Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 April 2017 8:26 PM IST Updated On
date_range 20 April 2017 8:26 PM ISTനഗരസഭ കൗൺസിൽ യോഗത്തിൽ വാക്പോര്, ഇറങ്ങിപ്പോക്ക്
text_fieldsbookmark_border
കോഴിക്കോട്: നഗരസഭ കൗൺസിൽ യോഗത്തിൽ ഭരണ^പ്രതിപക്ഷ വാക്പോരും ഇറങ്ങിപ്പോക്കും. യോഗത്തിെൻറ ആദ്യം പരസ്യ ഏജൻസിയുമായി വിവാദ കരാറുണ്ടാക്കിയതിന് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തത് വിശദീകരിക്കാൻ മേയർ തോട്ടത്തിൽ രവീന്ദ്രൻ സെക്രട്ടറിയോട് ആവശ്യപ്പെട്ടതാണ് പ്രതിപക്ഷത്തെ ചൊടിപ്പിച്ചത്. ഇത് കീഴ്വഴക്കങ്ങളുടെ ലംഘനമാണെന്നും ആദ്യം അടിയന്തരപ്രമേയമാണ് അവതരിപ്പിക്കേണ്ടതെന്നും പ്രതിപക്ഷത്തെ സി. അബ്ദുറഹ്മാൻ പറഞ്ഞതോടെയാണ് തർക്കത്തിെൻറ തുടക്കം. ഭരണ^പ്രതിപക്ഷ അംഗങ്ങൾ ഇതേറ്റുപിടിച്ചതോട യോഗം ബഹളത്തിൽ മുങ്ങി. തുടർന്ന് മേയർ ചട്ടം വായിച്ചതോടെയാണ് അംഗങ്ങൾ ശാന്തരായത്. സെക്രട്ടറി മൃൺമയി ജോഷി ഉദ്യോഗസ്ഥർക്കെതിരായ നടപടി വിവരിച്ചതോടെ വാക്കാൽ പറഞ്ഞാൽ പോരെന്നും ഇതിെൻറ രേഖവേണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടതോടെ ഭരണ ^പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ വാക്പോര് തുടങ്ങി. ഇതിനിടെ പ്രതിപക്ഷ നിരയിലെ അഡ്വ. പി.എം. നിയാസ് മേയർക്കുനേെര ൈകചൂണ്ടി വാക്തർക്കത്തിലേർപ്പെട്ടത് തർക്കം രൂക്ഷമാക്കി. ഭരണപക്ഷം ഒന്നടങ്കം സീറ്റുകളിൽ നിന്നെഴുന്നേറ്റ് നിയാസിനെതിെര തിരിഞ്ഞു. നിയാസിനെ സസ്പെൻഡ് ചെയ്യണമെന്നുവെര അംഗങ്ങൾ ആവശ്യമുന്നയിച്ചു. തർക്കം മൂർച്ഛിച്ചതോടെ മേയർ സഭ നിർത്തിവെച്ചു. താൻ മേയറെ വ്യക്തിപരമായി അധിക്ഷേപിച്ചിട്ടില്ലെന്ന് വീണ്ടും സഭ ചേർന്നപ്പോൾ നിയാസ് പറഞ്ഞതോടെ വീണ്ടും ഭരണപക്ഷം നിയാസിനെതിരെ നടപടിയാവശ്യപ്പെട്ടു. ഇതോടെ മേയറിടപെട്ട് ജനപ്രതിനിധികളാണെന്ന കാര്യം ആരും മറക്കരുെതന്നും ഇത്തരം രീതി അംഗീകരിക്കാനാവില്ലെന്നും പറഞ്ഞ് പ്രശ്നം അവസാനിപ്പിച്ചു. തുടർന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തുകൊണ്ടുള്ള സെക്രട്ടറിയുടെ റിപ്പോർട്ട് കൗൺസിലിൽ മേയർ വായിച്ചു. ഇതോടെ പരസ്യ ബോർഡുകൾ സ്ഥാപിക്കാനുള്ള വിവാദ കരാർ റദ്ദാക്കണമെന്നും ഉദ്യോഗസ്ഥർക്കെതിരെ മാത്രമുള്ള സെക്രട്ടറിയുടെ റിപ്പോർട്ട് ഉൾെക്കാള്ളാനാവില്ലെന്നും പറഞ്ഞ് നമ്പിടി നാരായണെൻറ നേതൃത്വത്തിൽ ബി.ജെ.പി അംഗങ്ങൾ ഇറങ്ങിപ്പോയി. സെക്രട്ടറിയുടെ റിപ്പോർട്ടിൽ പല സംശയങ്ങളും നിലനിൽക്കുന്നതായും ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്ന നിലപാട് ഉണ്ടായെന്നും സി. അബ്ദുറഹ്മാൻ ആരോപിച്ചു. വിവാദ കരാറിനെക്കുറിച്ച് കോർപറേഷന് പുറത്തുള്ള ഏജൻസി അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടതോെട ഇക്കാര്യത്തിൽ ഇനി ചർച്ചയില്ലെന്ന് മേയർ പറഞ്ഞു. ചർച്ച അനുവദിക്കാത്ത സാഹചര്യത്തിൽ പ്രതിപക്ഷം വാക്കൗട്ട് നടത്തുകയാണെന്ന് സി. അബ്ദുറഹ്മാൻ അറിയിച്ചു. പിന്നീട് അടിയന്തര പ്രമേയത്തിന് നമ്പിടി നാരായണൻ, െക.ടി. ബീരാൻ കോയ എന്നിവരുടെ പേര് മേയർ വായിച്ചതോടെ ഇറങ്ങിപ്പോയ ബി.ജെ.പി അംഗങ്ങൾ തിരിച്ചെത്തി. വൈദ്യുതി ചാർജ് വർധനവ് പിൻവലിക്കണമെന്നതായിരുന്നു ഇരുവരുടെയും പ്രമേയം. ഇതിെൻറ ചർച്ചയിൽ പെങ്കടുത്ത സ്ഥിരംസമിതി അധ്യക്ഷന്മാരായ എം.സി. അനിൽകുമാർ, എം. രാധാകൃഷ്ണൻ, െക.വി. ബാബുരാജ്, കൗൺസിലർമാരായ പി. കിഷൻചന്ദ്, െക.കെ. റഫീഖ്, സി. അബ്ദുറഹ്മാൻ, ഉഷാദേവി, ഇ. പ്രശാന്ത്കുമാർ, ടി.സി. ബിജുരാജ്, എം. കുഞ്ഞാമുട്ടി എന്നിവർ രാഷ്ട്രീയ പ്രസംഗംതന്നെ നടത്തി. അവസാനം 25നെതിരെ 45 വോട്ടുകൾക്ക് പ്രമേയങ്ങൾ തള്ളി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story