Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Aug 2017 3:59 PM IST Updated On
date_range 5 Aug 2017 3:59 PM ISTആയുധനിയമം: നടൻ സൽമാൻ ഖാൻ കോടതിയിൽ ഹാജരായി
text_fieldsbookmark_border
ജോധ്പൂർ: കൃഷ്ണമൃഗത്തെ വെടിവെച്ച് കൊന്നതുമായി ബന്ധപ്പെട്ട് ആയുധം കൈവശംവെച്ച കേസിൽ ബോളിവുഡ് നടൻ സൽമാൻ ഖാൻ ജോധ്പൂർ ജില്ല സെഷൻസ് കോടതിയിൽ ഹാജരായി. വിചാരണകോടതി നൽകിയ ജാമ്യ ഉടമ്പടി പരിശോധിക്കുന്നതിനായാണ് ഖാനെ സെഷൻസ് കോടതി വിളിച്ചുവരുത്തിയത്. ഉച്ചക്ക് 12.30ഒാടെ ജോധ്പൂർ വിമാനത്താവളത്തിൽ ചാർേട്ടഡ് വിമാനത്തിൽ പറന്നിറങ്ങിയ ഖാൻ അഞ്ച് മിനിറ്റിനുള്ളിൽ കോടതിനടപടികൾ പൂർത്തിയാക്കി മടങ്ങുകയായിരുന്നു. കേസിൽ ഖാനെ കുറ്റമുക്തനാക്കിയ വിചാരണകോടതിവിധി ചോദ്യംചെയ്ത് സംസ്ഥാനസർക്കാർ നൽകിയ ഹരജിയിലാണ് സെഷൻസ് കോടതി ഖാന് സമൻസ് അയച്ചിരുന്നത്. തുടർന്ന് ഹാജരായ അദ്ദേഹം കോടതിനിർദേശപ്രകാരം ജാമ്യ ഉടമ്പടിയിൽ ഒപ്പുവെച്ചു. കേസിൽ തുടർവാദം കേൾക്കുന്നതിനായി ഒക്ടോബർ അഞ്ചിലേക്ക് മാറ്റി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story