Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Aug 2017 1:32 PM IST Updated On
date_range 6 Aug 2017 1:32 PM ISTബേപ്പൂർ ബസ്സ്റ്റാൻഡിലെ ഓടയിൽനിന്ന് കോരിയ മാലിന്യം ഓടയിലേക്കുതന്നെ
text_fieldsbookmark_border
ബേപ്പൂർ: രണ്ടുമാസം മുമ്പ് കോർപറേഷനും ആരോഗ്യ വിഭാഗവും ചേർന്ന് ശുചീകരണം നടത്തിയ ബസ്സ്റ്റാൻഡിൽ മാലിന്യം നീക്കംചെയ്യാതെ കൂട്ടിയിട്ടത് മുഴുവനായും ഓടയിലേക്കുതന്നെ ഒലിച്ചിറങ്ങിയതോടെ ഒഴുക്ക് തടസ്സപ്പെട്ട് ഡ്രൈനേജിൽ വെള്ളം കെട്ടി നിൽക്കുന്നു. മഴക്കാലപൂർവ ശുചീകരണ പദ്ധതിയുടെ ഭാഗമായാണ് ബസ്സ്റ്റാൻഡ് ശുചീകരിച്ചത്. ഓടയില്‍നിന്ന് കോരിയ മാലിന്യം വാഹനത്തില്‍ കൊണ്ടുപോയി ഒഴിഞ്ഞസ്ഥലത്ത് കുഴിച്ചുമൂടുകയോ മാലിന്യ സംസ്‌കരണ പ്ലാൻറിലെത്തിക്കുകയോ ചെയ്തെങ്കിലേ ശുചീകരിച്ചതിെൻറ ഗുണം ലഭിക്കൂ. ഇപ്പോൾ, ബസ്സ്റ്റാൻഡിെൻറ ചുറ്റുമുള്ള ഡ്രൈനേജുകൾ മുഴുവനായും അടഞ്ഞ് മലിനജലം കെട്ടിനിൽക്കുകയാണ്. അസഹ്യമായ ദുർഗന്ധവും കൊതുക് വളർത്തു കേന്ദ്രവുമായി ബസ്സ്റ്റാൻഡ് മാറിക്കഴിഞ്ഞു. ഡെങ്കിപ്പനിയെയും സാംക്രമിക രോഗങ്ങളെയും ഭയപ്പെട്ട് കഴിയുന്ന പൊതുജനങ്ങൾക്ക് ഇത് വലിയ ഭീഷണിയാണ്. എത്രയും വേഗം ഓടകളിലെ തടസ്സം നീക്കി മഴവെള്ളം ഒഴുക്കിക്കളഞ്ഞില്ലെങ്കിൽ സമീപവാസികൾക്ക് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും. ആരോഗ്യ വകുപ്പിെൻറ നിലപാടിൽ നാട്ടുകാരും വ്യാപാരികളും എതിർപ്പുമായി രംഗത്തെത്തി. മണ്ഡലത്തിലെ പലയിടത്തും അഴുക്കുചാലില്‍നിന്ന് കോരിയ മാലിന്യം വഴിയോരത്ത് തള്ളിയതിനാൽ മഴയില്‍ മാലിന്യം ഒഴുകി റോഡില്‍ പരക്കുന്നുണ്ട്. ജലസ്രോതസ്സുകളിലേക്ക് ഒഴുകി കുടിവെള്ളത്തില്‍ വരെ രോഗാണുക്കളെ സൃഷ്ടിക്കാൻ ഇത് കാരണമാകുന്നു. ശേഷിക്കുന്ന മാലിന്യം ഓടയിലേക്കുതന്നെ ഒഴുകിയെത്തും. രോഗ പ്രതിരോധത്തിന് എന്തൊക്കെയാണോ ചെയ്തത് അതിനെയെല്ലാം ഇല്ലാതാക്കുകയാണ് ഈയവസ്ഥ. ഓടയിലെ ചീഞ്ഞുനാറുന്ന മാലിന്യം കോരി റോഡരികിലേക്കിട്ടത് ഏറ്റവും കൂടുതല്‍ ബാധിച്ചത് വിദ്യാര്‍ഥികളെയും സമീപത്തെ വ്യാപാരികളെയുമാണ്. beypore 33 ബേപ്പൂർ ബസ്സ്റ്റാൻഡിന് മുന്നിൽ ഓടയിലെ മാലിന്യം റോഡരികിൽ കൂട്ടിയിട്ട നിലയിൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story