൻ ഡോ. എ. സുകുമാരെൻറ നേതൃത്വത്തിലുള്ള സംഘത്തിൽ സംസ്ഥാന ഒ.ആർ.ടി ഒാഫിസർ ഡോ. എൻ.എസ്. മഞ്ജുളാഭായ്, തിരുവനന്തപുരം മെഡിക്കൽ കോളജ് കമ്യൂണിറ്റി മെഡിസിൻ വിഭാഗത്തിലെ ഡോ. ശ്രീകാന്ത്, കോഴിക്കോട് മെഡിക്കൽ കോളജ് മൈക്രോബയോളജി അഡീഷനൽ പ്രഫസർ ഡോ. പി.എം. അനിത, ഡോ. ഇ. ബിജോയ് എന്നിവരാണുണ്ടായിരുന്നത്. കോളറ സ്ഥിരീകരിച്ച തെങ്ങിലക്കടവിലെയും ബുധനാഴ്ച കോളറ രോഗലക്ഷണം കണ്ടയാൾ താമസിച്ച മാവൂർ-കൂളിമാട് റോഡിലെയും ഇതര സംസ്ഥാന െതാഴിലാളികൾ താമസിച്ച കെട്ടിടങ്ങൾ, പരിസരം, സമീപത്തെ കിണറുകൾ, ശുചിമുറി സൗകര്യം എന്നിവ പരിശോധിച്ചു. രോഗം കണ്ടെത്തിയ ഇതര സംസ്ഥാന തൊഴിലാളികൾ താമസിച്ച കെട്ടിടത്തിലുള്ളവർ എവിടേക്കാണ് മാറിയതെന്ന് കണ്ടെത്തുന്നതിന് അടിയന്തര നടപടിയെടുക്കാൻ നിർദേശം നൽകി. ഇവരിലൊരാൾ മാവൂർ ടൗൺ പരിസരത്തേക്ക് മാറിത്താമസിക്കുകയും രോഗലക്ഷണം കണ്ടെത്തുകയും ചെയ്ത സാഹചര്യത്തിലാണ് നിർദേശം. 10 ദിവസം പൂർത്തിയാകുന്ന മുറക്ക് ജലസ്രോതസ്സുകളിലെ സാമ്പിൾ ശേഖരിച്ച് പരിശോധിക്കാൻ ആവശ്യപ്പെട്ടു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സുരേഷ് പുതുക്കുടി, കെ. ഉണ്ണിക്കൃഷ്ണൻ, കെ. അനൂപ്, ചെറൂപ്പ ആശുപത്രി അഡ്മിനിസ്ട്രേറ്റിവ് ഒാഫിസർ ഡോ. വി. ബിന്ദു, ഹെൽത്ത് ഇൻസ്പെക്ടർ പി. ഉണ്ണികൃഷ്ണൻ, സൂപ്പർവൈസർ പി.പി. മുരളീധരൻ എന്നിവരും അനുഗമിച്ചു. റിപ്പോർട്ട് സർക്കാറിന് കൈമാറും. .................. p3cl16
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story