Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Nov 2016 4:37 PM IST Updated On
date_range 25 Nov 2016 4:37 PM ISTനോട്ട് പ്രശ്നം: പ്രതിഷേധം തുടരുന്നു
text_fieldsbookmark_border
കോഴിക്കോട്: നോട്ട് നിരോധിച്ച നടപടിമൂലം നേരിട്ട പ്രയാസങ്ങള്‍ക്ക് പരിഹാരമുണ്ടാക്കുക, ആവശ്യമായ ചില്ലറ നോട്ടുകള്‍ ലഭ്യമാക്കുക, സഹകരണ ബാങ്കുകളുടെ പ്രവര്‍ത്തനസ്വാതന്ത്ര്യം പുന$സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ആദായനികുതി ഓഫിസിലേക്ക് പ്രതിഷേധ മാര്‍ച്ചും ധര്‍ണയും നടത്തി. വ്യാപാര ഭവനില്‍നിന്നാണ് മാര്‍ച്ച് ആരംഭിച്ചത്. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്‍റ് ടി. നസിറുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. ജില്ല വൈസ് പ്രസിഡന്‍റ് പി.സി. അഷ്റഫ് അധ്യക്ഷത വഹിച്ചു. ജില്ല ജനറല്‍ സെക്രട്ടറി അഷ്റഫ് മൂത്തേടത്ത് മുഖ്യപ്രഭാഷണം നടത്തി. എം. ഷാഹുല്‍ ഹമീദ്, ജോസ് ചെറുവള്ളില്‍, കെ. സേതുമാധവന്‍, സി.ജെ. ടെന്നിസണ്‍, ഏറത്ത് ഇഖ്ബാല്‍, പി. പ്രസന്നന്‍, പി. അശോകന്‍, എ.വി.എം. കബീര്‍, എം. ബാബുമോന്‍, മനാഫ് കാപ്പാട്, സൗമിനി മോഹന്‍ദാസ് എന്നിവര്‍ സംസാരിച്ചു. കോഴിക്കോട്: കള്ളപ്പണത്തിന്‍െറ പേരില്‍ സാധാരണക്കാരായ ജനങ്ങളെയും സഹകരണ സ്ഥാപനങ്ങളെയും ദ്രോഹിക്കുന്ന കേന്ദ്രനയത്തിനെതിരെ സി.എം.പി ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോഴിക്കോട് ബി.എസ്.എന്‍.എല്‍ ഉപഭോക്തൃ സേവന കേന്ദ്രത്തിനു മുന്നില്‍ ധര്‍ണ നടത്തി. എം. ഗോപാലകൃഷ്ണന്‍, പി.കെ. അബ്ദുല്‍ നാസര്‍, അഡ്വ. മണ്ണടി അനില്‍, കൂടത്താംകണ്ടി സുരേഷ്, എന്‍.സി. പ്രശാന്ത്കുമാര്‍, കളത്തില്‍ ബാബു എന്നിവര്‍ പങ്കെടുത്തു. കോഴിക്കോട്: 500, 1000 രൂപ നോട്ടുകള്‍ പിന്‍വലിച്ച മോദി സര്‍ക്കാറിന്‍െറ ജനദ്രോഹ നടപടിയില്‍ പ്രതിഷേധിച്ച് ചാലപ്പുറം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി മാനാഞ്ചിറ എസ്.ബി.ഐ മെയിന്‍ ഓഫിസിനു മുന്നില്‍ സംഭാരം വിതരണം ചെയ്തു. മണ്ഡലം പ്രസിഡന്‍റ് എന്‍. ഉദയകുമാര്‍ അധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറല്‍ സെക്രട്ടറി പി.വി. കബീര്‍ ഉദ്ഘാടനം ചെയ്തു. രാധാകൃഷ്ണന്‍, സക്കരിയ്യ പള്ളിക്കണ്ടി, സി.വി. ബൈജു, അജി മേനോന്‍, രമേശന്‍, സി. ചന്ദ്രന്‍, സിദ്ദീഖ് പുതിയപാലം, ശ്രീജിത്ത് പെരുംകുഴിപ്പാടം എന്നിവര്‍ സംസാരിച്ചു. എം. അയ്യൂബ് സ്വാഗതവും നൂര്‍മുഹമ്മദ് നന്ദിയും പറഞ്ഞു. കോഴിക്കോട്: നോട്ട് നിരോധനത്തിന്‍െറ മറവില്‍ സഹകരണ പ്രസ്ഥാനത്തെ തകര്‍ക്കാനുള്ള കേന്ദ്ര ഗവണ്‍മെന്‍റിന്‍െറ ആസൂത്രിതമായ നീക്കത്തില്‍ പ്രതിഷേധിച്ച് കേരള ഗസറ്റഡ് ഓഫിസേഴ്സ് അസോസിയേഷന്‍ ജില്ല കമ്മിറ്റി മാനാഞ്ചിറ എസ്.ബി.ഐ മെയിന്‍ ബ്രാഞ്ചിനു മുമ്പില്‍ പ്രതിഷേധ മാര്‍ച്ചും വിദശീകരണവും നടത്തി. ജില്ല സെക്രട്ടറി പി.പി. സുധാകരന്‍, സംസ്ഥാന കമ്മിറ്റിയംഗം എം.കെ. രാജന്‍ എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story