Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightചക്കമഹോത്സവം ബഹുകേമം

ചക്കമഹോത്സവം ബഹുകേമം

text_fields
bookmark_border
ഭക്ഷ്യസംസ്കരണ യന്ത്രപ്രദർശന മേളക്ക് തുടക്കം അമ്പലവയൽ: കാർഷിക ഗവേഷണകേന്ദ്രത്തിൽ ആരംഭിച്ച അന്താരാഷ്ട്ര ചക്കമഹോത്സവം ആദ്യദിവസം തന്നെ വ്യത്യസ്തതകൾകൊണ്ട് ശ്രദ്ധേയമായി. ചക്കപ്പെരുമ വിളിച്ചോതുന്നതാണ് ചക്കമഹോത്സവനഗരിയിലൊരുക്കിയ വിവിധ സ്റ്റാളുകൾ. പങ്കെടുത്ത കര്‍ഷകരുടെയും കാണാനെത്തിയ നാട്ടുകാരുടെയും പങ്കാളിത്തം മേളയിൽ കാണാനായി. ജില്ലയിലെ കാർഷിക ഉൽപന്നങ്ങൾ മൂല്യവർധന നടത്തുന്നതിനാവശ്യമായ യന്ത്രസാമഗ്രികളുടെ പ്രദർശന മേളക്കും വ്യവസായ പ്രദർശനമേളക്കും തുടക്കമായി. വൈവിധ്യമാർന്ന യന്ത്രങ്ങളുടെ 30 സ്റ്റാളുകളാണ് ഇവിടെ സജ്ജീകരിച്ചിട്ടുള്ളത്. കേരളം, തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽനിന്നും യന്ത്രങ്ങൾ എത്തിയിട്ടുണ്ട്. ജില്ലയിൽ ഉൽപാദിപ്പിക്കപ്പെടുന്ന കാർഷികോൽപന്നങ്ങൾ വ്യവസായികാടിസ്ഥാനത്തിൽ സംസ്കരിച്ച് ഭക്ഷ്യോൽപന്നങ്ങളാക്കി പാക്ക് ചെയ്ത് വിപണനം ചെയ്യുന്നതിനാവശ്യമായ യന്ത്രങ്ങളാണ് ജില്ല വ്യവസായ കേന്ദ്രം മേളയിൽ എത്തിച്ചിട്ടുള്ളത്. യന്ത്രനിർമാതാക്കൾ നേരിട്ട് മേളയിൽ പങ്കെടുത്ത് യന്ത്രങ്ങളുടെ പ്രവർത്തനരീതിയും വ്യവസായസാധ്യതകളും വിശദീകരിക്കുന്നു. കിഴങ്ങുവർഗങ്ങൾ, പഴം, പാൽ, പച്ചക്കറി, സുഗന്ധവ്യജ്ഞനങ്ങൾ തുടങ്ങിയ കാർഷികോൽപന്നങ്ങളിൽ അധിഷ്ഠിതമായ നാനോ, മൈേക്രാ, ലഘു ചെറുകിട വ്യവസായങ്ങൾ തുടങ്ങുന്നതിന് ആവശ്യമായ യന്ത്രങ്ങളാണ് സജ്ജീകരിച്ചിട്ടുള്ളത്. വ്യവസായ വകുപ്പ് തയാറാക്കിയ സ്റ്റാളുകളിൽ വയനാട്ടിലെ ചെറുകിട യൂനിറ്റുകൾ മുതൽ വിപുലമായ യന്ത്ര നിർമാതാക്കൾ വരെ അവരവരുടെ ഉൽപന്നങ്ങളും യന്ത്രങ്ങളും പരിചയപ്പെടുത്തുന്നുണ്ട്. ഇരിങ്ങാലക്കുടയിൽനിന്നുള്ള സാറാസ് ടെക്നിക്കൽ കൺസൽട്ടീസ് ചക്കയുടെ വിവിധ ഉൽപന്നനിർമാണത്തിന് വഴികാട്ടുന്ന വിവിധതരം യന്ത്രങ്ങളെ സ്റ്റാളിൽ പ്രദർശിപ്പിക്കുന്നുണ്ട്. ചക്കപൾപ്പ് വേർതിരിക്കൽ യന്ത്രം, സെമിസോളിഡ് ഡ്രയർ, ജ്യൂസ് എക്സ്പെല്ലർ തുടങ്ങിയവ ഇവിടെയുണ്ട്. ചക്കയെ മൂല്യവർധിത ഉൽപന്നങ്ങളാക്കി ചെറുതും വലുതുമായ സംരംഭങ്ങൾ തുടങ്ങുന്നതിന് ആവശ്യമായ യന്ത്രങ്ങളാണ് ഇവിടെ പ്രദർശിപ്പിച്ചിരിക്കുന്നത്. മെറ്റൽ ഏയ്ജ് മെഷിനറീസി​െൻറ പൾപ്പർ, ഫ്രൂട്ട് മിൽ, കോളിഡ് മിൽ, പൗച്ച് പാക്കിങ്, പിക്കിൾ ബ്ലെൻഡർ, കെറ്റിൽ, ഡി സ്റ്റോണർ ആസ്പിരേറ്റർ, ബേബി ബോയിലർ, പൗഡർ റോസ്റ്റർ, ഉരുളി റോസ്റ്റർ, ഹാമർമിൽ, ഡ്രം റോസ്റ്റർ എന്നിവയെല്ലാം വ്യവസായസംരംഭകർക്കായി ഇവിടെ പരിചയപ്പെടുത്തുന്നുണ്ട്. പ്രകൃതിയോടിണങ്ങിയ വിവിധതരം ചണബാഗുകൾ, ഫയൽകീപ്പർ തുടങ്ങിയ ഉൽപന്നങ്ങളും മേളയിലുണ്ട്. മൺപാത്രങ്ങളുടെ ശേഖരവും കുടുംബശ്രീയുടെ ഉൽപന്നങ്ങളും മേളയിലുണ്ട്. വില്ലേജ് ക്രാഫ്റ്റി​െൻറ വിവിധതരം ചക്ക ഉൽപന്നങ്ങളും മേളയിൽ വിൽപനക്കുണ്ട്. യന്ത്രപ്രദർശനമേളയുടെ ഉദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡൻറ് ടി. ഉഷാകുമാരി നിർവഹിച്ചു. അമ്പലവയൽ പഞ്ചായത്ത് പ്രസിഡൻറ് സീത വിജയൻ, വാർഡ് മെംബർ കുട്ടികൃഷ്ണൻ, ജില്ല വ്യവസായകേന്ദ്രം ജനറൽ മാനേജർ ഇ. സലാഹുദ്ദീൻ, കാർഷിക ഗവേഷണകേന്ദ്രം അസിസ്റ്റൻറ് ഡയറക്ടർ ഡോ. രാജേന്ദ്രൻ, വ്യവസായകേന്ദ്രം മാനേജർമാരായ മുഹമ്മദ് കുഞ്ഞ്, ബെനഡിക്ട് വില്യം ജോൺസ്, വി.കെ. ശ്രീജൻ, ഉപജില്ല വ്യവസായ ഓഫിസർമാരായ ജിജി കുര്യൻ, കെ. രാധാകൃഷ്ണൻ, പി.എസ്. കലാവതി എന്നിവർ സംബന്ധിച്ചു. ചക്കയെ പരിചയപ്പെടുത്തി 'സിസ' അമ്പലവയൽ: ചക്കയെ മുഴുവനായി ഉപയോഗപ്പെടുത്തി വിപണനമൂല്യം പൊതുജനങ്ങൾക്കായി പരിചയപ്പെടുത്തുകയാണ് ചക്കമഹോത്സവത്തിൽ തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന സ​െൻറർ ഫോർ ഇന്നവേഷൻ ഇൻ സയൻസ് ആൻഡ് സോഷ്യൽ ആക്ഷൻ (സിസ). ചക്കയിൽനിന്ന് മൂല്യവർധിത ഉൽപന്നങ്ങൾ ഉണ്ടാക്കുന്നതിനായി കുടുംബശ്രീ പോലുള്ള യൂനിറ്റുകൾക്ക് പരിശീലനം നൽകുകയും യൂനിറ്റ് ഉൽപാദിപ്പിക്കുന്ന ഉൽപന്നങ്ങൾ ഇടനിലക്കാരില്ലാതെ ശിൽപശാലകൾ വഴി വിറ്റഴിക്കുകയുമാണ് സിസ. പ്ലാവി​െൻറ നടീൽ മുതൽ സംരക്ഷണം, ഉൽപന്നനിർമാണം, വിപണനസാധ്യത, വിപണി