Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightബോധവത്കരണ ക്ലാസും...

ബോധവത്കരണ ക്ലാസും അനുസ്മരണവും

text_fields
bookmark_border
ഫറോക്ക്: പെരുമുഖം െറസിഡൻറ്സ് അസോസിയേഷ​െൻറ ആഭിമുഖ്യത്തിൽ മയക്കുമരുന്ന് ഉപയോഗത്തിനെതിരെ ബോധവത്കരണക്ലാസും അസോസിയേഷൻ ഭാരവാഹിയായിരുന്ന അന്തരിച്ച സാമി കടക്കട്ടി അനുസ്മരണവും നടത്തി. പെരുമുഖം അയ്യമ്പാക്കിയിൽ നടന്ന പരിപാടിയിൽ ഫറോക്ക് റേഞ്ച് പ്രിവൻറിവ് ഒാഫിസർ ബി. യുഗേഷ് ബോധവത്കരണ ക്ലാസ് നടത്തി. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം. ബാക്കിർ ഉദ്ഘാടനം ചെയ്തു. പി. മുഹമ്മദ് ഷാഫി, നാരായണൻ നമ്പൂതിരി തെഞ്ചിരി ഇല്ലം, കെ.കെ. അബ്ദുൽ ഗഫൂർ, കെ.വി. മണി, കെ. മുഹമ്മദ് ഹനീഫ, വി.പി. അബ്ദുൽ ഗഫൂർ, കെ. ദാസൻ എന്നിവർ സംസാരിച്ചു. കുരുമുളക് തൈകൾ വിൽപനക്ക് ഫറോക്ക്: പന്നിയൂർ ഒന്ന് കുരുമുളക് തൈകൾ ഫറോക്ക് കൃഷിഭവനിൽ എത്തിയിട്ടുണ്ട്. താൽപര്യമുള്ള കർഷകർ നികുതിരസീതുമായി അപേക്ഷ സമർപ്പിക്കണമെന്ന് കൃഷി ഓഫിസർ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story