Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Aug 2017 3:59 PM IST Updated On
date_range 9 Aug 2017 3:59 PM ISTകടപ്പുറമാണ് 'ഭട്ട്' കാടാണ്
text_fieldsbookmark_border
ഭട്ട് റോഡ് കടപ്പുറം കാടുമൂടി നശിക്കുന്നു കോഴിക്കോട്: കോടിക്കണക്കിന് രൂപ ചെലവഴിച്ച് സൗന്ദര്യവത്കരിച്ച ഭട്ട് റോഡ് കടപ്പുറം കാടുമൂടി നശിക്കുന്നു. നേരത്തേ പുല്ല് ഉൾപ്പെടെ വളർത്തിയ ഭാഗമാണ് തിരിഞ്ഞുനോക്കാനാളില്ലാത്തതിനാൽ കാടുമൂടിയത്. ചുറ്റുപാടും സ്ഥാപിച്ച അലങ്കാരവിളക്കുകളിൽ മിക്കതും കത്തുന്നുമില്ല. ചില വിളക്ക് തൂണുകൾ മോഷണം പോയിട്ടുമുണ്ട്. കാസ്റ്റ് അയേണിെൻറ തൂണുകളാണ് മോഷണം പോയത്. ഹൈമാസ്റ്റ് ലൈറ്റുകളിൽ ചിലതും പലപ്പോഴും കത്താറില്ലെന്നാണ് ഇവിടെ സായാഹ്നം ചെലവഴിക്കാൻ സ്ഥിരമായി എത്തുന്നവർ പറയുന്നത്. ഇരിപ്പിടങ്ങളിൽ സ്ഥാപിച്ച ഗ്രാൈനറ്റുകൾ പലതും പൊട്ടിയിട്ടുണ്ട്. വിവിധഭാഗത്തായി വെച്ചുപിടിപ്പിച്ച ചെടികളും വൃക്ഷത്തൈകളും നാശത്തിെൻറ വക്കിലാണ്. പദ്ധതിയിലെ പ്രധാന ആകർഷണം നടുഭാഗത്തായുള്ള വലിയ തടാകമാണ്. പായൽ പിടിച്ചുകിടന്ന തടാകവും തടാക ഇരിപ്പിടവും ഇൗയിടെ വൃത്തിയാക്കിയിട്ടുണ്ട്. അതേസമയം, സിമൻറ് കട്ടകൾ പാകിയ നടപ്പാതകൾ വിവിധഭാഗങ്ങളിൽ താഴ്ന്നുപോയിട്ടുണ്ട്. കാടുമൂടി സൗന്ദര്യം നഷ്ടമായതോടെ ഇവിടെ കുട്ടികളുമായെത്തുന്നവരുടെ എണ്ണത്തിൽ വലിയ കുറവാണ് ഉണ്ടായതെന്ന് കച്ചവടക്കാരും പറയുന്നു. ഇതോടുചേർന്ന് കടലിന് സമാന്തരമായുള്ള തീരദേശ റോഡിെൻറ പുതിയാപ്പക്കും വെള്ളയിലിനുമിടയിലുള്ള ഡിവൈഡറിലും കാട് മൂടിയിട്ടുണ്ട്. ഒരാൾവരെ പൊക്കത്തിലാണ് ചിലയിടങ്ങളിൽ കാട് വളർന്നത്. ഭട്ട് റോഡ് ഭാഗത്ത് ഡിവൈഡറിൽ നട്ടുവളർത്തിയ അലങ്കാരച്ചെടികളും ഭൂരിഭാഗവും നശിച്ചു. ആൽ ഇനത്തിൽപെട്ട ഫൈക്കസിനൊപ്പം അരളിച്ചെടികളാണ് ഇവിടെ നട്ടിരുന്നത്. അരളികൾ പൂർണമായി നശിച്ചു. ഫൈക്കസ് ചെടികളാണിപ്പോൾ ഒറ്റപ്പെട്ടയിടത്ത് അവശേഷിക്കുന്നത്. സൂനാമി പുനരധിവാസ ഫണ്ടിൽനിന്ന് 2.43 കോടിരൂപ ഉപയോഗിച്ച് 2008 ഡിസംബറിലാണ് ഭട്ട് റോഡ് കടപ്പുറം സൗന്ദര്യവത്കരണം ആരംഭിച്ചത്. 2010 സെപ്റ്റംബറിലാണ് പണി പൂർത്തീകരിച്ചത്. പിന്നീട് എ. പ്രദീപ്കുമാർ എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽനിന്നു ഇവിടത്തെ വികസനത്തിന് തുക ചെലവഴിച്ചിരുന്നു. സാമൂഹിക വിരുദ്ധർ താവളമാക്കിയതോടെ ഡി.ടി.പി.സി അധികൃതർ ഇവിടെ രണ്ട് സെക്യൂരിറ്റി ജീവനക്കാരെ നിയമിച്ചിട്ടുണ്ട്. പടം...........ab4 സൗന്ദര്യവത്കരിച്ച ഭട്ട് റോഡ് കടപ്പുറം കാടുനിറഞ്ഞ നിലയിൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story