Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Aug 2017 3:23 PM IST Updated On
date_range 7 Aug 2017 3:23 PM ISTഅർബൻ ബാങ്ക് തെരഞ്ഞെടുപ്പ്: 55 നാമനിർദേശ പത്രികകൾ തള്ളി
text_fieldsbookmark_border
സുൽത്താൻബത്തേരി: ബത്തേരി സഹകരണ അർബൻ ബാങ്ക് തെരഞ്ഞെടുപ്പിനു സമർപ്പിച്ച 72 നാമനിർദേശ പത്രികകളിൽ 55 എണ്ണം സൂക്ഷ്മ പരിശോധനയിൽ വരണാധികാരി തള്ളി. 16 പത്രികകൾ സ്വീകരിച്ചു. ഒരു പത്രികയുടെ കാര്യത്തിൽ തിങ്കളാഴ്ച തീരുമാനമെടുക്കും. എൽ.ഡി.എഫ് മുന്നണിയുടെ പത്രികകളാണ് തള്ളിയതിൽ ഏറെയും. 13 അംഗ ഭരണസമിതിയിലേക്കാണ് തെരഞ്ഞെടുപ്പ്. ജനറൽ വിഭാഗത്തിലേക്കുള്ള ആറ് സീറ്റിലേക്ക് ഏഴു പത്രികകളാണ് സ്വീകരിച്ചത്. ഇതിൽ അഞ്ചെണ്ണം യു.ഡി.എഫിെൻറയും രണ്ടെണ്ണം എൽ.ഡി.എഫിെൻറയുമാണ്. മത്സരത്തിൽനിന്ന് ഒരാൾ പിന്മാറിയാൽ മറ്റുള്ളവർ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടും. നിക്ഷേപക വിഭാഗത്തിലുള്ള ഒരു സീറ്റിലേക്ക് കോൺഗ്രസിെൻറ രണ്ട് പത്രികകൾ സ്വീകരിച്ചിട്ടുണ്ട്. എസ്.സി --എസ്.ടി വിഭാഗത്തിലുള്ള ഒരു സീറ്റിലേക്ക് യു.ഡി.എഫിെൻറ ഒരുപത്രിക മാത്രമേ സ്വീകരിച്ചിട്ടുള്ളൂ. പ്രൊവിഷൽസിലുള്ള (സഹകരണ വകുപ്പിൽനിന്ന് വിരമിച്ചവർ) രണ്ട് സീറ്റിലേക്കും യു.ഡി.എഫിെൻറ രണ്ട് പത്രികകൾ മാത്രമേ സ്വീകരിച്ചിട്ടുള്ളൂ. ഈ സീറ്റുകളിൽ യു.ഡി.എഫ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടും. അതേസമയം, നാമനിർദേശ പത്രിക പിന്തള്ളപ്പെട്ടവർ കോടതിയെ സമീപിക്കാൻ സാധ്യതയുണ്ട്. wdl11

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story