Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപി.ടി.എ ജനറൽ ബോഡി...

പി.ടി.എ ജനറൽ ബോഡി യോഗം

text_fields
bookmark_border
പാലേരി: വടക്കുമ്പാട് ഹയർ സെക്കൻഡറി സ്കൂൾ പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സമിതി ചെയർപേഴ്സൻ വി.കെ. സുമതി ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് കെ.എം. ഇസ്മാഇൗൽ അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി കരുണൻ ഹൈസ്കൂൾ റിപ്പോർട്ടും പ്രിൻസിപ്പൽ ആർ.ബി. കവിത ഹയർ സെക്കൻഡറി റിപ്പോർട്ടും വരവു ചെലവ് കണക്ക് കെ.കെ. മുഹമ്മദും അവതരിപ്പിച്ചു. സ്കൂൾ വികസന പദ്ധതി മാനേജർ കെ.വി. കുഞ്ഞിക്കണ്ണനും ഭാവി പ്രവർത്തന രൂപരേഖ നിധീഷും അവതരിപ്പിച്ചു. ശ്രീനി മനത്താനത്ത്, മൂസ പാലേരി, സുരേഷ് എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപിക സി.കെ. ശോഭന സ്വാഗതവും കെ. ദാമോദരൻ നന്ദിയും പറഞ്ഞു. കെ.എം. ഇസ്മാഇൗലിനെ പി.ടി.എ പ്രസിഡൻറായും കെ.വി. അശോകനെ വൈസ് പ്രസിഡൻറായും തെരഞ്ഞെടുത്തു. കർഷകരെ ആദരിക്കും പാലേരി: ചങ്ങരോത്ത് കൃഷിഭവ​െൻറ ആഭിമുഖ്യത്തിൽ മികച്ച കർഷകരെ ആദരിക്കുന്നു. തെങ്ങുകൃഷി കർഷകർ, നെൽ കൃഷിക്കാർ, യുവകർഷകർ തുടങ്ങിയവരെയാണ് ആദരിക്കുന്നത്. അർഹരായവർ ഇൗ മാസം 10നുമുമ്പ് കൃഷി ഒാഫിസിൽ അപേക്ഷ സമർപ്പിക്കണം. കാർഷിക വിപണനമേള സമാപിച്ചു ബാലുശ്ശേരി: സംസ്ഥാന കൃഷിവകുപ്പി​െൻറ ആഭിമുഖ്യത്തിൽ അഗ്രികൾചർ ടെക്നോളജി മാനേജ്മ​െൻറ് ഏജൻസിയുടെയും പനങ്ങാട് കൃഷിഭവ​െൻറയും സഹകരണത്തോടെ സംഘടിപ്പിച്ച കാർഷിക വിപണനമേള സമാപിച്ചു. സെമിനാർ പുരുഷൻ കടലുണ്ടി എം.എൽ.എ ഉദ്ഘാടനം ചെയ്തു. പനങ്ങാട് പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി. ഉസ്മാൻ അധ്യക്ഷത വഹിച്ചു. ഡോ. പ്രവീണ, ഡോ. പി.കെ. മുഹ്സിൻ എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസെടുത്തു. എൻ.പി. ബാബു, കെ.കെ. ഷൈമ, എസ്. ശുഭ, പി. അനിത എന്നിവർ സംസാരിച്ചു. കൃഷി ഒാഫിസർ കെ.വി. നൗഷാദ് സ്വാഗതവും സി.പി. മുഹമ്മദ് നന്ദിയും പറഞ്ഞു. വേട്ടാളി മനോരഞ്ജൻ ആർട്സി​െൻറ നേതൃത്വത്തിൽ കലാപരിപാടികളും അരങ്ങേറി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story