Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Aug 2017 3:53 PM IST Updated On
date_range 3 Aug 2017 3:53 PM ISTഹജ്ജ് ക്യാമ്പ് സംഘടിപ്പിച്ചു
text_fieldsbookmark_border
must..... ഹജ്ജ് ക്യാമ്പ് കോഴിക്കോട്: ഹാജിമാർ ജീവിതം മാനവകുലത്തിനുവേണ്ടി വിനിയോഗിക്കണമെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീർ എം.ഐ. അബ്ദുൽ അസീസ്. ജമാഅത്തെ ഇസ്ലാമി ജില്ലകമ്മിറ്റി സംഘടിപ്പിച്ച ഹജ്ജ് ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദൈവത്തിനുവേണ്ടി സമ്പൂർണ സമർപ്പണം ചെയ്ത ഇബ്രാഹീമിെൻറ ത്യാഗ ജീവിതമാണ് ഹാജിമാർ മാതൃകയാക്കേണ്ടത്. ഹജ്ജ് നിർവഹിക്കുന്നതിലൂടെ നേടിയെടുത്ത വിശുദ്ധി ഇതിനായി ഉപയോഗപ്പെടുത്തണമെന്നും അമീർ ആവശ്യപ്പെട്ടു. ജില്ല പ്രസിഡൻറ് വി.പി. ബഷീർ അധ്യക്ഷത വഹിച്ചു. ഫൈസൽ പൈങ്ങോട്ടായി, റഫീഖ് റഹ്മാൻ മൂഴിക്കൽ, ഇല്യാസ് മൗലവി എന്നിവർ ക്ലാസുകളെടുത്തു. ജില്ല അസിസ്റ്റൻറ് സെക്രട്ടറി ടി.എം. ശരീഫ് മൗലവി സ്വാഗതവും ഹജ്ജ് ക്യാമ്പ് കൺവീനർ വി.പി. ശൗക്കത്തലി നന്ദിയും പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story