Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Aug 2017 3:44 PM IST Updated On
date_range 3 Aug 2017 3:44 PM ISTതാങ്ങാനാകാത്ത വിലക്കയറ്റത്തിൽ സംസ്ഥാനം പൊറുതിമുട്ടുന്നു ^ഉമ്മൻ ചാണ്ടി
text_fieldsbookmark_border
താങ്ങാനാകാത്ത വിലക്കയറ്റത്തിൽ സംസ്ഥാനം പൊറുതിമുട്ടുന്നു -ഉമ്മൻ ചാണ്ടി വിലക്കയറ്റത്തിൽ സംസ്ഥാനം പൊറുതിമുട്ടുന്നു -ഉമ്മൻ ചാണ്ടി കോടഞ്ചേരി: സാധാരണക്കാരനു താങ്ങാനാകാത്തവിധം നിത്യോപയോഗ സാധനങ്ങളുടെ വില വർധിച്ചിട്ടും സർക്കാർ നിസ്സംഗത പാലിക്കുകയാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. കോൺഗ്രസ് മണ്ഡലം കമ്മിറ്റി കണ്ണോത്ത് സംഘടിപ്പിച്ച കോൺഗ്രസ് കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ സർക്കാറിെൻറ കാലത്ത് പൊതുവിതരണ സംവിധാനം കാര്യക്ഷമമാക്കി കമ്പോളത്തിലെ വിലക്കയറ്റം തടഞ്ഞു നിർത്താൻ കഴിഞ്ഞത് ജനങ്ങൾക്ക് ഏറെ ആശ്വാസം നൽകിയിരുന്നു. പൊതു ജനാരോഗ്യ രംഗത്ത് അമ്പേ പരാജയപ്പെട്ട സർക്കാറാണ് സംസ്ഥാനം ഭരിക്കുന്നത്. പകർച്ചപ്പനി മൂലം 300 മരണങ്ങളുണ്ടാകുകയും അനിയന്ത്രിതമായി പനി പടർന്നുപിടിച്ചിട്ടും പ്രതിരോധ പ്രവർത്തനങ്ങളിൽ വേണ്ടത്ര ശ്രദ്ധ നൽകിയില്ല എന്നതിനുപുറമെ ചികിത്സരംഗത്ത് തികഞ്ഞ അലംഭാവമാണ് ആരോഗ്യ വകുപ്പ് പുലർത്തിയതെന്നും അദ്ദേഹം പറഞ്ഞു. കണ്ണോത്ത് നിർമിക്കുന്ന കോൺഗ്രസ് ഭവെൻറ ശിലാസ്ഥാപനവും ഉമ്മൻ ചാണ്ടി നിർവഹിച്ചു. മണ്ഡലം പ്രസിഡൻറ് സണ്ണി കാപ്പാട്ടുമല അധ്യക്ഷത വഹിച്ചു. കെ .പി.സി.സി സെക്രട്ടറി കെ.പി അനിൽകുമാർ, ഡി.സി.സി പ്രസിഡൻറ് ടി. സിദ്ദീഖ്, സെക്രട്ടറിമാരായ ബിജിഷ് അരവിന്ദ്, ഹബീബ് തമ്പി, കെ.സി. അബു എന്നിവർ സംസാരിച്ചു. മുൻമന്ത്രി സിറിയക് ജോണിനെയും മുതിർന്ന കോൺഗ്രസ് പ്രവർത്തകരെയും ഡി.സി.സി പ്രസിഡൻഡ് പൊന്നാടയണിച്ച് ആദരിച്ചു. സ്വാഗത സംഘം ചെയർമാൻ റോയി കുമ്പപ്പള്ളി സ്വാഗതവും ഷിബു മണ്ണൂർ നന്ദിയും പറഞ്ഞു. photo: TSY Kannoth Con Bhavan Foudation Stone കണ്ണോത്ത് നിർമിക്കുന്ന കോൺഗ്രസ് ഭവെൻറ ശിലാസ്ഥാപനം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നിർവഹിക്കുന്നു ഉത്സവ ബത്ത വർധിപ്പിക്കണം- -കെ.എസ്.എസ്.പി.എ താമരശ്ശേരി: തിരുവോണം ആസന്നമായ സമയത്ത് സർവിസ് പെൻഷൻകാരുടെ ഉത്സവബത്ത സർക്കാർ ജീവനക്കാരുടെ ഉത്സവബത്തക്ക് തുല്യമായി വർധിപ്പിക്കണമെന്നും പെൻഷൻ കുടിശ്ശിക ഒറ്റത്തവണയായി നൽകണമെന്നും സർവിസ് പെൻഷനേഴ്സ് അസോസിയേഷൻ കൊടുവള്ളി നിയോജക മണ്ഡലം കമ്മിറ്റി സർക്കാറിനോടാവശ്യപ്പെട്ടു. വി. സദാനന്ദൻ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡൻറ് സി. ഹുസൈൻ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സെക്രട്ടറി എം.എം. വിജയകുമാർ, സി. മാധവൻ നായർ , എൻ.എം. ഗോപാലൻകുട്ടി, അശോകൻ കൊടുവള്ളി എന്നിവർ സംസാരിച്ചു. നിയോജക മണ്ഡലം സെക്രട്ടറി ഒ.എം. ശ്രീനിവാസൻ സ്വാഗതവും ഹരിദാസൻ നായർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story