Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപൊതുഗതാഗതം...

പൊതുഗതാഗതം ‘കട്ടപ്പുറത്താകും’

text_fields
bookmark_border
കോഴിക്കോട്: ഹരിത ട്രൈബ്യൂണല്‍ ഉത്തരവ് നടപ്പായാല്‍ ജില്ലയിലെ പൊതുഗതാഗത സംവിധാനം അവതാളത്തിലാകും. മലബാര്‍ മേഖലയില്‍ പൊതുഗതാഗതത്തിനായി ഏറ്റവും കൂടുതല്‍ ആശയ്രിക്കുന്നത് സ്വകാര്യ ബസുകളെയാണ്. തെക്കന്‍ ജില്ലകളെ അപേക്ഷിച്ച് കെ.എസ്.ആര്‍.ടി.സി സര്‍വിസ് കുറവുള്ള വടക്കന്‍ മേഖലയെ ഒന്നടങ്കം പ്രയാസപ്പെടുത്താനിടയുണ്ട് ഈ വിധി. 10 വര്‍ഷത്തിലേറെ പഴക്കമുള്ള 2000 സി.സി ഡീസല്‍ വാഹനങ്ങള്‍ക്ക് നിരോധമേര്‍പ്പെടുത്തണമെന്ന ഹരിത ട്രൈബ്യൂണല്‍ വിധിയാണ് ജില്ലയിലെ ഗതാഗത സംവിധാനത്തെ ‘കട്ടപ്പുറത്താ’ക്കുമെന്ന ആശങ്ക ഉയര്‍ത്തുന്നത്. അന്തര്‍ ജില്ലാ സര്‍വിസ് അടക്കം കോര്‍പറേഷന്‍ പരിധിയില്‍ 2000ത്തോളം ബസുകള്‍ ഓടുന്നുണ്ട്. ഇതില്‍ പകുതിയും ട്രൈബ്യൂണല്‍ വിധിയില്‍ പറയുന്ന കാലാവധി കഴിഞ്ഞതാണെന്ന് റീജനല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫിസ് അധികൃതരും ബസുടമകളും പറയുന്നു. കോഴിക്കോട്, വടകര ആര്‍.ടി.ഒക്ക് കീഴിലുള്ള ബസുകളില്‍ ആയിരമെണ്ണമെങ്കിലും ഉപേക്ഷിക്കേണ്ടിവരുമെന്നത് പൊതുഗതാഗത സംവിധാനത്തെ എന്നപോലെ ബസ് വ്യവസായത്തെയും അവതാളത്തിലാക്കും. കോഴിക്കോട് കോര്‍പറേഷന്‍ പരിധിയിലുള്ള 800ഉം വടകര മേഖലയിലുള്ള 200ഉം ബസുകളെയാണ് വിധി ബാധിക്കുന്നത്. കോര്‍പറേഷനില്ലാത്ത വയനാട്, മലപ്പുറം ജില്ലകളില്‍നിന്ന് കോഴിക്കോട്ടത്തെുന്ന ബസുകള്‍ കൂടിയാകുമ്പോള്‍ എണ്ണം വീണ്ടും കൂടും. ഇതോടെ സാധാരണക്കാരായ യാത്രികര്‍ കൂടുതലായി ആശ്രയിക്കുന്ന ദീര്‍ഘദൂര സര്‍വിസുകളടക്കം അവതാളത്തിലാകും. കാലാവധി കഴിഞ്ഞ ബസുകള്‍ കോര്‍പറേഷന്‍ പരിധിയിലേക്ക് പ്രവേശിച്ചാല്‍ 5000 രൂപ പിഴയീടാക്കണമെന്നാണ് നിര്‍ദേശം. സിറ്റിക്കുള്ളിലെ ഹ്രസ്വദൂര യാത്രകള്‍ക്കായി സാധാരണക്കാര്‍ കൂടുതലായി ആശ്രയിക്കുന്ന സിറ്റി ബസ് സര്‍വിസ് പൂര്‍ണമായും