Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Aug 2017 4:08 PM IST Updated On
date_range 9 Aug 2017 4:08 PM ISTസ്വാതന്ത്ര്യത്തിെൻറ നാട്ടുവഴികളിലൂടെ^5 'ക്വിറ്റ് ഇന്ത്യ'യെന്ന് പറഞ്ഞപ്പോൾ 'ദേശേദ്രാഹം', ഫറോക്ക് പാലം ബോംബ് െവച്ച കേസിൽ ഒളിവു ജീവിതം
text_fieldsbookmark_border
സ്വാതന്ത്ര്യത്തിെൻറ നാട്ടുവഴികളിലൂടെ-5 'ക്വിറ്റ് ഇന്ത്യ'യെന്ന് പറഞ്ഞപ്പോൾ 'ദേശേദ്രാഹം', ഫറോക്ക് പാലം ബോംബ് െവച്ച കേസിൽ ഒളിവു ജീവിതം സ്വാതന്ത്ര്യത്തിെൻറ നാട്ടുവഴികളിലൂടെ-5 'ക്വിറ്റ് ഇന്ത്യ'യെന്ന് പറഞ്ഞപ്പോൾ 'ദേശേദ്രാഹം', ഫറോക്ക് പാലം ബോംബ് െവച്ച കേസിൽ ഒളിവു ജീവിതം ഇന്ന് ക്വിറ്റ് ഇന്ത്യദിനം കോഴിക്കോട്: ഇന്ത്യ വിട്ടുപോകണമെന്ന് വിദേശികളോട് വിളിച്ചുപറഞ്ഞ രാഷ്ട്രപിതാവിെൻറ ആശയങ്ങളെ നാടുകടത്താൻ ശ്രമിക്കുന്ന കാലത്തും സമരപാതയിലാണ് പി. വാസു. സ്വതന്ത്രയായ മാതൃരാജ്യം എന്ന സ്വപ്നവുമായി മഹാത്മാവിെൻറ ആഹ്വാനം കേട്ട് പി. വാസുവും കൂട്ടുകാരും ജയിലിൽകിടന്ന് ക്രൂരമർദനേമറ്റിട്ട് ഇന്നേക്ക് 75 കൊല്ലം തികയുകയാണ്. പുതിയ പറമ്പിൽ വാസു എന്ന സ്വാതന്ത്ര്യ സമര സേനാനി പി. വാസുവേട്ടനെതിരെ രണ്ടു 'ദേശവിരുദ്ധ'ക്കുറ്റങ്ങളാണ് ബ്രിട്ടീഷുകാർ ചുമത്തിയത്. ക്വിറ്റ് ഇന്ത്യ സമരത്തിൽ പെങ്കടുത്തതിനും ഫറോക്ക് പാലത്തിന് ബോംബ് െവച്ച കേസിലും. സ്വാതന്ത്ര്യത്തിനായി തടവിലും ഒളിവിലും സഹിച്ച ത്യാഗങ്ങൾ പറയുേമ്പാൾ ഇന്നും ജയിലിൽ കിടന്ന പഴയ എട്ടാം ക്ലാസുകാരെൻറ ആവേശം. പഴയ പോരാട്ടങ്ങളുടെ ആവേശം പുതുതലമുറക്കില്ലാത്തതിെൻറ പരിഭവമാണ് ഗാന്ധിജി കോഴിക്കോെട്ടത്തിയപ്പോൾ നേരിട്ട് കണ്ടത് ജീവിതത്തിലെ വലിയ ഭാഗ്യമായി കരുതുന്ന വാസുവിന്. 1942ൽ ക്വിറ്റ് ഇന്ത്യ സമരത്തിെൻറ ഭാഗമായി പ്രതിഷേധത്തിനിറങ്ങിയ ഗണപത് സ്കൂളിലെ കൂട്ടുകാരൻ ലോഹിതാക്ഷനെ പൊലീസ് അറസ്റ്റ് ചെയ്തതിനെതിരെയാണ് വാസു ആദ്യം സമര ഭൂമിയിലിറങ്ങിയത്. ചെറുവണ്ണൂരിൽ നടന്ന പ്രതിഷേധ ജാഥ കണ്ടപാടെ പൊലീസ് ലാത്തിവീശി. ജാഥ നയിച്ച വാസുവടക്കമുള്ള ഏഴു പേരെയും അറസ്റ്റ് ചെയ്തു. കഠിന മർദനം കഴിഞ്ഞ് എല്ലാവരേയും ജയിലിലേക്ക് മാറ്റി. രണ്ടാഴ്ചക്കകം ക്വിറ്റ് ഇന്ത്യ പ്രക്ഷോഭക്കാരെ കൊണ്ട് ജയിൽ നിറഞ്ഞു. വാസുവടക്കമുള്ള പ്രതികെള കണ്ണൂർ സെൻട്രൽ ജയിലിലേക്ക് കൊണ്ടുപോയി. മൂന്നു മാസം അവിടെ തടവിനിടെ മൂന്നു തവണ കഠിന