Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 March 2016 4:29 PM IST Updated On
date_range 29 March 2016 4:29 PM ISTകോഴിക്കോട് റൂറല്‍ എസ്.പിയുടെ അന്വേഷണ റിപ്പോര്‍ട്ട് തള്ളി
text_fieldsbookmark_border
വടകര: കോണ്‍ഗ്രസ് നേതാക്കളായ തിരുവള്ളൂര്‍ മുരളി, കെ.ടി. സിന്ധു എന്നിവരെ അപമാനിക്കാന്‍ ശ്രമിച്ചെന്ന പരാതിയെ സംബന്ധിച്ച റൂറല്‍ എസ്.പിയുടെ റിപ്പോര്‍ട്ട് തള്ളി പുതിയ അന്വേഷണസംഘത്തെ നിയമിച്ചു. റിപ്പോര്‍ട്ട് നിഷ്പക്ഷമല്ളെന്ന് കണ്ടത്തെിയതിനെ തുടര്‍ന്നാണ് പുതിയ അന്വേഷണസംഘത്തെ ഡി.ജി.പി നിയമിച്ചത്. കോഴിക്കോട് ട്രാഫിക് എസ്.പി വിജയകുമാറിനാണ് അന്വേഷണ ചുമതല. തിങ്കളാഴ്ച വടകര റസ്റ്റ് ഹൗസില്‍ നടന്ന സിറ്റിങ്ങില്‍ പൊലീസ് ഉദ്യോഗസ്ഥര്‍, സദാചാരഭീഷണിക്ക് ഇരയായ തോടന്നൂര്‍ ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് കൂടിയായ തിരുവള്ളൂര്‍ മുരളി, മുന്‍ പഞ്ചായത്ത് പ്രസിഡന്‍റ് കെ.ടി. സിന്ധു എന്നിവരില്‍നിന്നുമുള്ള മൊഴി രേഖപ്പെടുത്തി. ഡിവൈ.എസ്.പി പ്രജീഷ് തോട്ടത്തില്‍, സി.ഐ വിശ്വംഭരന്‍, എസ്.ഐമാരായ പി.എസ്. ഹരീഷ്, കെ. ബാബുരാജ്, സ്പെഷല്‍ ബ്രാഞ്ച് എസ്.ഐമാരായ മുഹമ്മദ്, രാമചന്ദ്രന്‍, സോമന്‍, സത്യന്‍, സംഭവദിവസം വടകര പൊലീസ് സ്റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റു സിവില്‍ പൊലീസ് ഓഫിസര്‍മാര്‍, ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റ തോടന്നൂര്‍ ബ്ളോക് പഞ്ചായത്ത് അംഗം ബബിത് മലോല്‍, പാറക്കല്‍ മുഹമ്മദ്, മുകുന്ദന്‍ മരുതോങ്കര, കോണ്‍ഗ്രസ് നേതാക്കളായ കോട്ടയില്‍ രാധാകൃഷ്ണന്‍, പ്രമോദ് കോട്ടപ്പള്ളി എന്നിവരും മൊഴിയെടുക്കാന്‍ ഹാജരായി. രാവിലെ 10ന് ആരംഭിച്ച മൊഴിയെടുക്കല്‍ ഏറെ വൈകും വരെ തുടര്‍ന്നു. ചൊവ്വാഴ്ചയും തുടരും. വി.എം. സുധീരന്‍, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല എന്നിവരെ നേരില്‍കണ്ട് കെ.ടി. സിന്ധു പരാതി നല്‍കിയതിനെ തുടര്‍ന്നാണ് ഡി.ജി.പി സെന്‍കുമാറിനെയും എ.ഡി.ജി.പി ഹേമചന്ദ്രനെയും കേസന്വേഷണത്തിന് ചുമതലപ്പെടുത്തിയത്. ഇതോടൊപ്പംതന്നെ സിന്ധുവില്‍നിന്ന് നേരിട്ട് ഡി.ജി.പിയും മൊഴിയെടുത്തിരുന്നു. തുടര്‍ന്നാണ് ഇതുമായി ബന്ധപ്പെട്ടുണ്ടായ ലാത്തിച്ചാര്‍ജ് അടക്കമുള്ള കാര്യങ്ങള്‍ അന്വേഷിക്കാന്‍ പുതിയ സംഘത്തെ നിയോഗിച്ചത്. ഏപ്രില്‍ ഒന്നിനകം ഇക്കാര്യത്തില്‍ തുടര്‍നടപടിയുണ്ടാകുമെന്നാണ് അറിയുന്നത്. പൊലീസ് വടകരയിലെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരുമായി ഒത്തുകളിച്ചെന്നാണ് പ്രാഥമിക വിലയിരുത്തല്‍. സോഷ്യല്‍ മീഡിയയിലുള്‍പ്പെടെ പൊലീസിനെ പുകഴ്ത്തിക്കൊണ്ടിട്ട പോസ്റ്റുകളും അന്വേഷണ സംഘം പരിശോധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story