Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Aug 2017 4:18 PM IST Updated On
date_range 4 Aug 2017 4:18 PM ISTചരിത്രകാരെൻറ താൽപര്യങ്ങളുടെ പ്രത്യാഘാതങ്ങൾ ചരിത്രരചനയിൽ കടന്നുവരും ^എം.ജി.എസ്
text_fieldsbookmark_border
ചരിത്രകാരെൻറ താൽപര്യങ്ങളുടെ പ്രത്യാഘാതങ്ങൾ ചരിത്രരചനയിൽ കടന്നുവരും -എം.ജി.എസ് കോഴിക്കോട്: ചരിത്രകാരെൻറ താൽപര്യങ്ങളുടെയും കാഴ്ചപ്പാടുകളുടെയും പ്രത്യാഘാതങ്ങൾ ചരിത്രരചനയിൽ കടന്നുവരുമെന്ന് ഡോ. എം.ജി.എസ്. നാരായണൻ. ഗവ. ലോ കോളജ് എൻ.എസ്.എസ്, ക്ലിനിക്കൽ ജസ്റ്റിസ് എജുക്കേഷൻ ഓർഗനൈസേഷൻ (ക്ലിജോ) യൂനിറ്റുകൾ ചേർന്ന് 'ചരിത്രത്തിലെ മിത്തും യാഥാർഥ്യവും' എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മതപരമായും ഭാഷാപരമായും ദേശപരമായുമൊക്കെ വ്യക്തികൾക്ക് താൽപര്യമുണ്ടാകും. രാജഭരണം സംബന്ധിച്ചും ജനാധിപത്യ ഭരണം സംബന്ധിച്ചും കാഴ്ചപ്പാടുകളുണ്ടാകും. ചരിത്രമെഴുതുന്നവരുടെ ഉപബോധമനസ്സിെൻറ താൽപര്യങ്ങൾ ചരിത്രത്തെ സ്വാധീനിക്കുമെന്നും നല്ല ചരിത്രകാരന്മാർക്ക് ഇപ്പോൾ ചരിത്രം വസ്തുതാപരമല്ലെന്ന് സമ്മതിക്കാൻ മടിയില്ലെന്നും ഡോ. എം.ജി.എസ് പറഞ്ഞു. വിശ്വാസമുള്ളതുകൊണ്ട് മിത്തുകൾ ശരിയായിക്കൊള്ളണമെന്നില്ലെന്ന് ഡോ. കെ.എൻ. ഗണേഷ് പറഞ്ഞു. മഹാഭാരതത്തെ അടിസ്ഥാനമാക്കിയ ഗുരുസാമ്രാജ്യത്തിെൻറ ചരിത്രവും രാമായണത്തിെൻറ അടിസ്ഥാനത്തിൽ അയോധ്യ കേന്ദ്രമായ സാമ്രാജ്യത്തിെൻറ ചരിത്രവും രചിക്കപ്പെട്ടേക്കാം. ഇതൊക്കെ ചരിത്രമായി അംഗീകരിക്കണമെന്നാണ് ഇന്ത്യൻ കൗൺസിൽ ഓഫ് ഹിസ്റ്റോറിക്കൽ റിസർച്ചിെൻറ ചെയർമാൻ വൈ. സുദർശൻ റാവു പറയുന്നത് --ഗണേഷ് ചൂണ്ടിക്കാട്ടി. ചരിത്രകാരനായ അഡ്വ. സെലുരാജിനെ ഡോ. എം.ജി.എസ് പൊന്നാട അണിയിച്ചു. എൻ.എസ്.എസ് േപ്രഗ്രാം ഓഫിസർ ഡോ. സി. തിലകാനന്ദൻ അധ്യക്ഷത വഹിച്ചു. ഡോ. കെ.എം. പ്രിയദർശൻ ലാൽ, കോളജ് യൂനിയൻ ചെയർമാൻ എസ്. സുദീപ് എന്നിവർ സംസാരിച്ചു. നിഹാൽ ഹംസക്കുട്ടി സ്വാഗതവും ടി. സുമേഷ് നന്ദിയും പറഞ്ഞു. photo law college ഗവ. ലോ കോളജിൽ നടന്ന ചരിത്ര സെമിനാറിൽ ചരിത്രകാരനായ അഡ്വ. സെലുരാജിനെ ഡോ. എം.ജി.എസ് നാരായണൻ പൊന്നാട അണിയിക്കുന്നു p3cl13
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story