Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightട്രെയിനുകളിൽ പരിശോധന...

ട്രെയിനുകളിൽ പരിശോധന വൻ പുകയില ഉൽപന്ന ശേഖരം പിടികൂടി

text_fields
bookmark_border
കോഴിക്കോട്: എക്സൈസ് സ്പെഷൽ സ്ക്വാഡി​െൻറയും റെയിൽവേ െപ്രാട്ടക്ഷൻ ഫോഴ്സി​െൻറയും നേതൃത്വത്തിൽ ട്രെയിനുകളിൽ നടത്തിയ പരിശോധനയിൽ 80,000 രൂപയുടെ നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടി. തിങ്കളാഴ്ച രാവിലെ 10.30ന് കോഴിക്കോട് റെയിൽവേ സ്റ്റേഷനിെലത്തിയ തിരുനെൽവേലി-ഹാപ്പ എക്സ്പ്രസ് െട്രയിനിൽനിന്നാണ് നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടിയത്. ട്രെയിനിലെ ജനറൽ കമ്പാർട്ട്മ​െൻറിലെ സീറ്റി​െൻറ അടിയിൽ രണ്ടു ചാക്കുകളിലായി ഒളിപ്പിച്ചുവെച്ച നിലയിലായിരുന്നു ഉൽപന്നങ്ങൾ. ഓണത്തോടനുബന്ധിച്ച് വ്യാജമദ്യത്തി​െൻറയും മയക്കുമരുന്നി​െൻറയും പുകയില ഉൽപന്നങ്ങളുടെയും കടത്ത് തടയാൻ എക്സൈസ് വകുപ്പ് റെയിൽവേ െപ്രാട്ടക്ഷൻ ഫോഴ്സുമായി ചേർന്ന് റെയിൽവേ സ്റ്റേഷൻ പരിസരങ്ങളിലും െട്രയിനുകളിലും പരിശോധന ശക്തമാക്കിയിട്ടുണ്ട്. ഇതര സംസ്ഥാനങ്ങളിൽനിന്ന് വൻതോതിൽ പുകയില ഉൽപന്നങ്ങൾ െട്രയിൻ മാർഗം കടത്തിക്കൊണ്ടുവന്ന് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വിതരണം ചെയ്യുന്ന കണ്ണികളെക്കുറിച്ച് എക്സൈസിന് കൃത്യമായ സൂചന ലഭിച്ചിട്ടുണ്ട്. വരുംദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. എക്സൈസ് സ്പെഷൽ സ്ക്വാഡ് ഇൻസ്പെക്ടർ എം.കെ. ഗിരീഷ്, റെയിൽവേ െപ്രാട്ടക്ഷൻ ഫോഴ്സ് സബ് ഇൻസ്പെക്ടർ നിഷാന്ത്, അസി. സബ് ഇൻസ്പെക്ടർ വിനോദ്, അസി. എക്സൈസ് ഇൻസ്പെക്ടർ കെ. യൂസഫ്, പ്രിവൻറിവ് ഓഫിസർ കെ.പി. റഷീദ്, സിവിൽ എക്സൈസ് ഓഫിസർമാരായ യോഗേഷ് ചന്ദ്ര, പി. റഷീദ്, ആർ.കെ. റഷീദ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story