Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Aug 2017 4:17 PM IST Updated On
date_range 1 Aug 2017 4:17 PM ISTവന്യമൃഗങ്ങളാൽ കൊല്ലപ്പെടുന്നവരുടെ അനന്തരാവകാശികൾക്ക് സഹായധനം: നിബന്ധനകളിൽ ഇളവു വരുത്തും
text_fieldsbookmark_border
തിരുവനന്തപുരം: വന്യമൃഗങ്ങളുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്നവരുടെ അനന്തരാവകാശികൾക്ക് സഹായധനം നൽകുന്നതിനുള്ള നിബന്ധനകളിൽ ഇളവുവരുത്താൻ വനംമന്ത്രി കെ. രാജുവിെൻറ സാന്നിധ്യത്തിൽ ചേർന്ന യോഗം തീരുമാനിച്ചു. ഇതനുസരിച്ച് വില്ലേജ് ഒാഫിസിൽനിന്നുള്ള റിലേഷൻഷിപ് സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ നഷ്ടപരിഹാരത്തുകയുടെ കുറഞ്ഞത് 50ശതമാനമെങ്കിലും നൽകും. നഷ്ടപരിഹാരത്തുക അഞ്ചുലക്ഷം രൂപയിൽനിന്ന് 10 ലക്ഷമായി വർധിപ്പിക്കുന്ന കാര്യം സർക്കാർ പരിഗണിക്കും. നിയമസഭയുടെ സബ്ജക്ട് കമ്മിറ്റിയും ഇത്തരമൊരു ശിപാർശ നൽകിയിട്ടുള്ളതായി മന്ത്രി യോഗത്തിൽ അറിയിച്ചു. വിളനാശത്തിനുള്ള നഷ്ടപരിഹാരം വർധിപ്പിക്കാനും കാലതാമസം കൂടാതെ നൽകാനും തീരുമാനിച്ചിട്ടുണ്ട്. മലമ്പുഴ മണ്ഡലത്തിലെ വന്യമൃഗ ശല്യം പരിഹരിക്കുന്നതിനുള്ള നടപടികളെപ്പറ്റി ആലോചിക്കാൻ മണ്ഡലത്തിലെ എം.എൽ.എ കൂടിയായ വി.എസ്. അച്യുതാനന്ദെൻറ അധ്യക്ഷതയിൽ തിരുവനന്തപുരത്തെ വസതിയിൽ ചേർന്ന യോഗമാണ് തീരുമാനമെടുത്തത്. ആക്രമണകാരികളായ ആനകളെ മയക്കുവെടിവെച്ച് ഉൾവനത്തിലേക്ക് അയക്കുന്നതിന് തമിഴ്നാട്ടിൽനിന്ന് കുങ്കി ആനകളുടെ സേവനം ലഭ്യമാക്കും. വന്യമൃഗങ്ങളുടെ ആക്രമണം പ്രതിരോധിക്കുന്നതിെൻറ ഭാഗമായി എല്ലായിടങ്ങളിലും ജനജാഗ്രതാ സമിതികൾ കാലാകാലങ്ങളിൽ ചേരും. ജില്ല വെറ്ററിനറി സെൻററുകളിൽ എലിഫൻറ് സ്ക്വാഡ് പ്രവർത്തിപ്പിക്കും. മയക്കുവെടി വെക്കുന്നതിനുവേണ്ടി വനംവകുപ്പിലേക്ക് ഏഴ് വെറ്ററിനറി ഡോക്ടർമാരെ ഉടൻ നിയമിക്കും. മലമ്പുഴ മണ്ഡലത്തിൽ വനംവകുപ്പിെൻറ ദ്രുതകർമസേനയുടെ ഉപവകുപ്പ് സ്ഥാപിക്കും. ഇതിനാവശ്യമായ ഒരു ജീപ്പ് മലമ്പുഴ എം.എൽ.എയുടെ ഫണ്ടിൽ നിന്ന് വാങ്ങും. സോളാർ ഫെൻസിങ്, െട്രഞ്ച് തുടങ്ങിയവ ആവശ്യമുള്ളിടങ്ങളിൽ സ്ഥാപിക്കും. മണ്ഡലത്തിെൻറ പല സ്ഥലങ്ങളിലും ജണ്ടകൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട പരാതികൾ റവന്യൂ,-വനം വകുപ്പ് അധികൃതർ സംയുക്തമായി പരിശോധിച്ച് പരിഹരിക്കും. യോഗത്തിൽ പ്രിൻസിപ്പൽ ചീഫ് വൈൽഡ് ലൈഫ് വാർഡൻ കെ.ജെ. വർഗീസ്, പാലക്കാട് ഫോറസ്റ്റ് ചീഫ് കൺസർവേറ്റർ, പാലക്കാട് വന്യജീവി പ്രിൻസിപ്പൽ കൺസർവേറ്റർ പ്രമോദ് കൃഷ്ണൻ, പാലക്കാട് ഡി.എഫ്.ഒ സാമുവൽ, മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ അരവിന്ദൻ, പാലക്കാട് തഹസിൽദാർ അബ്ദുൽ റഷീദ് എന്നിവർ പെങ്കടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story