Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Nov 2016 3:46 PM IST Updated On
date_range 8 Nov 2016 3:46 PM ISTകട ഒഴിപ്പിക്കല്‍: കൊടുവള്ളിയില്‍ തര്‍ക്കം
text_fieldsbookmark_border
കൊടുവള്ളി: കട ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട തര്‍ക്കത്തിനൊടുവില്‍ കൊടുവള്ളിയില്‍ വ്യാപാരിക്കുനേരെ ആക്രമണം. സംഭവത്തില്‍ പ്രതിഷേധിച്ച് വ്യാപാരികള്‍ കടകളടച്ച് ഹര്‍ത്താലാചരിച്ചു. തിങ്കളാഴ്ച രാവിലെയാണ് സംഭവം. കൊടുവള്ളി നരിക്കുനി റോഡില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചുവരുന്ന ഒ.പി.എച്ച് ഓട്ടോ കണ്‍സല്‍ട്ടിങ് എന്ന സ്ഥാപനത്തിന് കെട്ടിട ഉടമ പൂട്ടിട്ട് വ്യാപാരം തടസ്സപ്പെടുത്തിയതാണ് പ്രശ്നത്തില്‍ കലാശിച്ചത്. തിങ്കളാഴ്ച രാവിലെ കടയുടമ ഒ.പി. ഷാഹുല്‍ ഹമീദ് കട തുറക്കാനത്തെിയപ്പോള്‍ ഷട്ടറുകള്‍ക്ക് പുതിയ പൂട്ടിട്ടതായി കാണപ്പെട്ടു. ഇതിനിടെ സംഘടിച്ചത്തെിയ കെട്ടിട ഉടമയും സംഘവും ഹമീദിനെയും മകന്‍ അസ്ലം ഷാഹുല്‍, ഹമീദിന്‍െറ സഹോദരന്‍ ഒ.പി. റഷീദ് എന്നിവരെ ആക്രമിച്ചതായാണ് ആക്ഷേപം. ഇവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവമറിഞ്ഞ് വ്യാപാരി നേതാക്കളും പൊലിസും വ്യാപാരികളുമെല്ലാം സ്ഥലത്തത്തെി. ആക്രമണത്തില്‍ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതിയും ഇരുവിഭാഗം സംഘടനകളും ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്‍റ് അസോസിയേഷനും കടളകടച്ച് ഹര്‍ത്താലാചരിച്ചു. പ്രതിഷേധ പ്രകടനവും നടത്തി. പ്രകടനത്തിന് ജില്ലാ ജനറല്‍ സെക്രട്ടറി അഷ്റഫ് മൂത്തേടത്ത്, പി.സി. അഷ്റഫ്, കെ. നാരായണന്‍ നായര്‍, പി.ടി.എ. ലത്തീഫ്, എം. അബ്ദുല്‍ ഖാദര്‍, ടി.പി. അര്‍ഷാദ്, എം.പി. വാസു എന്നിവര്‍ നേതൃത്വം നല്‍കി. സംഭവത്തില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി (ഹസന്‍കോയ വിഭാഗം) പ്രതിഷേധിച്ചു. പ്രകടനത്തിന് ഉമര്‍, എന്‍.ടി. ഹനിഫ എന്നിവര്‍ നേതൃത്വം നല്‍കി. പ്രതിഷേധ യോഗം ജില്ലാ സെക്രട്ടറി സി.പി. ഫൈസല്‍ ഉദ്ഘാടനം ചെയ്തു. ഒ.കെ. നജീബ്, സി.പി. അബ്ദുല്‍ റസാഖ്, സി.ടി. അബ്ദുല്‍ ഖാദര്‍, എന്‍.വി. നൂര്‍ മുഹമ്മദ്, കെ.കെ. ഷാക്കിര്‍, മുജീബ് ആവിലോറ, കെ.പി. നാസര്‍ സംസാരിച്ചു. കെട്ടിട ഉടമയുടെയും വ്യാപാരിയുടെയും പരാതികളില്‍ കേസെടുത്തതായി കൊടുവള്ളി പൊലിസ് എസ്.ഐ പി. പ്രജീഷ് പറഞ്ഞു. അക്രമം നടത്തുന്നവരെ പൊലിസ് നിയമത്തിന്‍െറ മുന്നില്‍ കൊണ്ടുവരണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ജനറല്‍ സെക്രട്ടറി അഷ്റഫ് മുത്തേടത്ത് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story