Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Aug 2017 3:59 PM IST Updated On
date_range 2 Aug 2017 3:59 PM ISTസ്റ്റുഡൻറ് പൊലീസ് കാഡറ്റ് രൂപവത്കരിക്കണം
text_fieldsbookmark_border
കൊടുവള്ളി: കൊടുവള്ളി ഗവ. ഹയർ സെക്കൻഡറി സ്കുളിൽ സ്റ്റുഡൻറ് പൊലീസ് കാഡറ്റ് രൂപവത്കരിക്കണമെന്ന് സി.പി.ഐ കൊടുവള്ളി ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് എം.എൽ.എ, മുഖ്യമന്ത്രി എന്നിവർക്ക് നിവേദനം നൽകാനും തീരു മാനിച്ചു. ടി.പി. കുഞ്ഞാലി ഹാജി അധ്യക്ഷത വഹിച്ചു. പി.കെ. കണ്ണൻ, ടി.എം. പൗലോസ്, പി.ടി.സി. ഗഫൂർ, കെ. സോമൻ, കെ. രവീന്ദ്രൻ, കെ. ഗോവിന്ദൻ എന്നിവർ സംസാരിച്ചു. വലിയപറമ്പ എ.എം.യു.പി സകൂളിൽ പ്രഭാതഭക്ഷണവിതരണം ആരംഭിച്ചു കൊടുവള്ളി: വലിയപറമ്പ എ.എം.യു.പി സ്കൂളിൽ എല്ലാ വിദ്യാർഥിക്കൾക്കും പ്രഭാത ഭക്ഷണം വിതരണം ചെയ്യുന്ന പദ്ധതി ആരംഭിച്ചു. ആരോഗ്യസംരക്ഷണവും കുട്ടികളിൽ പഠനപുരോഗതിയും കൈവരിക്കുന്നതിന് തുടക്കം കുറിച്ച പരിപാടി കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എൻ.സി. ഉസയിൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ഒ.പി. മജീദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.കെ. ജബ്ബാർ, പി.ടി.എ പ്രസിഡൻറ് പി.കെ.സി. എളേറ്റിൽ, പി.ഡി. നാസർ മാസ്റ്റർ എന്നിവർ സംസാരിച്ചു. സ്റ്റാഫ് െസക്രട്ടറി ടി.സി. രമേശ് കുമാർ സ്വാഗതവും പി.ടി.എ വൈസ് പ്രസിഡൻറ് ഗിരീഷ് വലിയപറമ്പ് നന്ദിയും പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story