ഉപേക്ഷിക്കേണ്ടിവന്നേക്കും. ആശുപത്രി, റെയില്‍വേ സ്റ്റേഷന്‍ തുടങ്ങി നഗരത്തിലെ പ്രധാന കേന്ദ്രങ്ങളെ ബന്ധിപ്പിക്കാന്‍ ചെലവുകുറഞ്ഞ മാര്‍ഗമാണ് സിറ്റി ബസ് സര്‍വിസ്. നിരത്തിലിറക്കാര്‍ 26 ലക്ഷം രൂപ ചെലവ് വരുന്ന ബസുകള്‍ക്ക് 10 വര്‍ഷത്തെ ടിക്കറ്റ് വില്‍പനയിലൂടെ മുടക്കുമുതല്‍ ഉണ്ടാക്കാനാവില്ളെന്നും മിനിമം യാത്രാനിരക്ക് ഉയര്‍ത്തേണ്ടിവരുമെന്നുമാണ് ബസുടമകളുടെ വാദം. ഒരു ബസ് സര്‍വിസിന് പ്രതിവര്‍ഷം തുടക്കക്കാലത്തില്‍ 75,000 രൂപവരെയും പിന്നീട് കുറഞ്ഞ് 50,000 രൂപ വരെയും ഇന്‍ഷൂറും 30,000 രൂപ നികുതിയും കണ്ടെത്തേണ്ടതുണ്ട്. ഫെയര്‍വേജസ് പ്രകാരം ദിവസവും തൊഴിലാളികള്‍ക്ക് 3000 രൂപ വരെ കൂലി ചെലവും ദിവസം ശരാശരി 80 ലിറ്റര്‍ ഡീസലും വര്‍ഷത്തില്‍ ഒന്നര ലക്ഷം രൂപയുടെ മെയിന്‍റനന്‍സ് തുകയും ഇതിനു പുറമെ കണ്ടത്തെണമെന്നും ഇക്കൂട്ടര്‍ പറയുന്നു. നിലവിലുള്ള 15 വര്‍ഷം കാലാവധി 20 ആക്കണമെന്ന ആവശ്യവുമായി ബസുടമകള്‍ റോഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി ഓഫിസുകള്‍ കയറിയിറങ്ങുന്നതിനിടെയാണ് വിധി. ചരക്കു ലോറികളും സമാനമായി വെല്ലുവിളി നേരിടുന്നുണ്ട്. പ്രധാന വാണിജ്യമേഖലയായ വലിയങ്ങാടിയിലത്തെുന്ന ലോറികളെയും വിധി ദോഷകരമായി ബാധിക്കും. തിരുവനന്തപുരം, കൊല്ലം, കൊച്ചി, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ കോര്‍പറേഷന്‍ പരിധിയിലാണ് നിയന്ത്രണമെങ്കിലും ചരക്കുവാഹനങ്ങള്‍ മിക്കവയും ഈ നഗരങ്ങളിലൂടെ കടന്നുപോകുന്നവയോ ഇവിടങ്ങളെ ആശ്രയിക്കുന്നവയോ ആണ്. ജില്ലയിലേക്ക് ചരക്കത്തെിക്കുന്ന 90 ശതമാനം ലോറികളും 10 വര്‍ഷത്തിന് മുകളില്‍ പഴക്കമുള്ളതാണ്. ജില്ലയിലേക്ക് പ്രധാനമായും അരിയും പച്ചക്കറിയുമത്തെുന്നത് ഇതര സംസ്ഥാനങ്ങളില്‍നിന്നായതിനാല്‍ ഉത്തരവ് നടപ്പാകുന്നതോടെ ഒറ്റയടിക്ക് ചരക്കുനീക്കം താളംതെറ്റുകയും വിലവര്‍ധനക്കിടയാക്കുകയും ചെയ്തേക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story