Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Aug 2017 4:23 PM IST Updated On
date_range 4 Aug 2017 4:23 PM ISTഫയർഫോഴ്സിന് കൈത്താങ്ങാവാൻ ഇനി വളൻറിയർ സേനയും
text_fieldsbookmark_border
* കമ്യൂണിറ്റി റെസ്ക്യൂ വളൻറിയർ സ്കീം ജില്ലതല ഉദ്ഘാടനം നാളെ കൽപറ്റയിൽ കൽപറ്റ: ദുരന്തമുഖങ്ങളിൽ രക്ഷാപ്രവർത്തകർക്ക് കൈത്താങ്ങാവാൻ കമ്യൂണിറ്റി റെസ്ക്യൂ വളൻറിയർ സ്കീം എന്ന പേരിൽ കർമസേന രൂപവത്കരണവുമായി ഫയർഫോഴ്സ്. സംസ്ഥാന വ്യാപകമായി നടപ്പാക്കുന്ന പദ്ധതിയിൽ വയനാട്ടിലും സേന രൂപവത്കരണത്തിനൊരുങ്ങുകയാണ് അഗ്നിശമന സേന. കമ്യൂണിറ്റി റെസ്ക്യൂ വളൻറിയർ സ്കീം ജില്ലതല ഉദ്ഘാടനം ശനിയാഴ്ച ഉച്ചക്ക് 2.15ന് കൽപറ്റ ഫയർസ്റ്റേഷൻ അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ സി.കെ. ശശീന്ദ്രൻ എം.എൽ.എ നിർവഹിക്കുമെന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഏതുതരത്തിലുള്ള അപകടം ഉണ്ടാകുേമ്പാഴും ആദ്യഘട്ടത്തിൽതന്നെ പ്രാദേശികമായി അടിയന്തര സഹായം ലഭ്യമാക്കുകയെന്ന ലക്ഷ്യം മുൻനിർത്തിയാണ് കമ്യൂണിറ്റി റെസ്ക്യൂ വളൻറിയർ സംഘം രൂപവത്കരിക്കുന്നത്. ഫയർഫോഴ്സും പൊതുജനങ്ങളും തമ്മിലുള്ള സഹവർത്തിത്വവും പരസ്പരധാരണയും വർധിപ്പിക്കുകയെന്ന ഉന്നവും ഇൗ പദ്ധതിക്കുണ്ട്. അപകട സ്ഥലത്തേക്കുള്ള ദൂരം, ഗതാഗതക്കുരുക്ക്, അത്യാഹിതം ഉണ്ടായത് കൃത്യസമയത്തുതന്നെ ഫയർഫോഴ്സിനെ അറിയിക്കുന്നതിലെ വീഴ്ച എന്നിവ സംഭവിക്കുന്നതിനാൽ സംഭവസ്ഥലത്ത് സേന എത്തിപ്പെടുന്നതിന് കാലതാമസം ഉണ്ടാവുകയും സ്ഥിതിഗതികൾ സങ്കീർണമാവുകയും ചെയ്യാറുണ്ട്. എന്ത് അത്യാഹിതമുണ്ടായാലും ആദ്യം രക്ഷാപ്രവർത്തനത്തിന് മുന്നിട്ടിറങ്ങുന്നത് അതത് സ്ഥലങ്ങളിലെ പൊതുജനങ്ങളായിരിക്കും. സേവന സന്നദ്ധരായ തദ്ദേശീയർക്ക് അപകടങ്ങൾ േനരിടുന്നതിനും രക്ഷാപ്രവർത്തനങ്ങൾ നടത്തുന്നതിനും ബോധവത്കരണവും പരിശീലനവും നൽകിയാണ് കർമസേന രൂപവത്കരിക്കുന്നത്. ഫയർഫോഴ്സ് സംഭവസ്ഥലത്ത് എത്താൻ വൈകുന്നതടക്കമുള്ള അടിയന്തര സാഹചര്യങ്ങൾ നേരിടാൻ രക്ഷാപ്രവർത്തന വളൻറിയർ സംഘത്തെ ഉപയോഗിക്കും. സമൂഹത്തിെൻറ വിഭിന്ന മേഖലകളിൽ പ്രവർത്തിക്കുന്ന യുവതീ യുവാക്കളടങ്ങുന്ന 30 അംഗ തദ്ദേശീയ സന്നദ്ധ കർമസേനയാണ് ഓരോ പഞ്ചായത്തിലും രൂപവത്കരിക്കുന്നത്. സംസ്ഥാനാടിസ്ഥാനത്തിൽ അംഗങ്ങൾക്ക് അഞ്ചു ദിവസത്തെ പരിശീലനം ഒരുക്കുന്നുണ്ട്. ഇവർക്ക് തിരിച്ചറിയൽ കാർഡും ജാക്കറ്റ് അടക്കമുള്ളവയും നൽകും. കർമസേനാംഗങ്ങളുടെ വാട്സ്ആപ് കൂട്ടായ്മയും രൂപവത്കരിക്കും. വളൻറിയർമാരാവാൻ താൽപര്യമുള്ളവർ ശനിയാഴ്ച നടക്കുന്ന ചടങ്ങിനെത്തണമെന്ന് അധികൃതർ പറഞ്ഞു. ജില്ലതല ഉദ്ഘാടന ചടങ്ങിൽ ഫയർഫോഴ്സ് കൽപറ്റ അസി. ഡിവിഷനൽ ഓഫിസർ വി.