Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Aug 2017 1:29 PM IST Updated On
date_range 8 Aug 2017 1:29 PM ISTമോേട്ടാർ തൊഴിലാളികൾ കലക്ടറേറ്റ് മാർച്ച് നടത്തി
text_fieldsbookmark_border
മോേട്ടാർ തൊഴിലാളികൾ കലക്ടറേറ്റ് മാർച്ച് നടത്തി കോഴിക്കോട്: ഭീമമായ ഇൻഷുറൻസ് വർധനയിൽ സർക്കാർ ഇടപെടുക, ഒാേട്ടാ, ടാക്സി ചാർജ് വർധിപ്പിക്കുക, പെട്രോളിയം ഉൽപന്നങ്ങളെ ജി.എസ്.ടിയിൽ ഉൾപ്പെടുത്തുക, ക്ഷേമനിധി ബോർഡിെൻറ പ്രവർത്തനം കാര്യക്ഷമമാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് പ്രൈവറ്റ് മോേട്ടാർ ആൻഡ് എൻജി. വർക്കേഴ്സ് യൂനിയൻ (എ.െഎ.ടി.യു.സി) നേതൃത്വത്തിൽ കലക്ടറേറ്റ് മാർച്ചും ധർണയും നടത്തി. സി.പി.െഎ ജില്ല സെക്രട്ടറി ടി.വി. ബാലൻ ഉദ്ഘാടനം ചെയ്തു. മോേട്ടാർ തൊഴിലാളി ഫെഡറേഷൻ എ.െഎ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡൻറ് കെ.പി. ബാലകൃഷ്ണൻ, പി.കെ. നാസർ, കെ. ദാമോദരൻ, അഡ്വ. സുനിൽ മോഹനൻ, മുഹമ്മദ് ബഷീർ എന്നിവർ സംസാരിച്ചു. ജില്ല പ്രസിഡൻറ് വി.ആർ. രമേശ് അധ്യക്ഷത വഹിച്ചു. യു. സതീശൻ സ്വാഗതം പറഞ്ഞു. മജീദ് വെൺമരത്ത്, പി.എം. ഗോപിനാഥ്, വി.കെ. നന്ദകുമാർ, കെ.പി. അബ്ദുൽ ലത്തീഫ്, എ. ജാഫർ, എം. ലോകനാഥൻ, ടി. ഉദയകുമാർ, െഎ. കൃഷ്ണനുണ്ണി, എം.പി. പ്രഭാകരൻ, ഒ.എം. സുധീർ കുമാർ, എം.സി. അനിൽ കുമാർ എന്നിവർ നേതൃത്വം നൽകി. photo: pk 02 ചികിത്സ ക്യാമ്പും ബോധവത്കരണ ക്ലാസും കോഴിക്കോട്: ജില്ല ആയുർവേദ ആശുപത്രിയുടെ സഹകരണത്തോടെ കേരള പത്മശാലിയ സംഘം കടുങ്ങോഞ്ചിറ ശാഖ ആയുർവേദ ചികിത്സ ക്യാമ്പും ബോധവത്കരണ ക്ലാസും നടത്തി. സദാനന്ദൻ രാധാസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഡോ. ശീതൾ മഴക്കാല രോഗങ്ങളെ സംബന്ധിച്ച് ബോധവത്കരണ ക്ലാസ് എടുത്തു. എം.വി. നാരായണൻ അധ്യക്ഷത വഹിച്ചു. രോഗികൾക്ക് സൗജന്യമായി മരുന്ന് വിതരണം ചെയ്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story