Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവനിതകൾക്ക്​ തൊഴിൽ...

വനിതകൾക്ക്​ തൊഴിൽ പരിശീലനം

text_fields
bookmark_border
മാവൂർ: വനിതകൾക്ക് വ്യത്യസ്ത തൊഴിൽ അഭ്യസിപ്പിച്ച് സ്വയംപര്യാപ്തരാക്കുന്നതിനുള്ള മഹിള കിസാൻ സശാക്തീകരണ പരിയോജന (കോംപ്റ്റ) പദ്ധതിപ്രകാരം ബയോ ആർമി അംഗങ്ങൾക്ക് മാവൂർ ഗ്രാമപഞ്ചായത്തിൽ പരിശീലനം നൽകി. കൃഷി മുതൽ തെങ്ങുകയറ്റം വരെയുള്ള വിവിധ തൊഴിലുകളിൽ വനിതകൾക്ക് വിദഗ്ധ പരിശീലനം നൽകുന്നതാണ് പദ്ധതി. തുടർന്ന് വനിത െതാഴിലാളി ബാങ്ക് രൂപവത്കരിച്ച് തൊഴിൽ ലഭ്യമാക്കും. കൃത്യമായ മാസവരുമാനം ലഭിക്കുന്ന രീതിയിലായിരിക്കും തൊഴിലാളി ബാങ്ക് തയാറാക്കുക. ഒാരോ വാർഡിൽനിന്ന് തെരഞ്ഞെടുത്ത അഞ്ചു പേർക്കാണ് പരിശീലനം നൽകിയത്. പരിശീലനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി. മുനീറത്ത് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് വളപ്പിൽ റസാഖ് അധ്യക്ഷത വഹിച്ചു. േബ്ലാക്ക് പഞ്ചായത്ത് അംഗം സുഷമ, സി.ഡി.എസ് ചെയർപേഴ്സൻ പി. ഭവിത, ഗ്രാമപഞ്ചായത്ത് അംഗം ഇ.പി. സുനീഷ് എന്നിവർ സംസാരിച്ചു. േബ്ലാക്ക് പഞ്ചായത്ത് അംഗം രവികുമാർ പനോളി, സുരേഷ്ബാബു, അബ്ദുൽ ഖാദർ എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story