കെ. ഋതീജ് അധ്യക്ഷത വഹിക്കും. ബാണാസുരസാഗറിൽ കൊട്ടത്തോണി മറിഞ്ഞ് നാലുപേർ മരിച്ച ദുരന്തത്തിൽ മൂന്നുപേരെ വെള്ളക്കെട്ടിൽനിന്ന് രക്ഷപ്പെടുത്തിയ ജിഷ്ണുവിനെ ചടങ്ങിൽ ആദരിക്കും. മുനിസിപ്പൽ ചെയർപേഴ്സൻ ഉമൈബാ മൊയ്തീൻകുട്ടി, ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാരായ കടവൻ ഹംസ, ലീലാമ്മ ജോസഫ്, സി. സഹദ്, പി.ജി. സജേഷ്, ഷഹർബാൻ സൈതലവി, പി.എം. നാസർ, വി. ഉഷാകുമാരി, റീന സുനിൽ, എൻ.സി പ്രസാദ്, എ.എം. നജീം, സ്റ്റേഷൻ ഓഫിസർ പി.വി വിശ്വാസ്, കമ്യൂണിറ്റി റെസ്ക്യൂ വളൻറിയർ സ്കീം ജില്ല കോഓഡിനേറ്റർ എൻ.ടി രമേഷ് എന്നിവർ സംസാരിക്കും. വാർത്തസമ്മേളനത്തിൽ വി.കെ. ഋതീജ്, അഗ്നിരക്ഷാ നിലയം സ്റ്റേഷൻ ഓഫിസർ പി.വി. വിശ്വാസ്, ലീഡിങ് ഫയർമാൻ പി. അനിൽ, വിശാൽ അഗസ്റ്റിൻ എന്നിവർ പെങ്കടുത്തു. ജില്ല ബധിര ചെസ് മീനങ്ങാടി: വയനാട് ജില്ല ബധിര ചെസ് കൗൺസിലിെൻറ ആഭിമുഖ്യത്തിൽ ഒന്നാമത് ജില്ല ബധിര ചെസ് ചാമ്പ്യൻഷിപ് ആഗസ്റ്റ് ആറിന് മീനങ്ങാടി ഗവ. ഹയർസെക്കൻഡറി സ്കൂൾ ഒാഡിറ്റോറിയത്തിൽ നടക്കും. ജില്ലയിലെ ബധിര വിദ്യാലയങ്ങളിൽനിന്നടക്കം അമ്പതോളം പേർ പെങ്കടുക്കും. 16 വയസ്സിന് മുകളിലും 16 വയസ്സിൽ താഴെയും വിഭാഗങ്ങളിലായി പുരുഷന്മാർക്കും വനിതകൾക്കും വെവ്വേറെ മത്സരങ്ങൾ നടക്കും. ഒന്നുമുതൽ മൂന്നുവരെ സ്ഥാനം ലഭിക്കുന്നവരെ ആഗസ്റ്റ് 26, 27 തീയതികളിൽ തൃശൂരിൽ നടക്കുന്ന സംസ്ഥാന ബധിര ചെസ് ചാമ്പ്യൻഷിപ്പിനുള്ള വയനാട് ടീമിനെ ജില്ല ചാമ്പ്യൻഷിപ്പിൽനിന്ന് തെരഞ്ഞെടുക്കും. എസ്.വൈ.എസ് യൂനിറ്റ് സമ്മേളനം: ജില്ലതല പ്രഖ്യാപനം നാളെ കൽപറ്റ: 'യുവത്വം നാടുണര്‍ത്തുന്നു' എന്ന പ്രമേയത്തില്‍ സുന്നി യുവജനസംഘം സംസ്ഥാനത്ത് സംഘടിപ്പിക്കുന്ന സമ്മേളനങ്ങളുടെ ജില്ലതല പ്രഖ്യാപനം ശനിയാഴ്ച വൈകീട്ട് നാലിന് മീനങ്ങാടി ടൗണ്‍ഹാളില്‍ സംസ്ഥാന പ്രസിഡൻറ് ത്വാഹ തങ്ങള്‍, സെക്രട്ടറി ഡോ. എ.പി. അബ്ദുല്‍ ഹകീം അസ്ഹരി എന്നിവര്‍ നിര്‍വഹിക്കുമെന്ന് ജില്ല ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. ഒക്ടോബർ, നവംബര്‍ മാസങ്ങളിലായി സംസ്ഥാനത്തെ ആറായിരം യൂനിറ്റുകളിലും സമ്മേളനങ്ങള്‍ നടക്കും. വിരുന്ന്, ആരവം, സാന്ത്വന ദിനം, ശുചിത്വ ദിനം, പൈതൃക സംഗമം, യുവസഭ, കൊളാഷ് പ്രദര്‍ശനം, വായന മത്സരം, പതാക ദിനം, സൈക്കിള്‍ റാലി, ബഹുജന റാലി തുടങ്ങിയ പരിപാടികൾ യൂനിറ്റ് സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിക്കും. പ്രഖ്യാപന സമ്മേളനത്തില്‍ ജില്ലയിലെ 187 യൂനിറ്റുകളിലെ പ്രതിനിധികള്‍ സംബന്ധിക്കും. കെ.എസ്. മുഹമ്മദ് സഖാഫി, മുഹമ്മദലി സഖാഫി, ഇ.പി. അബ്ദുല്ല സഖാഫി, നസീര്‍ കോട്ടത്തറ എന്നിവർ വാര്‍ത്ത സമ്മേളനത്തില്‍ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story