Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Aug 2017 4:26 PM IST Updated On
date_range 10 Aug 2017 4:26 PM ISTപനമരം ചുണ്ടക്കുന്നിൽ യുവമോർച്ച നേതാവിെൻറ വീടിന് നേരെ അക്രമം; ഒരാൾക്ക് പരിക്ക്
text_fieldsbookmark_border
പനമരം: ചുണ്ടക്കുന്നിൽ യുവമോർച്ച നേതാവിെൻറ വീടിന് നേരെയുണ്ടായ അക്രമത്തിൽ ഗൃഹനാഥന് പരിക്ക്. യുവമോർച്ച മാനന്തവാടി മണ്ഡലം വൈസ് പ്രസിഡൻറ് സി. ഉല്ലാസിെൻറ പിതാവ് ചുണ്ടക്കുന്ന് ചോലയ്ക്കൽ ശിവനാണ്(55) പരിക്കേറ്റത്. ഇദ്ദേഹം മാനന്തവാടി ജില്ലആശുപത്രിയിൽ ചികിത്സയിലാണ്. ബുധനാഴ്ച പുലർച്ച 12.30 ഓടെയാണ് അക്രമികളെത്തിയതെന്ന് വീട്ടുകാർ പറഞ്ഞു. കല്ലേറിൽ വീടിെൻറ മുൻവശത്തെ ജനൽചില്ലുകൾ തകർന്നു. മുറ്റത്തുണ്ടായിരുന്ന ഓട്ടോയുടെ പിറകുവശം കുത്തിക്കീറി. ബൈക്ക് ചവിട്ടി മറിച്ചിട്ടു. മുൻവശത്തെ മുറിയിൽ ഉറങ്ങുകയായിരുന്ന ശിവന് കല്ലേറിലാണ് പരിക്കേറ്റത്. ജനൽചില്ല് തകർത്ത് അകത്ത് വന്ന കല്ല് ഇദ്ദേഹത്തിെൻറ നെഞ്ചിൽ വീഴുകയായിരുന്നു. സംഭവസമയത്ത് ഉല്ലാസ്, സഹോദരൻ അഖിൽ, മാതാവ് നിർമല, നിഖിലിെൻറ കുട്ടി റിഥുനാഥ് എന്നിവർ വീട്ടിലുണ്ടായിരുന്നു. ബഹളം കേട്ട് വീട്ടുകാരും അയൽക്കാരും ഉണർന്നതോടെ ആക്രമികൾ സ്ഥലം വിട്ടു. പ്രദേശത്ത് കഴിഞ്ഞ ഏതാനും ആഴ്ചകളായി ബി.ജെ.പി, ഡി.വൈ.എഫ്.ഐ ചേരിതിരിവ് സംഘർഷസാധ്യത സൃഷ്ടിച്ചിരുന്നു. അക്രമം നടത്തിയത് സി.പി.എം ആണെന്നാണ് ബി.ജെ.പി ആരോപിക്കുന്നത്. എന്നാൽ, അക്രമത്തിൽ തങ്ങൾക്ക് യാതൊരറിവുമില്ലെന്ന് എൽ.ഡി.എഫ് നേതാക്കൾ പറഞ്ഞു. വീട് ആക്രമിച്ച രാത്രി പ്രദേശത്തെ ഒരു വെയ്റ്റിങ് ഷെഡും തകർത്തിട്ടുണ്ട്. WEDWDL22 ആക്രമിക്കപ്പെട്ട വീട്ടിൽ പനമരം എസ്.ഐ എ.വി. ജോർജ് ബി.ജെ.പി നേതാക്കളുമായി സംസാരിക്കുന്നു 'മുസ്ലിം ലീഗ് നഗരസഭ മാര്‍ച്ച് ജനശ്രദ്ധ തിരിക്കാൻ' സുല്‍ത്താന്‍ ബത്തേരി: നഗരസഭയിലേക്ക് മുസ്ലിം ലീഗ് നടത്തുന്ന സമരം അധികാരം നഷ്ടപ്പെട്ടതിെൻറ നിരാശ മറച്ചുവെക്കുന്നതിനും നഗരസഭ നടത്തുന്ന വികസനപ്രവര്‍ത്തനങ്ങളില്‍ നിന്നും ജനശ്രദ്ധ തിരിക്കുവാനും വേണ്ടിയാണെന്ന് ബത്തേരി നഗരസഭ ഭരണസമിതി അംഗങ്ങള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. നഗരവികസനത്തോടൊപ്പം ഗ്രാമവികസനവും ലക്ഷ്യംെവച്ചുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. 