Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Aug 2017 4:02 PM IST Updated On
date_range 1 Aug 2017 4:02 PM ISTലൈഫ് പദ്ധതി: അപ്പീൽ സ്വീകരിക്കുന്നു
text_fieldsbookmark_border
കോഴിക്കോട്: സർക്കാർ ആവിഷ്കരിച്ച സമ്പൂർണ ഭവന പദ്ധതിയായ ലൈഫിെൻറ കരട് ലിസ്റ്റ് കുടുംബശ്രീ വിഭാഗത്തിലും കോർപറേഷൻ വെബ്സൈറ്റിലും പ്രസിദ്ധീകരിച്ചു. ലിസ്റ്റിൽ ഉൾപ്പെടാത്തവർ, അർഹതയില്ലാതെ സാധ്യതപട്ടികയിൽ കടന്നുകൂടിയവർ, അപേക്ഷഫോറം നൽകി ലിസ്റ്റിൽനിന്ന് ഒഴിവാക്കപ്പെട്ടവർ എന്നിവർക്ക് അപ്പീലിനുള്ള അവസരമുണ്ട്. അപ്പീൽ അപേക്ഷയോടൊപ്പം റേഷൻ കാർഡിെൻറ കോപ്പിയും തെരഞ്ഞെടുപ്പ് െഎഡി കാർഡ്/ആധാർ കാർഡ്, ഫോൺ നമ്പർ എന്നിവ നിർബന്ധമായും സമർപ്പിക്കണം. ഇൗമാസം 10 വരെ അപ്പീൽ സമർപ്പിക്കാം. എലത്തൂർ, ബേപ്പൂർ, ചെറുവണ്ണൂർ-നല്ലളം സോണൽ ഒാഫിസ് വാർഡ് പരിധിയിലുള്ളവർ അതത് സോണൽ ഒാഫിസുകളിലും അല്ലാത്തവർ കോർപറേഷൻ ഒാഫിസുകളിലും അപ്പീൽ സമർപ്പിക്കണം. ജനറൽ ബോഡി കോഴിക്കോട്: കേരളത്തിലെ മാപ്പിളകല അധ്യാപകരെ ഏകോപിപ്പിച്ച് രൂപവത്കരിച്ച കോർവ മാപ്പിളകല അധ്യാപക ചാരിറ്റബ്ൾ സൊസൈറ്റിയുടെ ജില്ല കമ്മിറ്റി വാർഷിക ജനറൽ ബോഡിയും കമ്മിറ്റി തെരഞ്ഞെടുപ്പും നടന്നു. എം. സീതിക്കുട്ടി അധ്യക്ഷത വഹിച്ചു. റഹീന സി. കൊളത്തറ സ്വാഗവും ഷാഹിദ നന്ദിയും പറഞ്ഞു. 'മാപ്പിളകലകളും സംസ്കാരവും' വിഷയത്തെ ആസ്പദമാക്കി അമീൻഷ കൊല്ലം ക്ലാസെടുത്തു. ഭാരവാഹികൾ: പി.പി. മുഹമ്മദ് ഷാഫി (പ്രസി), യാസിർ കുരിക്കൾ, എം.പി. ഇസ്മാഇൗൽ കുരുക്കൾ (വൈ. പ്രസി), റഹീന സി. കൊളത്തറ (ജന. സെക്ര), സുനീർ പാലാഴി, കെ. ഷിഹാബ് മാത്തോട്ടം (ജോ. സെക്ര), സി.പി. ഷാഹിദ (ട്രഷ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story