Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകശാപ്പ്​ നിരോധന ചട്ടം...

കശാപ്പ്​ നിരോധന ചട്ടം പാര്‍ലമെന്‍റ് അറിയാതെ

text_fields
bookmark_border
കശാപ്പ് നിരോധന ചട്ടം പാര്‍ലമ​െൻറ് അറിയാതെ ന്യൂഡല്‍ഹി: കന്നുകാലി കശാപ്പ് നിരോധന വിജ്ഞാപനം പാര്‍ലമ​െൻറിനെ അറിയിക്കാതെയാണെന്ന് വിവരാവകാശ നിയമത്തിലൂടെ വെളിപ്പെടുത്തല്‍. ഹരജിക്കാരിലൊരാളായ സാബു സ്റ്റീഫന്‍ ആണ് ഇക്കാര്യം ലോക്സഭ സെക്രട്ടേറിയറ്റില്‍ നിന്ന് ലഭിച്ച വിവരാവകാശ മറുപടി ചീഫ് ജസ്റ്റിസ് ജെ.എസ്. ഖെഹാര്‍ അധ്യക്ഷനായ ബെഞ്ച് മുമ്പാകെ വെളിപ്പെടുത്തിയത്. പാര്‍ലമ​െൻറി​െൻറ മേശപ്പുറത്ത് വെച്ചശേഷം മാത്രമേ ചട്ടം വിജ്ഞാപനം ചെയ്യാന്‍ പാടുളളൂവെന്ന് അഡ്വ. വി.കെ. ബിജു ബോധിപ്പിച്ചു. എന്നാല്‍, ജൂലൈ 27ന് ലോക്സഭ സെക്രട്ടേറിയറ്റ് വിവരാവകാശ നിയമ പ്രകാരം നല്‍കിയ മറുപടിയില്‍ പാര്‍ലമ​െൻറിന് ഇത് സംബന്ധിച്ച് യാതൊരു വിവരവുമില്ല എന്നാണ് വ്യക്തമാക്കിയത്. സര്‍ക്കാര്‍ പാര്‍ലമ​െൻറിനെ ബൈപാസ് ചെയ്തിരിക്കുകയാണ്. പാര്‍ലമ​െൻറിലുള്ള ജനപ്രതിനിധികളെ അറിയിക്കാതെ 1960ലെ നിയമത്തെ കൊല്ലുകയാണ് സര്‍ക്കാര്‍ ചെയ്തതെന്ന് ബിജു ആരോപിച്ചു. ഈ വാദം അംഗീകരിച്ച ചീഫ് ജസ്റ്റിസ് ചട്ടങ്ങള്‍ പാര്‍ലമ​െൻറില്‍ വെക്കാനുള്ളതല്ലെന്ന് പറയാന്‍ സര്‍ക്കാറിന് കഴിയില്ലെന്ന് ഓര്‍മിപ്പിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story