Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightതിക്കോടി മാവേലി...

തിക്കോടി മാവേലി സ്​റ്റോറിൽ മഴവെള്ളം കയറി ഭക്ഷ്യവസ്​തുക്കൾ നശിച്ചു

text_fields
bookmark_border
പയ്യോളി: മാവേലി സ്േറ്റാറിനുള്ളിൽ മഴവെള്ളം കയറി ഭക്ഷ്യവസ്തുകൾ ഉൾപ്പെടെയുള്ള സാധനങ്ങൾക്ക് നാശം. തിക്കോടി പഞ്ചായത്ത് ബസാറിൽ പ്രവർത്തിക്കുന്ന മാവേലി സ്റ്റോറിനുള്ളിലാണ് വെള്ളിയാഴ്ച പുലർച്ചെ ചെയ്ത കനത്ത മഴയിൽ വെള്ളം കയറിയത്. തൊട്ടടുത്ത് പ്രവർത്തിക്കുന്ന എഫ്.സി.െഎ ഗോഡൗണി​െൻറ അഴുക്കുചാലിൽനിന്നുള്ള മഴവെള്ളം കുത്തിയൊലിച്ച് മാവേലി സ്റ്റോർ പ്രവർത്തിക്കുന്ന കെട്ടിടത്തി​െൻറ തറക്കുള്ളിലൂടെ അകത്തേക്ക് പ്രവേശിക്കുകയായിരുന്നു. മുളക്, മല്ലി, അരി ഉൾെപ്പടെയുള്ള ഭക്ഷ്യവസ്തുക്കൾ വെള്ളത്തിൽ കുതിർന്ന നിലയിലാണ്. വെള്ളിയാഴ്ച രാവിലെ ഒൗട്ട്ലെറ്റ് മാനേജർ ഷോപ്പ് തുറന്നപ്പോഴാണ് അകത്ത് മഴവെള്ളം കയറി സാധനങ്ങൾ കുതിർന്ന നിലയിൽ കണ്ടത്. ഇതോടെ വെള്ളിയാഴ്ച മാവേലി സ്റ്റോറിൽ വിൽപന താൽക്കാലികമായി നിർത്തിവെച്ചു. ഇക്കഴിഞ്ഞ മേയിൽ ആദ്യത്തിൽ പെയ്ത കനത്ത മഴയിലും മാവേലി സ്േറ്റാറിനുള്ളിൽ മഴവെള്ളം കയറി അരിയുൾപ്പെടെ ഏതാണ്ട് അരലക്ഷം രൂപയുടെ ഭക്ഷ്യധാന്യങ്ങൾ നശിച്ചിരുന്നു. വെള്ളിയാഴ്ച മഴവെള്ളം കയറി നശിച്ച ഭക്ഷ്യവസ്തുക്കളുടെ നഷ്ടം കണക്കാക്കിവരുന്നേയുള്ളൂവെന്ന് അധികൃതർ പറഞ്ഞു. നിലവിലുള്ള കെട്ടിടം ജീർണിച്ച അവസ്ഥയിലാണ്. കെട്ടിടത്തിനുള്ളിൽ ഇൗർപ്പം നിൽക്കുന്നതിനാൽ ഭക്ഷ്യവസ്തുക്കൾ പെെട്ടന്ന് ചീത്തയാകുന്നത് ഇവിടെ പതിവാണ്. മഴ നനഞ്ഞ് കുതിർന്നതിനാൽ ചുമരും സീലിങ്ങും സിമൻറ് ഇളകി അടർന്നുവീഴുന്ന നിലയിലാണ്. ഇലക്ട്രിക്കൽ വയറിങ്ങും സ്വിച്ച് ബോർഡും മഴവെള്ളം തട്ടുന്നതിനാൽ അത് പ്രവർത്തിക്കുേമ്പാൾ ജീവനക്കാർക്ക് ഷോക്കേൽക്കുന്നതായും പറയുന്നു. നിലവിലുള്ള ജീർണിച്ച കെട്ടിടത്തിൽനിന്നും മാവേലി സ്േറ്റാർ മാറ്റണമെന്ന ആവശ്യം ശക്തമാണ്. സൗകര്യപ്രദമായ കെട്ടിടം ലഭ്യമാക്കാൻ പഞ്ചായത്ത് അധികൃതരും സപ്ലൈകോയും ശ്രമം നടത്തുന്നുണ്ട്. തിക്കോടി പഞ്ചായത്ത് ബസാറിൽ സൗകര്യപ്രദമായ കെട്ടിടം ലഭ്യമായില്ലെങ്കിൽ തൊട്ടടുത്ത് തിേക്കാടി ടൗണിലോ, പെരുമാൾപുറത്തോ കെട്ടിടം ലഭിക്കുമോയെന്നും ഗ്രാമപഞ്ചായത്ത് അധികൃതർ നോക്കുന്നുണ്ട്. ഒാണം അടുത്തെത്തി നിൽക്കുന്ന സാഹചര്യത്തിൽ മാവേലി സ്റ്റോർ സൗകര്യപ്രദമായ കെട്ടിടത്തിലേക്ക് മാറ്റി വിൽപന പുനരാരംഭിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story