Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Aug 2017 1:29 PM IST Updated On
date_range 2 Aug 2017 1:29 PM ISTപൂർവ വിദ്യാർഥി മഹാസംഗമം സ്വാഗതസംഘം ഓഫിസ് ഉദ്ഘാടനം
text_fieldsbookmark_border
മാവൂർ: ആഗസ്റ്റ് 27ന് നടക്കുന്ന മാവൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ പൂർവ വിദ്യാർഥി മഹാസംഗമം ഓട്ടോഗ്രാഫ് 2017 െൻറ സ്വാഗതസംഘം ഓഫിസ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി. മുനീറത്ത് ഉദ്ഘാടനം ചെയ്തു. പൂർവ വിദ്യാർഥി സംഘടനയായ യൂനിമോസ് പൊതുവിദ്യാഭ്യാസ യജ്ഞത്തിെൻറ ഭാഗമായാണ് സംഗമം. സംഘാടക സമിതി ചെയർമാൻ എം. ധർമജൻ അധ്യക്ഷത വഹിച്ചു. വി. ബാലകൃഷ്ണൻ നായർ, പി.ടി.എ പ്രസിഡൻറ് പി. ചന്ദ്രൻ എന്നിവർ സംസാരിച്ചു. യുനിമോസ് പ്രസിഡൻറ് അഡ്വ. ഷമീം പക്സാൻ സ്വാഗതവും ടി. ഷമീന നന്ദിയും പറഞ്ഞു. ലൈഫ് ഭവനപദ്ധതി പട്ടികയിലെ അപാകത പരിഹരിക്കണം മാവൂർ: സംസ്ഥാന സർക്കാറിെൻറ ഭൂരഹിതർക്കും ഭവനരഹിതർക്കുമുള്ള ലൈഫ് പദ്ധതിയുടെ കരട് ലിസ്റ്റിലെ അപാകത പരിഹരിക്കണമെന്ന് യൂത്ത് ലീഗ് പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ നടത്തിയ സർവേ തദ്ദേശ സ്ഥാപനങ്ങളിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പരിശോധിച്ച് ഉറപ്പുവരുത്തിയിരുന്നു. എന്നിട്ടും അപേക്ഷ നൽകിയ അർഹതപ്പെട്ട പല കുടുംബങ്ങളും പട്ടികയിൽ ഉൾപ്പെട്ടില്ല. അർഹരെ ഉൾപ്പെടുത്തി പട്ടിക പുനഃപ്രസിദ്ധീകരിക്കണമെന്ന് യൂത്ത് ലീഗ് ആവശ്യപ്പെട്ടു. യോഗത്തിൽ യു.എ. ഗഫൂർ, പി.പി. സലാം, കെ.എം. മുർതാസ്, ഹബീബ്, ഷമീം, ഫസൽ, ബഷീർ എന്നിവർ സംസാരിച്ചു. കുടിവെള്ള പദ്ധതി ഉദ്ഘാടനം മാവൂർ: ഗ്രാമപഞ്ചായത്ത് 15ാം വാർഡിൽ എറക്കോട്ടുമ്മൽ അംഗനവാടിക്ക് വേണ്ടി നിർമിച്ച കുടിവെള്ള പദ്ധതി ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. ഉസ്മാൻ ഉദ്ഘാടനം ചെയ്തു. വെൽെഫയർ കമ്മിറ്റിയാണ് പദ്ധതി നിർമിച്ചത്. ഗ്രാമപഞ്ചായത്ത് അംഗം സാജിദ പാലിശ്ശേരി അധ്യക്ഷത വഹിച്ചു. മജീദ് പെരിങ്കോളിൽ, അസീസ് കരിശ്ശീരി, മുഹമ്മദ് അലി ഹാജി പെരിങ്കോളിൽ, അലിയാർ, പി.പി. അബ്ദുറഹിമാൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story