Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 April 2017 7:51 PM IST Updated On
date_range 16 April 2017 7:51 PM ISTമെഡിക്കൽ കോളജ്: ഒടുവിൽ മലിനജല പ്ലാൻറ് പ്രവർത്തനം തുടങ്ങാൻ തീരുമാനം
text_fieldsbookmark_border
കോഴിക്കോട്: നിർമാണം പൂർത്തിയായി പതിറ്റാണ്ട് ആവാറായിട്ടും പ്രവർത്തനം തുടങ്ങാത്ത മെഡിക്കൽ കോളജിലെ മലിനജലപ്ലാൻറ് ഉടൻ പ്രവർത്തനയോഗ്യമാക്കാൻ ആരോഗ്യമന്ത്രി കെ.കെ. ശൈലജയുടെ ഇടപെടൽ. 10 ദിവസത്തിനുള്ളിൽ പ്ലാൻറ് പ്രവർത്തനം തുടങ്ങുമെന്നാണ് മന്ത്രി അറിയിച്ചത്. മെഡിക്കൽ കോളജിലെ മാലിന്യപ്രശ്നത്തിന് ശാശ്വത പരിഹാരം കാണുമെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞദിവസം ആശുപത്രിയിൽ അധികൃതരുമായി ചേർന്ന യോഗത്തിലാണ് ആരോഗ്യമന്ത്രി ഇക്കാര്യമറിയിച്ചത്. ഖരമാലിന്യ സംസ്കരണത്തിന് പുതിയ പ്ലാൻറ് നിർമിക്കാൻ മാസ്റ്റർ പ്ലാൻ തയാറാക്കിയിട്ടുണ്ട്. ഇതേക്കുറിച്ച് പഠിച്ചശേഷം സർക്കാറിന് റിപ്പോർട്ട് സമർപ്പിക്കും. 20 കോടി രൂപയാണ് പ്ലാൻറ് നിർമാണത്തിന് ചെലവ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു. മലിനജല പ്രശ്നം രൂക്ഷമായപ്പോൾ 2008ലാണ് മെഡിക്കൽ കോളജിൽ ഏഴുകോടി രൂപ ചെലവിട്ട് മലിനജല ശുദ്ധീകരണ പ്ലാൻറ് നിർമിച്ചത്. മെഡിക്കൽ കോളജ്, ഐ.എം.സി.എച്ച്, സൂപ്പർസ്പെഷാലിറ്റി ആശുപത്രികളിൽനിന്നും മലിനജലം പൈപ്പു വഴി സംഭരിച്ച് ശുദ്ധീകരിച്ചശേഷം തോട്ടം നനക്കാനും സാനിറ്റേഷനും ഉപയോഗിച്ച് ബാക്കിയുള്ളത് അറബിക്കടലിലേക്ക് ഒഴുക്കിവിടാനായിരുന്നു തീരുമാനം. കടലിലേക്ക് ഒഴുക്കിവിടുന്നതിന് വഴി ഏതെന്ന പേരിൽ നാട്ടുകാരുമായി തർക്കമായി. ഒടുവിൽ റോഡു മാർഗം കനോലിക്കനാലിലേക്കും അതുവഴി കടലിലേക്കും ഒഴുക്കാൻ തീരുമാനമാവുകയും വാട്ടർ അതോറിറ്റി 6.15 കോടി രൂപ ചെലവിൽ 2014ഓടെ പൈപ്പിടൽ പൂർത്തീകരിക്കുകയും ചെയ്തു. അപ്പോഴേക്കും ഏറെക്കാലം ഉപയോഗിക്കാതെ കിടന്ന യന്ത്രസാമഗ്രികൾ തുരുമ്പെടുത്തു. 69.5 ലക്ഷം രൂപക്ക് അറ്റകുറ്റപ്പണി നടത്തേണ്ടിയും വന്നു. ഹിന്ദുസ്ഥാൻ പ്രീഫാബ് ലിമിറ്റഡ് ആണ് അറ്റകുറ്റപ്പണി നടത്തിയത്. 2015 സെപ്റ്റംബർ ആദ്യവാരം പ്രവർത്തനം തുടങ്ങുമെന്ന് പറഞ്ഞ മലിനജല പ്ലാൻറ് വീണ്ടും ഏറെക്കാലം ഒന്നുമാവാതെ കിടന്നു. മെഡിക്കൽ കോളജും അനുബന്ധ സ്ഥാപനങ്ങളും ഹോസ്റ്റലുകളുമെല്ലാം മലിനജല പ്ലാൻറുമായി ബന്ധിപ്പിച്ചിട്ടുണ്ട്. നിലവിൽ ആശുപത്രിയിലെ മലിനജലം മെഡിക്കൽ കോളജിെൻറ പലഭാഗങ്ങളിലേക്കും ഒഴുക്കിവിടുന്നതുമൂലം പരിസരവാസികൾ ദുരിതമനുഭവിക്കുകയാണ്. മഴക്കാലമായാൽ പകർച്ചവ്യാധികൾ വ്യാപിക്കാൻ കാരണമാവും എന്നതുകൂടി കണക്കിലെടുത്താണ് ഉടൻ നടപടിയെടുക്കാൻ തീരുമാനിച്ചത്. എ. പ്രദീപ്കുമാർ എം.എൽ.എ, പ്രിൻസിപ്പൽ ഡോ. വി.പി. ശശിധരൻ, സൂപ്രണ്ടുമാർ, വാട്ടർ അതോറിറ്റി, പൊതുമരാമത്ത് ഉദ്യോഗസ്ഥർ, എച്ച്.പി.എൽ അധികൃതർ എന്നിവരും യോഗത്തിൽ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story