കണ്ടെത്തൽ മുതലായ എല്ലാ കാര്യങ്ങൾക്കും സിസ മേൽനോട്ടം വഹിക്കുന്നു. ചക്കയെക്കുറിച്ച് ഇവർ തയാറാക്കിയ അഞ്ചു പുസ്തകങ്ങളും വിൽപനക്കായി സ്റ്റാളിൽ ഒരുക്കിയിട്ടുണ്ട്. സന്ദർശകർക്ക് ചക്കകളുടെ വിവിധ ഘട്ടങ്ങൾ മനസ്സിലാക്കുന്നതിനായി ചിത്രപ്രദർശനവും ഒരുക്കിയിരിക്കുന്നു. WEDWDL17 'ചക്കമഹോത്സവ'ത്തിലെ സിസ സ്റ്റാൾ ചരിത്രം വരച്ചുകാട്ടി ആർക്കൈവ്സ് വകുപ്പി​െൻറ പ്രദർശനം അമ്പലവയൽ: നൂറ്റാണ്ടുകൾ പഴക്കമുള്ള രേഖകളുമായി കേരള സർക്കാർ ആർക്കൈവ്സ് വകുപ്പി​െൻറ ചക്കമഹോത്സവ നഗരിയിലെ സ്റ്റാൾ ചരിത്രാന്വേഷകർക്ക് കൗതുകമാകുന്നു. എ.ഡി 1808ലെ വയനാടൻ ഏലംകൃഷിയുടെ ചരിത്രം മുതൽ 1891ലെ മലബാർ ജില്ലയിലെ വിവിധ താലൂക്കുകളിലെ ജനസംഖ്യ നിരക്കുവരെ രേഖകളായി ആർക്കൈവ്സ് സ്റ്റാളിൽ ഒരുക്കിയിട്ടുണ്ട്. എ.ഡി 1822ൽ പ്ലാവുകളെപ്പറ്റിയുള്ള പഠന രേഖകൾ, 1914ലെ തിരുവിതാംകൂർ കാർഷിക വികസന റിപ്പോർട്ടുകൾ, കാർഷിക ഉപകരണങ്ങളുടെ നൂറ്റാണ്ടുകൾ പഴക്കമുള്ള രേഖകൾ എന്നിവയെല്ലാം ഇവിടെ കാണാം. കാലത്തി​െൻറ ഇടനാഴിയിലൂടെ മനുഷ്യൻ നടത്തിയിട്ടുള്ള സുദീർഘമായ യാത്രയുടെ ഓർമപ്പെടുത്തൽ കൂടിയാണ് ആർക്കൈവ്സിൽ സൂക്ഷിച്ചിട്ടുള്ള ചരിത്രരേഖകൾ. പുനര്‍നിർമിതിയുടെ വൈവിധ്യമാർന്ന നാൾവഴികളിലേക്ക് വെളിച്ചംവീശുന്ന പരമ്പരാഗത മാധ്യമമായ താളിയോലകളുടെ വിപുലമായ ശേഖരമാണ് കേരള ആർക്കൈവ്സ് വകുപ്പ് സൂക്ഷിച്ചുപോരുന്നത്. ലോകത്തെതന്നെ ഏറ്റവും ബൃഹത്തായ താളിയോലശേഖരങ്ങളായ ചുരണകൾ, ഗ്രന്ഥങ്ങൾ എന്നിവ കേരള ആർക്കൈവ്സിലാണ് സൂക്ഷിക്കപ്പെട്ടിട്ടുള്ളത്. WEDWDL13 എ.ഡി 1808ലെ വയനാടൻ ഏലംകൃഷി സംബന്ധിച്ച രേഖ 'പ്ലാവി​െൻറയും ചക്കയുടെയും പറുദീസ'യിൽനിന്നും കൃഷിസന്ദേശം അമ്പലവയൽ: പ്ലാവ് കൃഷിയുടെ സന്ദേശം പകരാനായി 'പ്ലാവി​െൻറയും ചക്കയുടെയും പറുദീസ'യിൽനിന്ന് പത്തംഗ സംഘമെത്തി. തമിഴ്നാട്ടിലെ പൺറുട്ടിയിൽനിന്ന് വിദഗ്ധരും കർഷകരുമടങ്ങുന്ന സംഘമാണ് ചക്ക മഹോത്സവത്തിലെത്തിയത്. തമിഴ്നാട്ടിലെ കുടലൂർ ജില്ലയിലെ പൺറുട്ടി താലൂക്കിലാകെ 500ലധികം കർഷകർ പതിനായിരത്തിൽപരം