328 ഗ്രാമീണറോഡുകളും 148 കുടിവെള്ളപദ്ധതികളും വിവിധ ഡിവിഷനുകളിലായി നടത്തിയിട്ടുണ്ട്. മിനി ബൈപാസ്, മാലിന്യ പ്ലാൻറ് എന്നിവയുടെ നിര്‍മാണം ഊര്‍ജിതമാണ്. അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയില്‍ 2600 ആളുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതിനായി ഇരുപത് കോടി രൂപയുടെ ആക്ഷന്‍ പ്ലാനിന് സംസ്ഥാന കൗണ്‍സില്‍ അംഗീകാരം നല്‍കിയിട്ടുണ്ട്. ആദ്യഗഡുവായി 50 ലക്ഷം രൂപ നഗരസഭക്ക് അനുവദിച്ചു. സാങ്കേതിക അനുമതികൂടി ലഭിച്ചാല്‍ പദ്ധതി ഉടനെ ആരംഭിക്കാനാവുമെന്ന് നഗരസഭ ചെയര്‍പേഴ്‌സണ്‍ സി.കെ. സഹദേവന്‍ പറഞ്ഞു. ജിഷ ഷാജി, ടി.എല്‍. സാബു, എല്‍സി പൗലോസ്, ബാബു അബ്ദുറഹ്മാന്‍, പി.കെ. സുമതി എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു. മെഡിക്കൽ ക്യാമ്പ് മാനന്തവാടി: ദീനദയാൽ ജന്മശതാബ്ദിയുടെ ഭാഗമായി ഡി.എം വിംസ് മെഡിക്കൽ കോളജിെൻറ നേതൃത്വത്തിൽ പാൽവെളിച്ചത്ത് മെഡിക്കൽ ക്യാമ്പ് നടത്തി. മാനന്തവാടി മുനിസിപ്പൽ കൗൺസിലർ ഹരി ചാലിഗദ്ധ ഉദ്ഘാടനം ചെയ്തു. പവിത്രൻ ചോണാട്ടിൽ അധ്യക്ഷത വഹിച്ചു. വിംസ് മാനേജർ സൂപ്പി കല്ലങ്കോടൻ, സുഗതൻ കുന്നേത്ത്, വിൽഫ്രഡ് മുതിരക്കാലായിൽ, മനോജ് പിലാക്കാവ്, മനോജ് മാരിയിൽ, സജീഷ് കരിമാന്തടത്തിൽ, സന്തോഷ് പാറക്കൽ എന്നിവർ സംസാരിച്ചു. 212 പേർക്ക് ചികിത്സസൗകര്യം ലഭിച്ചു. 67 പേരെ അടിയന്തര സൗജന്യചികിത്സക്കായി വിംസിലേക്ക് റഫർ ചെയ്തു. WEDWDL12 മാനന്തവാടി മുനിസിപ്പൽ കൗൺസിലർ ഹരി ചാലിഗദ്ധ മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്യുന്നു കാറും ഓട്ടോയും കൂട്ടിയിടിച്ച് നാലുപേർക്ക് പരിക്ക് മാനന്തവാടി: കാറും ഓട്ടോയും കൂട്ടിയിടിച്ച് നാല് പേർക്ക് പരിക്കേറ്റു. അഞ്ചാം മൈല്‍ സ്വദേശികളായ ഓട്ടോ ഡ്രൈവര്‍ റഷീദ്, യാത്രക്കാരായ അനസ്, സുബൈദ്, കാര്‍ യാത്രികനായ മലപ്പുറം വേങ്ങര സ്വദേശി പ്രദീപ് എന്നിവർക്കാണ് പരിക്കേറ്റത്. തോണിച്ചാൽ പായോട് ബുധനാഴ്ച രണ്ടരയോടെയായിരുന്നു അപകടം. പരിക്കേറ്റവരെ ജില്ലആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ റഷീദിനെയും അനസിനെയും കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്തു. WEDWDL23 അപകടത്തിൽപെട്ട കാർ ലാൻഡ് ബോർഡ് കനിഞ്ഞു; കൈവശകർഷകർക്ക് ഇനി ഭൂമി സ്വന്തം മാനന്തവാടി: -താലൂക്ക് ലാൻഡ് ബോർഡ് കനിഞ്ഞതോടെ വർഷങ്ങളായി കൈവശം വെക്കുന്ന ഭൂമി ഇനി കർഷകർക്ക് സ്വന്തം. തവിഞ്ഞാൽ പഞ്ചായത്തിലെ തലപ്പുഴ കാപ്പികളത്തെ ഭൂമിപ്രശ്നത്തിനാണ് കഴിഞ്ഞദിവസം ചേർന്ന മാനന്തവാടി താലൂക്ക് ലാൻഡ് ബോർഡ് യോഗത്തിൽ പരിഹാരമുണ്ടാക്കിയത്. ഇവിടത്തെ കൃഷിക്കാർക്ക് സർക്കാറിെൻറ ആനുകൂല്യങ്ങൾ നേടാൻ കഴിയും. കഴിഞ്ഞ രണ്ട് വർഷത്തിലേറെയായി പ്രദേശത്തെ കർഷകർക്ക് സർക്കാറിെൻറ ആനുകൂല്യങ്ങൾ നിഷേധിക്കപ്പെട്ടിരിക്കുകയായിരുന്നു. സർവേ നമ്പർ 96/10 ൽെപട്ട എഴുപതിലധികം കുടുംബങ്ങളാണ് കഴിഞ്ഞ രണ്ട് വർഷത്തിലധികമായി ഭൂമിയുടെ രേഖ സംബന്ധിച്ച് തർക്കത്തിൽ സർക്കാറിെൻറ ആനുകൂല്യങ്ങൾ ലഭിക്കാതെ കഴിഞ്ഞുവന്നത്. ഗവ. ഹയർ സെക്കൻഡറി സ്കൂൾ കെട്ടിടം ഉൾപ്പെടെ വീടുവെച്ചും മറ്റ് കൃഷികൾ ചെയ്തും ജീവിച്ചുവരുന്ന കുടുംബങ്ങൾക്കാണ് ഇക്കാലമത്രയും നീതി നിഷേധമുണ്ടായത്. മുമ്പ് വൻകിട തോട്ട ഉടമകളിൽ നിന്ന് മിച്ചഭൂമി പിടിച്ചെടുത്തപ്പോൾ മിച്ചഭൂമിയായി മാർക്ക് ചെയ്യുകയും പിന്നീട് വനം വകുപ്പിെൻറ വാദഗതിയുമായിരുന്നു വിലയ്ക്ക് വാങ്ങിയ ഭൂമിയിൽ സർക്കാറിെൻറ ആനുകൂല്യനിഷേധത്തിനിടയാക്കിയത്. രണ്ട് വർഷം മുമ്പ് ശക്തമായ പ്രതിഷേധത്തിെൻറ ഭാഗമായി താൽക്കാലികമായി നികുതി സ്വീകരിച്ചിരുന്നെങ്കിലും മറ്റ് കൈവശരേഖയോ ആനുകൂല്യങ്ങളോ ഇവിടത്തുകാർക്ക് ലഭിച്ചിരുന്നില്ല. എന്നാൽ, കഴിഞ്ഞദിവസം ചേർന്ന താലൂക്ക് ലാൻഡ് ബോർഡ് ഇവരുടെ പ്രശ്നങ്ങൾക്ക് പരിഹാരമെന്നോണം കൈവശ സർട്ടിഫിക്കറ്റ് ഉൾപ്പെടെ എല്ലാ രേഖകളും നൽകാൻ തീരുമാനിക്കുകയായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story