Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഫാൽക്കൺ...

ഫാൽക്കൺ പക്ഷികളെക്കുറിച്ച്​ മൂന്നു​ ഭാഷകളിൽ ഡോക്യുമെൻററി

text_fields
bookmark_border
കോഴിക്കോട്: ഫാൽക്കൺ പക്ഷികളെക്കുറിച്ച് മൂന്നു ഭാഷകളിൽ ഡോക്യുമ​െൻററി നിർമിക്കുന്നു. പരിസ്ഥിതി പ്രവർത്തകനും കാലിക്കറ്റ് യൂനിവേഴ്സിറ്റി ജന്തുശാസ്ത്ര വിഭാഗം അസിസ്റ്റൻറ് പ്രഫസറുമായ ഡോ. സുബൈർ മേടമ്മലാണ് ഇത് തയാറാക്കുന്നത്. പ്രാപ്പിടിയൻ പക്ഷികളെയും ഇവ ഉപയോഗിച്ച് ഇരപിടിക്കുന്നതി​െൻറ രീതിയെയും കുറിച്ചുള്ള ദൃശ്യങ്ങൾ ജി.സി.സി രാജ്യങ്ങളിൽ ചിത്രീകരിച്ചതിനുശേഷം അദ്ദേഹം ലണ്ടനിലെത്തി. അറബി, ഇംഗ്ലീഷ്, മലയാളം ഭാഷകളിൽ ഡോക്യുമ​െൻററി പുറത്തിറക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ഡോ. സുബൈർ പറഞ്ഞു. ലോകത്തിലെ ഏറ്റവും പഴയ ഫാൽക്കൺ സ​െൻററായ ലണ്ടനിലെ ഇൻറർ നാഷനൽ സ​െൻറർ ഫോർ ബേർഡ്സ് ഓഫ് േപ്രയുടെ ക്ഷണപ്രകാരമാണ് ഡോ. സുബൈർ ലണ്ടനിലെത്തിയത്. 1967ൽ ആരംഭിച്ച ഈ ഫാൽക്കൺ സ​െൻറർ സുവർണ ജൂബിലി ആഘോഷിക്കുകയാണ്. ഇതി​െൻറ ഭാഗമായി ആഗസ്റ്റ് രണ്ടു മുതൽ 10 വരെ നടക്കുന്ന അന്താരാഷ്ട്ര സെമിനാറിൽ അറബ് ഫാൽക്കണറിയെക്കുറിച്ച് പ്രഭാഷണം നടത്താനാണ് ഡോ. സുബൈറിന് ക്ഷണം ലഭിച്ചത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story