Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Nov 2016 5:13 PM IST Updated On
date_range 15 Nov 2016 5:13 PM ISTചാച്ചാജിക്ക് ഓര്‍മപ്പൂക്കള്‍...
text_fieldsbookmark_border
കോഴിക്കോട്: കുട്ടികളുടെ പ്രിയപ്പെട്ട ചാച്ചാജി ജവഹര്‍ലാല്‍ നെഹ്റുവിന്‍െറ ഓര്‍മക്കുമുന്നില്‍ പ്രണാമമര്‍പ്പിച്ചുകൊണ്ട് ജില്ലയിലെങ്ങും ശിശുദിനാഘോഷം. നെഹ്റുവിന്‍െറ വേഷം കെട്ടിയ കുരുന്നുകള്‍ ശിശുദിനറാലി നടത്തിയും കലാപരിപാടികള്‍ സംഘടിപ്പിച്ചുമാണ് സ്കൂളുകളില്‍ ശിശുദിനം കൊണ്ടാടിയത്. നെഹ്റുവിന്‍െറ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തിയും അനുസ്മരണ പ്രഭാഷണം ഒരുക്കിയും മുതിര്‍ന്നവരും നെഹ്റു സ്മരണ പുതുക്കി. സാമൂഹിക നീതി വകുപ്പിന്‍െറ കീഴില്‍ ജില്ലതല ആഘോഷം വെളളിമാട്കുന്നിലുളള ഗവ. ചില്‍ഡ്രന്‍സ് ഹോം ഫോര്‍ ഗേള്‍സിലാണ് നടത്തിയത്. ഗവ.ചില്‍ഡ്രന്‍സ് ഹോം ഫോര്‍ ഗേള്‍സ് ആന്‍ഡ് ബോയ്സ്, ഫ്രീ ബേര്‍ഡ്സ് ഷെല്‍ട്ടര്‍ ഹോം ഫോര്‍ ഗേള്‍സ് ആന്‍ഡ് ബോയ്സ്, സെന്‍റ് വിന്‍സെന്‍റ് ഹോം തുടങ്ങിയ സ്ഥാപനങ്ങളിലെ കുട്ടികളും സാമൂഹിക നീതി വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്ത ഘോഷയാത്രയുടെ ഫ്ളാഗ് ഓഫ് സബ് ജഡ്ജി ആര്‍.എല്‍. ബൈജു നിര്‍വഹിച്ചു. പരിപാടിയുടെ ഉദ്ഘാടനം ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സന്‍ സുജാത മനയ്ക്കല്‍ നിര്‍വഹിച്ചു. ജില്ല സാമൂഹികനീതി ഓഫിസര്‍ ടി.പി. സാറാമ്മ അധ്യക്ഷത വഹിച്ചു. വി. പുഷ്പ, ചില്‍ഡ്രന്‍സ് ഹോം ഫോര്‍ ബോയ്സ് സൂപ്രണ്ട് പ്രകാശന്‍, എസ്. സാദിഖ് എന്നിവര്‍ സംസാരിച്ചു. ജില്ലയിലെ വിവിധ അംഗന്‍വാടികളില്‍ നിന്നും സാമൂഹികനീതി വകുപ്പിന്‍െറ കീഴിലുള്ള വിവിധക്ഷേമ സ്ഥാപനങ്ങളില്‍ നിന്നുമുള്ള കുട്ടികള്‍ കലാപരിപാടികളില്‍ പങ്കെടുത്തു. ശിശുദിനത്തില്‍ കോംട്രസ്റ്റ് ചാരിറ്റബിള്‍ ട്രസ്റ്റ് കണ്ണാശുപത്രിയില്‍ നേത്രശസ്ത്രക്രിയക്ക് വിധേയരായ കുട്ടികളുടെ സംഗമം ‘നിറകണ്‍ചിരി’ എന്ന പേരില്‍ നടന്നു. ചലച്ചിത്ര പിന്നണി ഗായിക ശ്രേയ ജയദീപ് പരിപാടി ഉദ്ഘാടനം ചെയ്തു. ജനിച്ച് മാസങ്ങള്‍ മാത്രം പ്രായമായവര്‍ മുതല്‍ 15 വയസ്സ് വരെയുള്ള നേത്രശസ്ത്രക്രിയക്ക് വിധേയരായ കുട്ടികളാണ് സംഗമത്തിനത്തെിയത്. ഡോ. ലൈലാ മോഹന്‍ പരിപാടിക്ക് നേതൃത്വം നല്‍കി. ആശുപത്രി ചെയര്‍മാന്‍ കെ.കെ.എസ്. നമ്പ്യാര്‍ ശ്രേയ ജയദീപിനുള്ള ഉപഹാരം നല്‍കി. ജനറല്‍ മാനേജര്‍ കെ.സി. രവീന്ദ്രവര്‍മരാജ, സെക്രട്ടറി ടി.ഒ. രാമചന്ദ്രന്‍, ഡോ. ലൈലാ മോഹന്‍ പബ്ളിക്ക് റിലേഷന്‍സ് മാനേജര്‍ കെ.പി. പ്രവീണ്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. എല്ലാ ശിശുദിനത്തിലും ഇത്തരത്തില്‍ ശസ്ത്രക്രിയക്ക് വിധേയരായവരില്‍, തെരഞ്ഞെടുക്കപ്പെടുന്ന ഒരു കുട്ടിക്ക് വിദ്യാഭ്യാസത്തിനുള്ള പതിനായിരം രൂപ സ്കോളര്‍ഷിപ് നല്‍കുമെന്ന് മാനേജിങ് ട്രസ്റ്റി എം.ജി. ഗോപിനാഥ് അറിയിച്ചു. പ്രഥമ വിദ്യാഭ്യാസ സ്കോളര്‍ഷിപ് പത്താം ക്ളാസ് വിദ്യാര്‍ഥി പെരുമണ്ണ സ്വദേശിയായ അനന്തു പ്രദീപിന് നല്‍കി. നെഹ്റു വിചാരവേദി നടത്തിയ നെഹ്റു ജയന്തി ആഘോഷം ആര്യാടന്‍ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ലോകത്തിന് പുതിയ സാമ്പത്തിക സിദ്ധാന്തം കാണിച്ചു കൊടുത്ത വ്യക്തിയാണ് ജവഹര്‍ലാല്‍ നെഹ്റുവെന്ന് അദ്ദേഹം പറഞ്ഞു. ഡി.സി.സി പ്രസിഡന്‍റ് കെ.സി. അബു, പി.വി. ഗംഗാധരന്‍, എം.ടി. പത്മ, ഡോ.കെ. മൊയ്തു, എം. രാജന്‍, ഇ.വി. ഉസ്മാന്‍ കോയ, ഇ.കെ. ഗോപാലകൃഷ്ണന്‍, ദേവദാസ് നെല്ലിക്കോട് എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story