Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമൂന്നാം ഘട്ട...

മൂന്നാം ഘട്ട അക്രഡി​റ്റേഷൻ: നാക്​ സംഘം മീഞ്ചന്ത ആർട്​സ്​ കോളജ്​ സന്ദർശിക്കും

text_fields
bookmark_border
മൂന്നാംഘട്ട അക്രഡിറ്റേഷൻ: നാക് സംഘം മീഞ്ചന്ത ആർട്സ് കോളജ് സന്ദർശിക്കും കോഴിക്കോട്: മീഞ്ചന്ത ഗവ. ആർട്സ് ആൻഡ് സയൻസ് കോളജ് മൂന്നാംഘട്ട അക്രഡിറ്റേഷൻ പരിശോധനക്കു വേണ്ടി നാഷനൽ അസസ്മ​െൻറ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിൽ (നാക്) വിദഗ്ധ സംഘം ബുധൻ, വ്യാഴം ദിവസങ്ങളിൽ കോളജ് സന്ദർശിക്കും. സംഘത്തി​െൻറ സന്ദർശനത്തിനു മുന്നോടിയായി വിപുലമായ ഒരുക്കമാണ് കോളജിൽ നടക്കുന്നത്. കോളജി​െൻറ അടിസ്ഥാന സൗകര്യങ്ങളും അക്കാദമിക് പുരോഗതിയും വിലയിരുത്തുന്ന സംഘം അധ്യാപകർ, വിദ്യാർഥികൾ, ജീവനക്കാർ, പൂർവവിദ്യാർഥികൾ, രക്ഷിതാക്കൾ എന്നിവരുടെ പ്രതിനിധികളുമായും ജനപ്രതിനിധികളുമായും കൂടിക്കാഴ്ച നടത്തും. മലയാളം, സ്റ്റാറ്റിസ്റ്റിക്സ് വിഭാഗങ്ങൾ ഇതി​െൻറ ഭാഗമായി ഗവേഷണവിഭാഗങ്ങളായി ഉയർത്തുന്നുണ്ട്. വാർത്ത സമ്മേളനത്തിൽ പ്രിൻസിപ്പൽ പി.എ. ശിവരാമകൃഷ്ണൻ, നാക് കോഒാഡിനേറ്റർ, ഡോ. എ.കെ. അബ്ദുൽഗഫൂർ, ഡോ. സി.ജെ. ജോർജ്, പൂർവവിദ്യാർഥി സംഘടന സെക്രട്ടറി എം. സത്യൻ എന്നിവർ പെങ്കടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story