Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപുഴയുടെ തീരം...

പുഴയുടെ തീരം ഇടിയുന്നത് പമ്പ് ഹൗസിന് ഭീഷണിയാകുന്നു

text_fields
bookmark_border
മാനന്തവാടി: അനിയന്ത്രിതമായ മണലെടുപ്പും വെള്ളം ഒലിച്ചിറങ്ങുന്നതും മൂലം . പാലിയണ കക്കടവ് ലിഫ്റ്റ് ഇറിഗേഷ​െൻറ പമ്പ് ഹൗസാണ് തകർച്ചഭീഷണി നേരിടുന്നത്. പമ്പ്സെറ്റി​െൻറ പത്ത് മീറ്റർ ദൂര വരെ തീരം ഇടിഞ്ഞുകഴിഞ്ഞു. വൈദ്യുതി തൂണും തീരം ഇടിയുന്നതി​െൻറ സമീപത്താണ് സ്ഥാപിച്ചിരിക്കുന്നത്. ഈ പമ്പിൽ നിന്നാണ് പാലിയണ, കക്കടവ്, കരിങ്ങാരി, കൊമ്മയാട് പാടശേഖരങ്ങളിലേക്ക് വെള്ളം എത്തുന്നത്. അടിയന്തരമായി സംരക്ഷണഭിത്തി നിർമിച്ച് പമ്പ് ഹൗസ് സംരക്ഷിക്കണമെന്നാണ് കർഷകർ ആവശ്യപ്പെടുന്നത്. WEDWDL10 പാലിയണ കക്കടവ് ലിഫ്റ്റ് ഇറിഗേഷ‍​െൻറ പമ്പ് ഹൗസിന് സമീപം പുഴയുടെ തീരം ഇടിഞ്ഞ നിലയിൽ സ്കൂൾ ബസ് ജീവനക്കാരെ മിനിമം വേജസ് ആക്ടിൽ ഉൾപ്പെടുത്തണം കൽപറ്റ: സ്കൂൾ ബസ് ജീവനക്കാരെ മിനിമം വേജസ് ആക്ടിൽ ഉൾപ്പെടുത്തി സർക്കാർ നിശ്ചയിക്കുന്ന വേതനം അനുവദിക്കണമെന്ന് ജില്ല സ്കൂൾ ബസ് ഡ്രൈവേഴ്സ് അസോസിയേഷൻ ജില്ല എക്സിക്യൂട്ടിവ് യോഗം ആവശ്യപ്പെട്ടു. എയ്ഡഡ് സ്കൂളിലെ ബസ് ജീവനക്കാരെ സർക്കാർജീവനക്കാരായി പരിഗണിച്ച് സർക്കാർ വേതനവും പെൻഷനും നൽകണം. ജീവനക്കാർക്ക് കുറഞ്ഞത് 40 വയസ്സ് എന്ന പ്രായപരിധി നിശ്ചയിക്കണമെന്നും ജോലിസ്ഥിരത ഉറപ്പുവരുത്തണമെന്നും പി.എഫ് നിർബന്ധമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡൻറ് ബേബി കൈനിക്കുടി അധ്യക്ഷത വഹിച്ചു. സ്കൂൾ ബസ് ഡ്രൈവർമാരുടെ ന്യായമായ അവകാശങ്ങൾ നിവേദനമായി സർക്കാറിന് മുന്നിൽ സമർപ്പിക്കാനും യോഗം തീരുമാനിച്ചു. സെക്രട്ടറി കെ.ഡി. സുധീർ, ട്രഷറർ ടി.പി. ജമാൽ, സുനിൽ ജോർജ്, മോഹൻ താളൂർ, കെ.വി. പ്രഭാകരൻ, പി.ബി. ശിവദാസൻ, എം. ഹുസൈൻ എന്നിവർ സംസാരിച്ചു. വായനമത്സരം നെടുമ്പാല: അഞ്ജലി ഗ്രന്ഥശാല ജില്ല ലൈബ്രറി കൗൺസിൽ എന്നിവയുടെ നേതൃത്വത്തിൽ മേപ്പാടി സ​െൻറ് ജോസഫ് യു.പി സ്കൂളിലെ മുഴുവൻ വിദ്യാർഥികളെയും പങ്കെടുപ്പിച്ച് വായനമത്സരം നടത്തി. അഞ്ജലി ഗ്രന്ഥശാല പ്രസിഡൻറ് എം. അബ്ദുല്ല അധ്യക്ഷത വഹിച്ചു. സ​െൻറ് ജോസഫ് യു.പി സ്കൂൾ പ്രധാനാധ്യാപകൻ കെ.എൽ. തോമസ് ഉദ്ഘാടനം ചെയ്തു. മോളി ജോസഫ് ക്വിസ് മാസ്റ്ററായി. മിഖ സണ്ണി, അലിഫ്ന മുബിൻ, പി.കെ. ഫിദ എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം േനടി. വിജയികൾക്ക് ഉപഹാരവും നൽകി. കെ.എസ്.ആര്‍.ടി.സി ഡിപ്പോ ഇന്ന് ഉപരോധിക്കും സുല്‍ത്താന്‍ ബത്തേരി: കെ.എസ്.ആര്‍.ടി.സി പെന്‍ഷനേഴ്‌സ് ഓര്‍ഗനൈസേഷന്‍ വ്യാഴാഴ്ച രാവിലെ കെ.എസ്.ആര്‍.ടി.