Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Aug 2017 3:56 PM IST Updated On
date_range 5 Aug 2017 3:56 PM ISTഎസ്.കെ.എസ്.എസ്.എഫ് ശിൽപശാല ഇന്നു മുതൽ
text_fieldsbookmark_border
കോഴിക്കോട്: 'ഒരുമയോടെ വസിക്കാം സൗഹൃദം കാക്കാം' എന്ന സന്ദേശവുമായി എസ്.കെ.എസ്.എസ്.എഫ് സംഘടിപ്പിക്കുന്ന ദേശീയോദ്ഗ്രഥന പ്രചാരണത്തിെൻറ ഭാഗമായി പ്രഭാഷകർക്കും എഴുത്തുകാർക്കും സംഘടന ഭാരവാഹികൾക്കും വേണ്ടി സംഘടിപ്പിക്കുന്ന ശിൽപശാല ശനിയാഴ്ച തൃശൂരിലും ഞായറാഴ്ച കോഴിക്കോട്ടും നടക്കും. ലീഡേഴ്സ് കാരവെൻറ ഭാഗമായുള്ള മേഖല അദാലത് പരിപാടിയുടെ ഭാഗമായി നടക്കും. ശനിയാഴ്ച ഉച്ചക്ക് രണ്ടിന് തൃശൂർ എം.ഐ.സി ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയിൽ തിരുവനന്തപുരം മുതൽ പാലക്കാട് വരെയുള്ള ജില്ലകളിലെ പ്രതിനിധികളാണ് തൃശൂരിൽ പങ്കെടുക്കുക. മറ്റു ജില്ലകളിലെ പ്രതിനിധികൾക്ക് ഞായറാഴ്ച രാവിലെ 11ന് കോഴിക്കോട് സുപ്രഭാതം ഓഡിറ്റോറിയത്തിൽ മേഖല അദാലത് നടക്കും. ഉച്ചക്ക് രണ്ടിന് ശിൽപശാല തുടങ്ങും. ജില്ലതല ഉദ്ഘാടന പരിപാടികൾ ഇൗ മാസം പത്തിനകം പൂർത്തിയാകും. 15ന് വൈകീട്ട് നാലിന് സംസ്ഥാനത്തെ 170 കേന്ദ്രങ്ങളിൽ ഫ്രീഡം സ്ക്വയർ നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story