മർദനം ഏറ്റുവാങ്ങി. ഇന്നത്തെപോലെ തന്നെയായിരുന്നു അന്നും പൊലീസ്. ഒരിക്കൽ കേസിൽ പെട്ടാൽ പിന്നെ രക്ഷയില്ല. ഇടക്കിടെ അവർ 'രാജ്യദ്രോഹി'കളെ തേടിയെത്തും. കണ്ണൂരിൽ തടവ് കഴിഞ്ഞിറങ്ങിയ ഉടൻ വീണ്ടും അവർ വാസുവിനെ തേടിയെത്തി. ഫറോക്ക് പാലത്തിന് ബോംബ് െവച്ച കേസിലായിരുന്നു അത്. കേളപ്പജിയുടെ മകൻ കുഞ്ഞിരാമൻ കിടാവിെൻറ മേൽ നോട്ടത്തിലാണ് ബോംബ് െവക്കൽ നടന്നതെങ്കിലും ബ്രിട്ടീഷുകാരുടെ രാജ്യ േദ്രാഹപട്ടികയിലുള്ള വാസുവും കേസിലകപ്പെടുമെന്ന ആശങ്കയുയർന്നു. മദ്രാസിലേക്ക് വണ്ടി കയറിയ അദ്ദേഹം ഒമ്പതു മാസമാണ് ഒളിവിൽ ദുരിത ജീവിതം നയിച്ചത്. യുദ്ധം നടക്കുന്ന അക്കാലത്ത് വിശപ്പടക്കാൻ ഹോട്ടലിലെ എച്ചിൽ തിന്നാണ് കഴിഞ്ഞത്. പിച്ചതെണ്ടിയും കടത്തിണ്ണയിൽ കിടന്നുറങ്ങിയും കാലം കഴിച്ചു. അവസാനം പിച്ചതെണ്ടിക്കിട്ടിയ കാശുപയോഗിച്ച് തിരൂരിലേക്ക് െട്രയിനിൽ കയറി. കാശ് തീർന്നതിനാൽ കള്ളവണ്ടി തന്നെയായിരുന്നു ശരണം. നാട്ടിലെത്തിയപ്പോൾ ചെറുവണ്ണൂരിൽ സോഷ്യോ എന്ന പേരിൽ തയ്യൽക്കട തുടങ്ങി. സോഷ്യലിസത്തോടുള്ള േപ്രമം തന്നെയാണ് കടയുടെ പേരിന് പിന്നിൽ. പഴയ ഓർമയിൽ ചെറുവണ്ണൂരിലെ വീടിെൻറ പേരും ഇന്ന് സോഷ്യോ എന്നു തന്നെ. നാട്ടുകാർ വിളിക്കുന്ന സോഷ്യോ വാസു എന്ന ഒാമനപ്പേരും വാസുവേട്ടന് ഏറെയിഷ്ടം. സ്വാതന്ത്ര്യം കിട്ടി 70 കൊല്ലമായിട്ടും 95കാരൻ ഇപ്പോഴും പോരിടങ്ങളിൽ തന്നെയാണ്. മിക്ക ദിവസങ്ങളിലും പൊതു പരിപാടികളിൽ പെങ്കടുക്കുന്നു. കോഴിക്കോട് വിമാനത്താവളം ജനത്തിരക്കേറിയ ചെറുവണ്ണൂരിൽ സ്ഥാപിക്കുന്നതിനെതിരായ സമരത്തിന് ഡോ. റാം മനോഹർ ലോഹ്യ കോഴിക്കോട്ടെത്തിയപ്പോൾ വാസുവിെൻറ കടയിലും എത്തിയിരുന്നു. സ്വാതന്ത്ര്യ സമരത്തിന് പ്രതിഫലം േവണ്ടെന്ന ജയപ്രകാശ് നാരായണെൻറ അഭിപ്രായമാണ് വാസുവേട്ടന്. ക്വിറ്റ് ഇന്ത്യ സമരത്തിൽ പങ്കെടുത്തതിന് സ്വാതന്ത്ര്യ ലബ്ധിക്കുശേഷം മദ്രാസ് സർക്കാർ പത്തേക്കർ ഭൂമിയും അന്നത്തെ 2000 രൂപയും പ്രതിഫലം പ്രഖ്യാപിച്ചെങ്കിലും അദ്ദേഹം നിരസിക്കുകയായിരുന്നു. ലോഹ്യയും ജയപ്രകാശ് നാരായണുമൊക്കെയായി നേരിട്ട് ബന്ധമുള്ള വാസുവിെൻറ നാലു മക്കളിൽ രണ്ടു പേർക്ക് അദ്ദേഹം പേരിട്ടിരിക്കുന്നത് മധുലിമായെ, രാജ്നാരായൺ എന്നൊക്കെയാണ്. പടം: ab 2 caption പി. വാസു ചെറുവണ്ണൂരിലെ വീട്ടിൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story