സിയുടെ ബത്തേരി ഡിപ്പോ ഓഫിസ് ഉപരോധിക്കും. മൂന്ന് മാസമായി പെന്‍ഷന്‍ മുടങ്ങിയതില്‍ പ്രതിഷേധിച്ച് സംസ്ഥാനതലത്തില്‍ നടത്തുന്ന സമരത്തി​െൻറ ഭാഗമായാണ് ഉപരോധം. കുട്ടികളുടെ ഒ.പി മാറ്റിയ നടപടി പിന്‍വലിക്കണം സുല്‍ത്താന്‍ ബത്തേരി: ബത്തേരി താലൂക്ക് ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന കുട്ടികളുടെ ഒ.പി വിഭാഗം ഒരു കിലോമീറ്റര്‍ അകലെയുള്ള ഫെയര്‍ലാൻഡ് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയ നടപടി പുനഃപരിശോധിക്കണമെന്ന് വനിത ലീഗ് മുനിസിപ്പല്‍ കമ്മിറ്റി ആവശ്യപ്പെട്ടു. പകർച്ചവ്യാധികള്‍ പിടിപെട്ട് ചികിത്സക്കെത്തുന്നവരുടെ കൂടെയാണ് കുട്ടികളും നില്‍ക്കേണ്ടത്. കുട്ടികള്‍ക്കും രോഗം പകരാനുള്ള സാധ്യതയേറെയാണ്. മരുന്ന് വാങ്ങാനായി വീണ്ടും തിരിച്ച് താലൂക്ക് ആശുപത്രിയിലേക്ക് വരേണ്ടതിനാൽ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടാവുകയാണ്. തീരുമാനം പിന്‍വലിക്കാന്‍ അധികൃതര്‍ തയാറാകണമെന്നും വനിതലീഗ് ആവശ്യപ്പെട്ടു. പ്രസിഡൻറ് സുബൈദ അധ്യക്ഷത വഹിച്ചു. ബുഷ്‌റ മുജീബ്, സജിത സിദ്ദീഖ്, മുംതാസ് അസീസ്, നൗഷിബ, നാജറ, സൈനബ, രാധാബാബു എന്നിവര്‍ സംസാരിച്ചു. എല്‍.ഡി.സി ക്രാഷ് കോഴ്‌സ് സുല്‍ത്താന്‍ ബത്തേരി: എല്‍.ഡി.സി പരീക്ഷക്ക് തയാറെടുക്കുന്നവര്‍ക്കായി ക്രസൻറ് എജുക്കേഷനൽ ട്രസ്റ്റ് സൗജന്യ ക്രാഷ് കോഴ്‌സ് നടത്തും. അഞ്ചുദിവസത്തെ ക്ലാസുകള്‍ ആഗസ്റ്റ് 12ന് രാവിലെ 9.30 ന് ബത്തേരി ബ്രൈറ്റ് സ്‌കൂളിൽ ആരംഭിക്കും. ഗണിതം, മാനസികശേഷി, ഇംഗ്ലീഷ്, ജനറല്‍ നോളജ് വിഷയങ്ങളിലാണ് ക്ലാസ്. ഫോൺ: 04936224100. ജില്ലതല സീനിയര്‍ ചെസ് ടൂര്‍ണമ​െൻറ് സുല്‍ത്താന്‍ ബത്തേരി: ഇന്ത്യന്‍ ചെസ് അക്കാദമി വയനാട് ചാപ്റ്ററി​െൻറ ആഭിമുഖ്യത്തില്‍ പ്രൈസ്മണി സീനിയര്‍ ചെസ് ടൂര്‍ണമ​െൻറ് ബത്തേരി റീജന്‍സി ഹോട്ടലില്‍ നടത്തി. സ്‌കൂളുകള്‍, ക്ലബുകള്‍ എന്നിവിടങ്ങളില്‍ നിന്ന് 104 പേര്‍ മത്സരത്തില്‍ പങ്കെടുത്തു. ജൂനിയര്‍ വിഭാഗത്തില്‍ കേണിച്ചിറ ഇന്‍ഫൻറ് ജീസസ് സ്‌കൂളിലെ വി.എസ്. അഭിനവ് രാജ് ഒന്നാം സ്ഥാനവും അനന്തുകൃഷ്ണ, റോഹന്‍ എബി, അശ്വിന്‍ കൃഷ്ണ, എം.എസ്. ആബേല്‍ എന്നിവര്‍ യഥാക്രമം രണ്ടുമുതല്‍ അഞ്ച് വരെ സ്ഥാനങ്ങള്‍ നേടി. സീനിയര്‍ വിഭാഗത്തില്‍ മാനന്തവാടി മേരിമാത കോളജിലെ ആഷിഷ് തോമസ് ഒന്നാം സ്ഥാനവും അലക്‌സ് തോമസ്, രൂപേഷ് കുമാര്‍, വി.ആര്‍. സന്തോഷ്, വി.എസ്. സുരേഷ് എന്നിവര്‍ യഥാക്രമം രണ്ടു മുതല്‍ അഞ്ച് വരെ സ്ഥാനങ്ങള്‍ നേടി. വിജയികള്‍ക്ക് കാഷ് അവാര്‍ഡും ട്രോഫിയും നല്‍കി. ഫോറസ്റ്റ് അസി. കണ്‍സര്‍വേറ്റര്‍ അജിത്ത് കെ. രാമന്‍ ഉദ്ഘാടനം ചെയ്തു. കൽപന ബിജു അധ്യക്ഷത വഹിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story