ഏക്കർ സ്ഥലത്ത് പ്ലാവ് കൃഷി ചെയ്യുന്നുണ്ട്. ഇവരിൽ പലരുടെയും കുടുംബം രണ്ടു നൂറ്റാണ്ടിലധികമായി പ്ലാവ് കൃഷിയിൽ ഏർപ്പെട്ടവരാണ്. കാർഷികമുറകൾ, സാങ്കേതികവിദ്യകൾ എന്നിവ പരസ്പരം കൈമാറാനും കേരളത്തിലെ കർഷകർക്ക് പരിശീലനം നൽകാനും തയാറാെണന്ന് അരണ്യ ജൈവ പരിപാലന വിദ്യാഭ്യാസകേന്ദ്രത്തി​െൻറ എക്സിക്യൂട്ടിവ് ഡി. ശരവണൻ പറഞ്ഞു. മുഖ്യമായും ആഭ്യന്തരവിപണിയിലാണ് ചക്കയും ഉൽപന്നങ്ങളും ഇപ്പോൾ വിൽപന നടത്തുന്നത്. അടുത്തുതന്നെ വിദേശ വിപണി ലക്ഷ്യമിടുന്നുണ്ട്. മുംബൈയാണ് പൺറുട്ടി ചക്കയുടെ പ്രധാന വിപണികേന്ദ്രം. തൈ നട്ടാൽ ഏഴാം വർഷം വരുമാനം കിട്ടിത്തുടങ്ങും. അഞ്ചു കിലോ മുതൽ 80 കിലോ വരെയുള്ള ചക്കകൾ ലഭിക്കും. ഒരു ചക്കക്ക് 200 രൂപ വരെ വില കിട്ടും. ജൈവകൃഷിയായതിനാൽ ഇടവിളയായി മുന്തിരി, മാവ്, കിഴങ്ങുവർഗങ്ങൾ, നിലക്കടല, റാഗി, പയർ, വഴുതന തുടങ്ങിയവ കൃഷി ചെയ്യുന്നുണ്ടെന്നും കർഷകരായ രാമസ്വാമി, രാജേന്ദ്രൻ, മണികണ്ഠൻ, കൃഷ്ണമൂർത്തി, രാമചന്ദ്രൻ എന്നിവർ പറഞ്ഞു. WEDWDL19 പ്ലാവ് കൃഷി ലാഭകരമാെണന്ന സന്ദേശവുമായി ചക്കമഹോത്സവത്തിന് പൺറുട്ടിയിൽനിന്നെത്തിയ സംഘം ചക്കമഹോത്സവത്തിൽ ഇന്ന് അമ്പലവയൽ: അന്താരാഷ്ട്ര ചക്കമഹോത്സവത്തിൽ വ്യാഴാഴ്ച ചക്കയുടെ ജനിതകസമ്പത്തിനെക്കുറിച്ച് പ്രഫ. ശിശിർ മിത്രയും ഇന്ത്യയിൽ പ്ലാവി​െൻറ വാണിജ്യാടിസ്ഥാനത്തിലുള്ള കൃഷിസാധ്യതകളെക്കുറിച്ച് ഡോ. എൻ.കെ. കൃഷ്ണകുമാറും പ്രഭാഷണം നടത്തും. ഇതോടൊപ്പം ചക്കയുടെ പറുദീസയായ തമിഴ്നാട്ടിലെ പൺറുട്ടിയെ പ്രതിനിധാനംചെയ്ത് ഡോ. ബാലമോഹൻ, 'പ്ലാവി​െൻറ സസ്യശാസ്ത്രം, ജനിതക വ്യതിയാനം, വിള മെച്ചപ്പെടുത്തൽ' വിഷയത്തെക്കുറിച്ച് ശ്രീലങ്കയിൽനിന്നുള്ള ഡോ. ഡി.കെ.എൻ.ജി. പുഷ്പകുമാർ എന്നിവരുടെ പ്രഭാഷണവും നടക്കും. ചക്ക ഫോട്ടോഗ്രഫി, ചിത്രരചന, ജലച്ചായ ചിത്രരചന തുടങ്ങിയ മത്സരങ്ങളും വ്യാഴാഴ്ച നടക്കും. നാടൻപാട്ടുകൾ കോർത്തിണക്കി വയനാട് നാട്ടുകൂട്ടം അവതരിപ്പിക്കുന്ന ഗോത്രഗാഥ അരങ്ങേറും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story