Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Aug 2017 4:12 PM IST Updated On
date_range 1 Aug 2017 4:12 PM ISTറാങ്ക് ലിസ്റ്റായി; മലയാളസർവകലാശാല എം.എ പ്രവേശനം ഇന്ന് മുതൽ
text_fieldsbookmark_border
റാങ്ക്ലിസ്റ്റായി; മലയാള സർവകലാശാല എം.എ പ്രവേശനം ഇന്നു മുതൽ കോഴിക്കോട്: മലയാള സർവകലാശാല വിവിധ എം.എ കോഴ്സുകളിലേക്ക് നടത്തിയ പ്രവേശനപരീക്ഷയുടെ റാങ്ക്ലിസ്റ്റ് പ്രസിദ്ധീകരിച്ചു. വെബ്സൈറ്റിൽ ഫലം പരിശോധിക്കാം. വിദ്യാർഥി പ്രവേശനം ചൊവ്വാഴ്ച ആരംഭിക്കും. ആദ്യഘട്ട അലോട്ട്മെൻറിൽ ഉൾപ്പെട്ട വിദ്യാർഥികൾ ഇൗമാസം എട്ടിനകം പ്രവേശനം നേടണം. ഈ ലിസ്റ്റിൽ ഒഴിവുവരുന്ന സീറ്റുകളിലേക്കുള്ള പ്രവേശനം ഒമ്പതു മുതൽ 14 വരെ നടക്കും. ഇൗമാസം 17ന് ഒന്നാം വർഷ ക്ലാസുകൾ ആരംഭിക്കും. പൊതുവിഭാഗത്തിൽ സുരക്ഷാനിക്ഷേപം ഉൾപ്പെടെ 3000 രൂപയും എസ്.സി, എസ്.ടി, എസ്.ഇ.ബി.സി വിഭാഗത്തിൽപെട്ടവർക്ക് 1300 രൂപയുമാണ് ഫീസ്. െഡബിറ്റ് കാർഡ് മുഖേനയും ഫീസ് അടക്കാം. ബിരുദസർട്ടിഫിക്കറ്റിെൻറയും മാർക്ക്ലിസ്റ്റിെൻറയും അസ്സൽ, ടി.സി, സ്വഭാവ സർട്ടിഫിക്കറ്റ്, എസ്.എസ്.എൽ.സി ബുക്ക്, ആധാർ കാർഡിെൻറ കോപ്പി, രണ്ട് ഫോട്ടോ, ബാങ്ക് പാസ്ബുക്കിെൻറ കോപ്പി എന്നിവയും പ്രവേശനസമയത്ത് ഹാജരാക്കണം. സംവരണ സീറ്റിൽ പ്രവേശനം നേടുന്നവർ നോൺ-ക്രീമിലെയർ സർട്ടിഫിക്കറ്റ്, ജാതി സർട്ടിഫിക്കറ്റ് എന്നിവയും ഹാജരാക്കണം. അംഗൻവാടി ഹെൽപർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു ചേളന്നൂർ: ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള ആറു പഞ്ചായത്തുകളിലെയും അംഗൻവാടി ഹെൽപർ തസ്തികയിലേക്ക് എസ്.എസ്.എൽ.സി പാസാവാത്തവരിൽനിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷഫോറം പഞ്ചായത്ത് കാര്യാലയങ്ങളിൽനിന്നും ഐ.സി.ഡി.എസ് കാര്യാലയത്തിൽനിന്നും ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് 10. ഫോൺ: 0495-02261560. രേഖകൾ ഹാജരാക്കണം കോഴിക്കോട്: കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധ ട്രഷറികളിൽനിന്ന് ഡിഫൻസ് പെൻഷൻ (ഫാമിലി പെൻഷൻ അടക്കം) വാങ്ങുന്നവരിൽ ട്രഷറികളിൽ ബാങ്ക് അക്കൗണ്ട്, പാസ്ബുക്ക്, ആധാർ കാർഡ് എന്നിവയുടെ പകർപ്പ് ഇനിയും ഹാജരാക്കാത്തവർ എത്രയും പെട്ടെന്ന് സമർപ്പിക്കണമെന്ന് ഡിഫൻസ് പെൻഷൻ ഡിസ്ബർസിങ് ഓഫിസർ (ഡി.പി.ഡി.ഒ) കണ്ണൂർ അറിയിച്ചു. ബാങ്ക് പാസ്ബുക്കിെൻറ കോപ്പി ഹാജരാക്കുന്നതുവരെ ആഗസ്റ്റ് മാസം മുതലുള്ള പെൻഷൻ നൽകാൻ നിർവാഹമില്ലെന്നും ഡി.പി.ഡി.ഒ അറിയിച്ചു. ഫോൺ: 9495724462, 8113854683.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story