Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Aug 2017 1:32 PM IST Updated On
date_range 6 Aug 2017 1:32 PM ISTകോളറ: മറുനാട്ടുകാരെ ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ട് റോഡ് ഉപരോധം; വാക്കേറ്റം
text_fieldsbookmark_border
പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ്ചെയ്തു നീക്കി മാവൂർ: കോളറ സ്ഥിരീകരിച്ച തെങ്ങിലക്കടവിൽനിന്ന് ഇതര സംസ്ഥാനക്കാരെ ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ റോഡ് ഉപരോധിച്ചു. ശനിയാഴ്ച ഉച്ചയോടെ തെങ്ങിലക്കടവ് അങ്ങാടിയിലാണ് സംഭവം. രോഗം കണ്ടെത്തിയ ദിവസംതന്നെ ഇവരെ ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ ഗ്രാമപഞ്ചായത്ത് ഒാഫിസിലെത്തി ബഹളംവെച്ചിരുന്നു. തുടർന്ന് നടന്ന യോഗത്തിൽ ഇതിന് മൂന്നു ദിവസം സമയം നൽകി. രോഗബാധിതർ താമസിച്ച കെട്ടിടത്തിലെ ശേഷിക്കുന്നവർ ആരോഗ്യവകുപ്പിെൻറ നിരീക്ഷണത്തിലായതിനാലാണ് സമയം അനുവദിച്ചത്. ഒഴിപ്പിക്കാൻ നടപടിയില്ലാത്തതിനാൽ, ഇതര സംസ്ഥാന തൊഴിലാളികളുടെ കണക്കെടുക്കാനും മറ്റുമായെത്തിയ ഗ്രാമപഞ്ചായത്ത് ജീവനക്കാരെ നാട്ടുകാർ തടഞ്ഞുവെച്ചതോടെയാണ് പ്രശ്നം തുടങ്ങിയത്. തുടർന്ന് മാവൂർ പൊലീസും ചെറുപ്പ ആശുപത്രിയുടെ ചുമതല വഹിക്കുന്ന ഡോ. വി. ബിന്ദുവിെൻറ നേതൃത്വത്തിൽ ആരോഗ്യവകുപ്പ് അധികൃതരും ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങളും സ്ഥലത്തെത്തി. നിരീക്ഷണത്തിലുള്ളവരെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. നിലവിൽ രോഗമില്ലാത്തതിനാൽ ഇതിനു കഴിയില്ലെന്ന് അധികൃതർ അറിയിച്ചതോടെ ക്ഷുഭിതരായ നാട്ടുകാർ മാവൂർ-കോഴിക്കോട് റോഡ് ഉപരോധിക്കുകയായിരുന്നു. ഇവരെ പൊലീസ് അറസ്റ്റ്ചെയ്തു നീക്കി. തുടർന്ന് എ.ഡി.എം.ഒ ഡോ. ആശാദേവി സ്ഥലത്തെത്താമെന്ന ഉറപ്പിലാണ് ഉപരോധം അവസാനിപ്പിച്ചത്. ഉച്ചക്ക് ഒന്നരയോടെ എ.ഡി.എം.ഒയും മെഡിക്കൽ കോളജ് സി.ഐയും സ്ഥലത്തെത്തിയപ്പോഴാണ് വാക്കേറ്റമുണ്ടായത്. നേതാക്കളും പൊലീസും ഇടപെട്ടാണ് സംഘർഷം ഒഴിവാക്കിയത്. തുടർന്ന് ഗ്രാമപഞ്ചായത്ത് ഓഫിസിൽ നടന്ന ചർച്ചയിൽ തിങ്കളാഴ്ച രാവിലെ 11ഒാടെ തെങ്ങിലക്കടവിലെ മുഴുവൻ ഇതര സംസ്ഥാനക്കാരെയും ഒഴിവാക്കാൻ ധാരണയായി. ഇതിനുശേഷം ഗ്രാമപഞ്ചായത്തിലെ മുഴുവൻ ഇതര സംസ്ഥാനക്കാരെയും ഒഴിപ്പിക്കും. യോഗത്തിൽ എ.ഡി.എം.ഒക്കു പുറെമ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി. മുനീറത്ത്, വൈസ് പ്രസിഡൻറ് വളപ്പിൽ റസാഖ്, ഡോ. വി. ബിന്ദു, ഹെൽത്ത് സൂപ്പർവൈസർ പി.പി. മുരളീധരൻ, േഡാ. ബേബി പ്രീത, ഡോ. വിജയൻ, പ്രിൻസിപ്പൽ എസ്.ഐ പ്രവീൺകുമാർ, എസ്.ഐ ഉല്ലാസ് നാഥ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം.എ. റഷീദ്, പഞ്ചായത്ത് അംഗങ്ങൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, നാട്ടുകാർ എന്നിവർ പങ്കെടുത്തു. photo mvr road uparodham മാവൂർ തെങ്ങിലക്കടവിലുള്ള ഇതര സംസ്ഥാന തൊഴിലാളികളെ ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ മാവൂർ-കോഴിക്കോട് റോഡ് ഉപരോധിക്കുന്നു mvr sangharsham ഇതരസംസ്ഥാന തൊഴിലാളികളെ ഒഴിപ്പിക്കുന്ന വിഷയവുമായി ബന്ധപ്പെട്ട് തെങ്ങിലക്കടവിലുണ്ടായ സംഘർഷം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story