Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 March 2016 6:26 PM IST Updated On
date_range 9 March 2016 6:26 PM ISTജലജന്യരോഗ ഭീഷണി: ഏകോപിപ്പിച്ച പ്രവര്‍ത്തനത്തിന് ആരോഗ്യവകുപ്പ്
text_fieldsbookmark_border
കോഴിക്കോട്: വേനലായതോടെ ജില്ലയില്‍ ജലജന്യരോഗ ഭീഷണി നിലനില്‍ക്കെ, വകുപ്പുകള്‍ ഏകോപിപ്പിച്ച പ്രവര്‍ത്തനത്തിന് ആരോഗ്യവകുപ്പ്. ഭക്ഷ്യസുരക്ഷാ വകുപ്പ്, വാട്ടര്‍ അതോറിറ്റി, പൊതുമരാമത്ത്, റെയില്‍വേ എന്നിവയുടെ കൂട്ടായ പ്രവര്‍ത്തനത്തിനാണ് തിങ്കളാഴ്ച ചേര്‍ന്ന ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ രൂപംനല്‍കിയത്. മണ്ണിനടിയിലൂടെ പോകുന്ന പൈപ്പുകള്‍ പലയിടത്തും പൊട്ടി മലിനജലവുമായി കൂടിച്ചേരുന്നത് മഞ്ഞപ്പിത്തമടക്കമുള്ള രോഗങ്ങള്‍ പടരാന്‍ ഇടയാക്കുന്നുണ്ട്. ഇതിന് പൊതുമരാമത്ത്, വാട്ടര്‍ അതോറിറ്റി വകുപ്പുകള്‍ ചേര്‍ന്ന് നടപടിയെടുക്കണം. ടാങ്കറുകള്‍ വഴിയത്തെുന്ന വെള്ളം സ്വീകരിക്കുന്ന സ്ഥാപനങ്ങളും വ്യക്തികളും സ്രോതസ്സിന്‍െറ വിവരങ്ങള്‍ രേഖപ്പെടുത്തണം. ഐസ് നിര്‍മാണത്തിന് ജില്ലയില്‍ രണ്ടു കേന്ദ്രങ്ങള്‍ മാത്രമേ ഉള്ളൂവെങ്കിലും വിപണിയില്‍ ഇതല്ലാത്ത കേന്ദ്രങ്ങളില്‍നിന്നുള്ള ഐസ് വില്‍ക്കപ്പെടുന്നുണ്ട്. പലപ്പോഴും ഇത്തരം കേന്ദ്രങ്ങളില്‍നിന്നുള്ള ഉല്‍പന്നങ്ങളാണ് കേറ്ററിങ് യൂനിറ്റുകള്‍ വഴി വിതരണം ചെയ്യപ്പെടുന്നത്. ഇത്തരം കാര്യങ്ങള്‍ക്ക് യോജിച്ച പ്രവര്‍ത്തനമാണ് ലക്ഷ്യമിടുന്നതെന്ന് ഡി.എം.ഒ ആര്‍.എല്‍. സരിത പറഞ്ഞു. ജില്ലയില്‍ ഫെബ്രുവരിയുടെ ആദ്യ രണ്ടാഴ്ചയില്‍ തന്നെ 1789 മലേറിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 11 മഞ്ഞപ്പിത്ത കേസുകളും സ്ഥിരീകരിച്ചു. കൊടുവള്ളിക്കടുത്ത കിഴക്കോത്ത് ആരോഗ്യ കേന്ദ്രത്തിന് കീഴിലെ സ്വകാര്യ സ്കൂളിലെ വാര്‍ഷിക പരിപാടിയില്‍ പങ്കെടുത്ത വിദ്യാര്‍ഥികളടക്കമുള്ള മുപ്പതോളം പേര്‍ക്ക് മഞ്ഞപ്പിത്ത ലക്ഷണങ്ങള്‍ കണ്ടത്തെിയത് ഏറെ പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു. സ്കൂളില്‍ നല്‍കിയ മലിനജലം കലര്‍ന്ന ശീതളപാനീയത്തില്‍നിന്നാണ് രോഗബാധയെന്നാണ് സംശയിക്കുന്നത്. ആഘോഷങ്ങളും കല്യാണങ്ങള്‍ അടക്കമുള്ളവയും നടക്കുമ്പോള്‍ ആരോഗ്യവകുപ്പ് അധികൃതരെ അറിയിക്കാത്തതും വകുപ്പിന്‍െറ കര്‍ശന ഇടപെടല്‍ ഇല്ലാത്തതുമാണ് സ്ഥിതി വഷളാക്കാന്‍ കാരണം. പരാതികള്‍ ഉയര്‍ന്നാലും കര്‍ശന നടപടിയില്ലാത്തതിനാല്‍ നിയമലംഘനങ്ങള്‍ തുടര്‍ക്കഥയാവുകയാണ്. നടപടിയെടുക്കേണ്ടത് ഭക്ഷ്യസുരക്ഷാ വകുപ്പാണെന്ന് ആരോഗ്യവകുപ്പും ആളില്ളെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പും ആവര്‍ത്തിക്കുന്നു. പൊതുജനാരോഗ്യ സംരക്ഷണം വകുപ്പ് 65, 44 വകുപ്പുകള്‍ പ്രകാരം നടപടിയെടുക്കാമെങ്കിലും പരിമിതികളുണ്ട് എന്ന പതിവുപല്ലവിയിലാണ് അധികൃതര്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story