Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവാനരന്മാർ വാഴുന്നു;...

വാനരന്മാർ വാഴുന്നു; പിടിച്ചുകെട്ടാൻ പദ്ധതികളില്ല

text_fields
bookmark_border
*കഴിഞ്ഞ വർഷം സംസ്ഥാന ബജറ്റിൽ വകയിരുത്തിയ 25 ലക്ഷത്തി​െൻറ പദ്ധതിക്ക് പ്രാരംഭ നടപടിപോലുമായില്ല കൽപറ്റ: നഗരത്തിലും പരിസരപ്രദേശങ്ങളിലും വാനരന്മാരുടെ വിളയാട്ടം ജനങ്ങൾക്ക് ഏറെ ദുരിതം സമ്മാനിക്കുേമ്പാൾ പരിഹാര നടപടികൾ സ്വീകരിക്കാൻ കഴിയാതെ അധികൃതരും കുഴങ്ങുന്നു. വാനരശല്യത്തിന് അറുതി വരുത്താൻ ഫലപ്രദമായ പദ്ധതികളില്ലാത്തതാണ് പ്രശ്നം സൃഷ്ടിക്കുന്നത്. കൽപറ്റയിലെ കുരങ്ങുശല്യത്തിന് തടയിടാൻ സംസ്ഥാന സർക്കാർ കഴിഞ്ഞ വർഷത്തെ ബജറ്റിൽ കാൽ കോടി രൂപ വകയിരുത്തിയിരുന്നു. മുനിസിപ്പൽ പരിധിയിലെ കുരങ്ങുകളെ പിടികൂടി പ്രത്യേക സ്ഥലം കണ്ടെത്തി അവിടെ പുനരധിവസിപ്പിക്കുകയെന്ന പരീക്ഷണ യജ്ഞത്തിനാണ് ബജറ്റിൽ 25 ലക്ഷം വകയിരുത്തിയത്. ഇത് ലക്ഷ്യത്തിലെത്തിയാൽ പദ്ധതി കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കാനായിരുന്നു സർക്കാർ തീരുമാനം. എന്നാൽ, വന്യജീവി സംരക്ഷണ നിയമം സംബന്ധമായ പ്രതിബന്ധങ്ങൾ ഇൗ പദ്ധതിക്കു മുന്നിൽ പ്രശ്നങ്ങൾ സൃഷ്ടിച്ചതോടെ പ്രാരംഭ നടപടികൾ സ്വീകരിക്കാൻ പോലും ഇതുവരെ കഴിഞ്ഞിട്ടില്ല. പദ്ധതിക്ക് കേന്ദ്രത്തി​െൻറ അംഗീകാരം ആവശ്യമാണ്. അതു ലഭിച്ചാലുടൻ രണ്ടര ഏക്കർ സ്ഥലത്ത് കുരങ്ങുകളെ മാറ്റിപ്പാർപ്പിക്കുകയെന്ന പദ്ധതി നടപ്പാക്കാൻ കഴിയുമെന്നാണ് ജനപ്രതിനിധികളുടെ പ്രതീക്ഷ. മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ വനംവകുപ്പിന് പണം നൽകി കുരങ്ങുകളെ കൂടുവെച്ച് പിടിച്ച് കാട്ടിൽവിടുന്ന പദ്ധതി നേരത്തേ ഉണ്ടായിരുന്നു. ഇതുപ്രകാരം കുറെ കുരങ്ങുകളെ പിടികൂടിയപ്പോൾ അൽപം ആശ്വാസമുണ്ടായിരുന്നു. എന്നാൽ, ഇതുസംബന്ധിച്ച വിശദവിവരങ്ങൾ വനംവകുപ്പ് സമർപ്പിച്ചാൽ മാത്രമേ അടുത്ത ഫണ്ട് പാസാക്കാൻ കഴിയൂ എന്ന് മുനിസിപ്പൽ അധികൃതർ പറഞ്ഞു. വനംവകുപ്പിൽനിന്ന് അതു ലഭ്യമാകാത്തതിനാൽ അടുത്ത ഗഡു ഇതിനായി നീക്കിവെക്കാൻ കഴിയുന്നില്ല. കുരങ്ങുകളെ പിടികൂടാതായതോടെ പെറ്റുപെരുകി ശല്യം പഴയതുപോലെ രൂക്ഷമായി. കുരങ്ങുകളെ പിടികൂടി വന്ധ്യംകരണം നടത്തുകയെന്നതാണ് കൂടുതൽ പ്രായോഗികമായ മാർഗമെങ്കിലും ആ രീതിയിലുള്ള പദ്ധതികൾ നടപ്പാവുന്നുമില്ല. കൽപറ്റ നഗരത്തിൽ മാത്രം രണ്ടായിരത്തോളം കുരങ്ങന്മാരുണ്ടെന്നായിരുന്നു ഒരു വർഷം മുമ്പുള്ള കണക്ക്. സിവിൽ സ്റ്റേഷൻ, കൈരളി നഗർ, എമിലി, ഗൂഢലായി, ചുഴലി, റാട്ടക്കൊല്ലി തുടങ്ങിയ സ്ഥലങ്ങളിലൊക്കെ കുരങ്ങുശല്യം രൂക്ഷമാണ്. വാനരശല്യത്തിന് പരിഹാരം കാണാൻ കൽപറ്റ കോടതി പോലും അധികൃതർക്ക് നേരത്തേ നിർദേശം നൽകിയിരുന്നു. എമിലി പ്രദേശത്ത് നാട്ടുകാരുടെ നേതൃത്വത്തിൽ വാനരശല്യ നിവാരണ സമിതി രൂപവത്കരിച്ച് നാട്ടുകാർ പ്രക്ഷോഭ രംഗത്തിറങ്ങിയിരുന്നു. അടുക്കളത്തോട്ടമടക്കമുള്ള കൃഷികൾ വാനരന്മാർ കൂട്ടത്തോടെയെത്തി നശിപ്പിക്കുന്നത് പതിവായി മാറി. ലക്ഷക്കണക്കിന് രൂപയുടെ കൃഷിനാശമാണ് മുനിസിപ്പാലിറ്റി പ്രദേശത്തുമാത്രം ഇവ വരുത്തുന്നത്. ഉണങ്ങാനിട്ടിരിക്കുന്ന വസ്ത്രങ്ങളും ഗൃഹോപകരണങ്ങളുമടക്കം കുരങ്ങുകൾ നശിപ്പിക്കുന്നത് ജനജീവിതം ദുസ്സഹമാക്കുന്നു. ഗൂഢലായി പരിസരത്ത് കടകളിൽനിന്ന് മേൽക്കൂരയിലൂടെ ഉൗർന്നിറങ്ങി സാധനങ്ങൾ മോഷ്ടിക്കുന്നത് കച്ചവടക്കാരെയും കുഴക്കുകയാണ്. കൽപറ്റ മുനിസിപ്പാലിറ്റിക്കു പുറമെ മുട്ടിൽ, വൈത്തിരി, വെങ്ങപ്പള്ളി, കോട്ടത്തറ തുടങ്ങിയ സമീപ പഞ്ചായത്തുകളിലും കുരങ്ങുശല്യം രൂക്ഷമാണ്. വനത്തോടു ചേർന്ന റിസോർട്ടുകളിൽനിന്നും ഹോംസ്റ്റേകളിൽനിന്നുമൊക്കെ വലിച്ചെറിയുന്ന ഭക്ഷണമാലിന്യങ്ങൾ തേടി കാടിനുള്ളിൽനിന്നു പുറത്തുവരുന്ന വാനരന്മാരാണ് പിന്നീട് നാട്ടിൽ സ്ഥിരമാക്കുന്നത്. നഗരങ്ങളിൽ തോന്നിയപോലെ മാലിന്യങ്ങൾ വലിച്ചെറിയുന്നത് വാനരശല്യത്തിന് ആക്കം കൂട്ടുന്നതായും അധികൃതർ ചൂണ്ടിക്കാട്ടുന്നു. MONWDL19, 20 കൽപറ്റ ടൗണിൽ ഗൂഡലായിയിൽ കെട്ടിടങ്ങളിലും കേബിൾ വയറുകളിലും സ്വൈരവിഹാരം നടത്തുന്ന കുരങ്ങുകൾ യൂത്ത് ലീഗ് ദിനാചരണം കൽപറ്റ: കൽപറ്റ മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റി സംഘടിപ്പിച്ച മജീദ്-റഹ്മാൻ-കുഞ്ഞിപ്പ അനുസ്മരണത്തി​െൻറയും യൂത്ത് ലീഗ് ദിനാചരണത്തി​െൻറയും ഭാഗമായി കൽപറ്റ ശിശുമന്ദിരം, വയോമിത്രം എന്നിവയുടെ പരിസരം ശുചിയാക്കി. നഗരസഭ ചെയർപേഴ്സൻ ഉമൈബ മൊയ്തീൻ കുട്ടി ഉദ്ഘാടനം ചെയ്തു. അസീസ് അമ്പിലേരി അധ്യക്ഷത വഹിച്ചു. എം.എസ്.എഫ് സംസ്ഥാന സെക്രട്ടറി എം.പി. നവാസ്, നിയോജകമണ്ഡലം പ്രസിഡൻറ് മുജീബ് കെയംതൊടി, വാർഡ് കൗൺസിലർ ശ്രീജ, ബീരാൻകോയ, പി.പി. മുഹമ്മദ് മാസ്റ്റർ, സലാം പാറമ്മൽ, സി.കെ. നാസർ, എൻ.കെ. മുജീബ്, തറയിൽ മുസ്തഫ, കെ.ടി. റഫീസ്, മുനീർ ഗൂഡലായി, അസ്നാഥ്, പി.പി. ഷൈജൽ, നൗഫൽ എമിലി, ഷമീർ ഒടുവിൽ, സനൂപ് മച്ചിങ്ങൽ, അനസ് തക്കാനി, സാബിത്ത് മുണ്ടേരി, പി.പി. ഷബാദ്, വി. ആഷിക് എന്നിവർ നേതൃത്വം നൽകി. MONWDL21 യൂത്ത് ലീഗ് ദിനാചരണത്തി​െൻറ ഭാഗമായി നടത്തിയ ശുചീകരണ പരിപാടി നഗരസഭ ചെയർപേഴ്സൻ ഉമൈബ മൊയ്തീൻ കുട്ടി ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story