Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Aug 2017 4:26 PM IST Updated On
date_range 11 Aug 2017 4:26 PM ISTഇ. അഹമ്മദ് സ്മാരക അവാർഡുകൾ വിതരണം ചെയ്തു
text_fieldsbookmark_border
ന്യൂഡൽഹി: കെ.എം.സി.സി ദുബൈ കണ്ണൂർ ജില്ല ഘടകത്തിെൻറ നേതൃത്വത്തിൽ ഏർപ്പെടുത്തിയ ഇ. അഹമ്മദ് മെമ്മോറിയൽ ദേശീയ പുരസ്കാരങ്ങൾ വിതരണം ചെയ്തു. മാധ്യമ രംഗത്ത് ഫാഷിസത്തിനെതിരെ ശബ്ദമുയർത്തുകയും സാമുദായിക െഎക്യത്തിന് മികച്ച സേവനം നൽകുകയും ചെയ്തത് പരിഗണിച്ച് രാംപുനിയാനിക്കും സാഗരിക ഘോഷിനുമാണ് പുരസ്കാരങ്ങൾ നൽകിയത്. ലോക്സഭയിെല പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയാണ് 55,000 രൂപയും പുരസ്കാരവും ഇരുവർക്കും സമ്മാനിച്ചത്. സാമൂഹിക സേവനത്തിന് പി.കെ. അബ്ദുല്ലക്കും പുരസ്കാരം സമ്മാനിച്ചു. വ്യാഴാഴ്ച ഡൽഹി കോൺസ്റ്റിറ്റ്യൂഷൻ ക്ലബിൽ നടന്ന ചടങ്ങിൽ മുസ്ലിം ലീഗ് ദേശീയ ജന. സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി അധ്യക്ഷത വഹിച്ചു. ദേശീയ ഒാർഗനൈസിങ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീർ എം.പി, പി.വി. അബ്ദുൽ വഹാബ് എം.പി, കൊടിക്കുന്നിൽ സുരേഷ് എം.പി, കെ.എം.സി.സി ദുബൈ ഘടകം നേതാക്കൾ തുടങ്ങിയവർ സംബന്ധിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story