Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 May 2016 4:00 PM IST Updated On
date_range 31 May 2016 4:00 PM ISTനവാഗതരെ വരവേല്‍ക്കാല്‍ അണിഞ്ഞൊരുങ്ങി സ്കൂളുകള്‍
text_fieldsbookmark_border
മുക്കം: രണ്ടു മാസത്തെ മധ്യവേനലവധിക്ക് വിരാമമിട്ട് കുട്ടികള്‍ സ്കൂളിലേക്ക് എത്തുമ്പോള്‍ നവാഗതരടക്കമുള്ളവരെ വരവേല്‍ക്കാന്‍ തയാറെടുക്കുകയാണ് അധ്യാപകരും അധികൃതരും. പ്രത്യേക പരിപാടികളൊരുക്കി പ്രവേശനോത്സവം ആകര്‍ഷകമാക്കാനുള്ള തയാറെടുപ്പുകള്‍ വിദ്യാലയങ്ങളില്‍ തകൃതിയില്‍ നടക്കുകയാണ്. പല വിദ്യാലയങ്ങളും കെട്ടിടങ്ങള്‍ക്ക് പുതുമ വരുത്തിയും സ്കൂള്‍ പരിസരവും ക്ളാസ് മുറികളും അണിയിച്ചൊരുക്കിയും കഴിഞ്ഞു. കുട്ടികള്‍ക്ക് പുസ്തകങ്ങള്‍ നല്‍കിയും ബോധവത്കരണ ക്ളാസുകള്‍ സംഘടിപ്പിച്ചും വിവിധ സ്കൂളുകളും സംഘടനകളും സജീവമായി. തിങ്കളാഴ്ച അധ്യാപകരുടെ പഞ്ചായത്തുതല സംഗമങ്ങള്‍ നടന്നു. ബുധനാഴ്ച സ്കൂള്‍തല യോഗം നടക്കും. പ്രവേശനോത്സവം ഉള്‍പ്പെടെ പുതിയ അധ്യയന വര്‍ഷത്തെ സ്കൂള്‍ തല പരിപാടികള്‍ക്ക് അന്തിമ രൂപം നല്‍കാനാണിത്. കുന്ദമംഗലം ബി.ആര്‍.സിയുടെയും കാരശ്ശേരി ഗ്രാമ പഞ്ചായത്തിന്‍െറയും സംയുക്ത പ്രവേശനോത്സവം കാരശ്ശേരി പഞ്ചായത്തില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പ്രവേശം തേടിയത്തെിയ ആനയാംകുന്ന് ഗവ.എല്‍.പി.സ്കൂളില്‍ നടക്കും. പുതുതായി 85 വിദ്യാര്‍ഥികള്‍ ഈ സര്‍ക്കാര്‍ പ്രൈമറി സ്കൂളില്‍ ഇതിനകം പ്രവേശം നേടിക്കഴിഞ്ഞു. രക്ഷിതാക്കളെകൂടി പങ്കാളികളാക്കി കഴിഞ്ഞ വര്‍ഷം സംഘടിപ്പിച്ച പരിപാടികള്‍ കൂടുതല്‍ കുട്ടികള്‍ പ്രവേശനം തേടിയത്തൊന്‍ കാരണമായെന്ന് പ്രധാനാധ്യാപിക കെ.എ.ഷൈല പറഞ്ഞു. കാരമൂല ഗവ. എല്‍.പി സ്കൂളില്‍ പുതിയ കെട്ടിടവും സ്കൂള്‍ ബസും ഈ അധ്യയന വര്‍ഷത്തെ പുതുമോടിയാണ്. കക്കാട് ഗവ. എല്‍.പി സ്കൂളിലും പുത്തന്‍ കെട്ടിടം തയാറായിട്ടുണ്ട്. ഈ രണ്ട് സ്കൂളുകളിലും പ്രവേശനോത്സവം നടക്കും. കാരമൂല എല്‍.പിയില്‍ 40 കുട്ടികള്‍ നവാഗതരാണ്. മണാശ്ശേരി എം.കെ.എച്ച്.എം.എം.ഒ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി ബോധവത്കരണ ക്ളാസ് നടന്നു. എം.എ.സുഹൈല്‍ അരീക്കോട് നേതൃത്വം നല്‍കി. പ്രിന്‍സിപ്പല്‍ എം.സന്തോഷ് മൂത്തേടം അധ്യക്ഷത വഹിച്ചു. കാരശ്ശേരി സര്‍വീസ് സഹകരണ ബാങ്ക് വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വാങ്ങാന്‍ 2000 രൂപ പലിശ ലരിഹ വായ്പ നല്‍കിത്തുടങ്ങി. ബാങ്ക് ചെയര്‍മാന്‍ എന്‍.കെ.അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്തു. ഡയറക്ടര്‍ എം.പി.അസ്സയിന്‍ അധ്യക്ഷത വഹിച്ചു. കാരശ്ശേരി 17ാം വാര്‍ഡില്‍ കോണ്‍ഗ്രസ് കമ്മിറ്റി നേതൃത്വത്തില്‍ നിര്‍ധനരായ 281 വിദ്യാര്‍ഥികള്‍ക്ക് പുസ്തകങ്ങള്‍ നല്‍കി. എന്‍.കെ.അന്‍വര്‍ അധ്യക്ഷത വഹിച്ചു. കക്കാട് വാര്‍ഡില്‍നിന്ന് എസ്.എസ്.എല്‍.സി പ്ളസ് ടു പരീക്ഷ എന്നിവയില്‍ ഉന്നത വിജയം നേടിയവരെ വെല്‍ഫെയര്‍ പാര്‍ട്ടി അവാര്‍ഡ് നല്‍കി ആദരിച്ചു. മണ്ഡലം പ്രസിഡന്‍റ് ചന്ദ്രന്‍ കല്ലുരുട്ടി ഉപഹാരം നല്‍കി. യൂനിറ്റ് പ്രസിഡന്‍റ് തോട്ടത്തില്‍ ഉമ്മര്‍ അധ്യക്ഷത വഹിച്ചു. എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉന്നത വിജയം നേടിയവരെ കാഞ്ഞിരമുഴി വായനശാല അനുമോദിച്ചു. മുക്കം നഗരസഭാ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി. പ്രശോഭ് കുമാര്‍ ഉദ്ഘാടനം ചെയ്തു. സി.കെ.ദിവാകരന്‍ അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story