Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightരാമനാട്ടുകരയിലെ...

രാമനാട്ടുകരയിലെ അശാസ്ത്രീയ ട്രാഫിക് പരിഷ്‌കരണം ഉപേക്ഷിക്കണം ^വ്യാപാരികൾ

text_fields
bookmark_border
രാമനാട്ടുകരയിലെ അശാസ്ത്രീയ ട്രാഫിക് പരിഷ്‌കരണം ഉപേക്ഷിക്കണം -വ്യാപാരികൾ രാമനാട്ടുകര: രാമനാട്ടുകരയിലെ അശാസ്ത്രീയ ട്രാഫിക് പരിഷ്‌കരണം ഉപേക്ഷിക്കണമെന്നും നിലവിലെ സൗകര്യം പരമാവധി ഉപയോഗപ്പെടുത്തി പഴയനില പുനഃസ്ഥാപിക്കണമെന്നും വ്യാപാരി വ്യവസായി ഏകോപനസമിതി യൂനിറ്റ് യോഗം അധികൃതരോട് ആവശ്യപ്പെട്ടു. ചെറിയ വാഹനങ്ങൾ പോലും ബൈപാസ് ജങ്ഷനിൽനിന്ന് എയർപോർട്ട് റോഡിലൂടെ രാമനാട്ടുകര അങ്ങാടിയിലേക്ക് പ്രവേശിക്കരുതെന്ന തീരുമാനം പൊതുജനങ്ങൾക്കും വ്യാപാരികൾക്കും ഏറെ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നതെന്നും ഈ തീരുമാനം മാറ്റണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡൻറ് അലി പി. ബാവ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി.എം. അജ്മൽ, കെ.കെ. ശിവദാസ്, സൈതലവി പാച്ചീരി, സി. ദേവൻ, ഇ. ഉണ്ണികൃഷ്‌ണൻ, എം.കെ. അബ്ദുറസാഖ്, സി.കെ. നാസർ, കെ. സലീം, അസ്‌ലം പാണ്ടികശാല എന്നിവർ സംസാരിച്ചു. ഫാറൂഖ് കോളജ് ആദ്യ വനിത ചെയർപേഴ്സന് സ്വീകരണം ഫറോക്ക്: ഫാറൂഖ് കോളജ് യൂനിയൻ െതരഞ്ഞെടുപ്പിൽ വിജയം നേടിയ പ്രഥമ എം.എസ്.എഫ് വനിത ചെയർപേഴ്സന് ബേപ്പൂർ മണ്ഡലം യൂത്ത്ലീഗ് കമ്മിറ്റി സ്വീകരണം നൽകി. ഫാറൂഖ് കോളജിൽ നടന്ന ചടങ്ങിൽ മുസ്ലിം ലീഗ് ദേശീയ നിർവാഹക സമിതിയംഗം ശാഫി ചാലിയം ചെയർപേഴ്സൻ മിന ജലീലിനെ ഹരിത മാല ചാർത്തി സ്വീകരിച്ചു. യൂത്ത്ലീഗ് ജനറൽ സെക്രട്ടറി വാഹിദ് കല്ലമ്പാറ അധ്യക്ഷത വഹിച്ചു. യൂത്ത്ലീഗ് പ്രസിഡൻറ് ഷിഹാബ് നല്ലളം, കെ.കെ. ആലിക്കുട്ടി, ഇ. മുജീബ് റഹ്മാൻ, കെ.കെ. മുഹമ്മദ്, കല്ലട മുഹമ്മദലി, സലാം അരക്കിണർ, കള്ളിയിൽ റഫീക്ക്, ഷുഹൈബ് മുഖദാർ, ഷഫീക്ക് അരക്കിണർ, ജാഫർ വൈദ്യരങ്ങാടി, അനീസ് തോട്ടുങ്ങൽ, ഷംസീർ പാണ്ടികശാല, പാലോറ തൽസി, ഷാഹുൽ ഹമീദ് നല്ലളം, ജലീൽ വട്ടപറമ്പ്, മഹ്സൂം രാമനാട്ടുകര, റഹൂഫ് പുറ്റേകാട്, ഡാനിഷ് അരക്കിണർ, റാസിക്ക് കോടമ്പുഴ, റഹീംപേട്ട, െക. നസീഫ്, നൗഷാദ്, മുജീബ്, ആരിഫ്, നൗഫൽ രാമനാട്ടുകര എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story