Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Oct 2016 5:49 PM IST Updated On
date_range 14 Oct 2016 5:49 PM ISTഹര്‍ത്താല്‍ ബന്ദായി, ദുരിതമായി
text_fieldsbookmark_border
കോഴിക്കോട്: ബി.ജെ.പി ആഹ്വാനംചെയ്ത ഹര്‍ത്താലില്‍ വാഹനങ്ങള്‍ തടഞ്ഞതോടെ ബന്ദായി മാറി. ഇരുചക്ര വാഹനങ്ങള്‍ ഒഴികെയുള്ള വണ്ടികള്‍ തടയുമെന്ന നില വന്നതോടെ എയര്‍പോര്‍ട്ട്, ഹോസ്പിറ്റല്‍ സര്‍വിസ് തുടങ്ങിയ ബോര്‍ഡുവെച്ചായി നിരത്തിലിറങ്ങിയ മിക്ക വാഹനങ്ങളുടെയും യാത്ര. രാവിലെ പത്തോടെ ബി.ജെ.പിയുടെ പ്രതിഷേധപ്രകടനം കടന്നുപോയ വഴികളിലും പ്രകടനം കഴിഞ്ഞ ശേഷവും ആക്രമണമുണ്ടായി. അതേസമയം കുറ്റിച്ചിറ, മുഖദാര്‍, ഫ്രാന്‍സിസ് റോഡ്, ഇടിയങ്ങര, നൈനാംവളപ്പ് തുടങ്ങി തെക്കേപ്പുറം മേഖലയില്‍ കടകള്‍ മിക്കവയും പ്രവര്‍ത്തിച്ചു. വാഹനങ്ങളും തടസ്സമില്ലാതെ ഓടി. നഗരത്തിന് പുറത്തേക്ക് പോകേണ്ടവര്‍ വലഞ്ഞു കോഴിക്കോട്: റെയില്‍വേ സ്റ്റേഷനിലത്തെിയവരില്‍ നഗരത്തിന്‍െറ വിവിധ ഭാഗങ്ങളിലേക്ക് പോകേണ്ടവര്‍ ബുദ്ധിമുട്ടിയില്ളെങ്കിലും ഉള്‍പ്രദേശങ്ങളിലേക്ക് പോകേണ്ടവര്‍ വാഹനം കിട്ടാതെ വലഞ്ഞു. മുക്കം, കുറ്റ്യാടി, താമരശ്ശേരി, അടിവാരം, യൂനിവേഴ്സിറ്റി, മടവൂര്‍ സി.എം മഖാം എന്നിവിടങ്ങളിലേക്ക് പോകേണ്ടവരും ഇതര ജില്ലകളിലേക്ക് പോകേണ്ടവരും റെയില്‍വേ സ്റ്റേഷനില്‍ കുടുങ്ങുകയായിരുന്നു. കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍നിന്നും കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലേക്ക് യാത്രക്കാരുമായി വന്ന ഓട്ടോറിക്ഷ കല്ലായി പാലത്തിന് സമീപം തടഞ്ഞ് മുന്നിലെ ടയറിന്‍െറ കാറ്റൂരിവിട്ടു. ഉച്ചക്കുള്ള ട്രെയിനില്‍ പോകേണ്ട മറുനാട്ടുകാര്‍ക്കാണ് ഈ ദുരനുഭവമുണ്ടായത്. കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ സര്‍വിസ് നടത്തുന്ന ഓട്ടോറിക്ഷയാണ് തടഞ്ഞത്. അടിയന്തരമായി വന്നതാണെന്ന് പറഞ്ഞെങ്കിലും ഹര്‍ത്താല്‍ അനുകൂലികള്‍ അംഗീകരിച്ചില്ല. കല്ലായിവരെ ഒരു തടസ്സവുമില്ലാതെയാണ് എത്തിയത്. തുടര്‍ന്ന് സ്റ്റെപ്പിനിയില്‍ കാറ്റുനിറച്ച് ഉച്ചക്ക് ഒരുമണിയോടെ പൊലീസ് സംരക്ഷണത്തിലാണ് ഓട്ടോറിക്ഷ തിരിച്ചുമടങ്ങിയത്. മംഗളൂരുവില്‍നിന്ന് മടവൂര്‍ സി.എം മഖാമിലേക്ക് പോകാനായി കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലത്തെിയ 20ഓളം പേരടങ്ങിയ സംഘവും വാഹനം കിട്ടാതെ വലഞ്ഞു. ഹര്‍ത്താലാണെന്ന വിവരമറിയാതെയാണ് ഇവര്‍ കോഴിക്കോട്ടത്തെിയത്. ഒടുവില്‍ ബീച്ചിലും പരിസരപ്രദേശങ്ങളിലും സമയം ചെലവിട്ടാണ് വൈകുന്നേരമാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story