Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Jun 2016 6:08 PM IST Updated On
date_range 29 Jun 2016 6:08 PM ISTഈ പാര്‍ക്കില്‍ നശിക്കാന്‍ ഇനി ഒന്നുമില്ല
text_fieldsbookmark_border
കോഴിക്കോട്: പാര്‍ക്കെന്ന് കേട്ടാല്‍ പോകാന്‍ ഇഷ്ടമുള്ള സ്ഥലമാകണമല്ളോ. എന്നാല്‍, ഭട്ട്റോഡ് പാര്‍ക്കില്‍ പോകാന്‍ അല്‍പം മനകരുത്തുതന്നെ വേണം. എങ്ങും പ്രകാശിക്കാത്ത വിളക്കുകള്‍, അധികൃതര്‍ അറിയാതെ ഉയര്‍ന്നുവരുന്ന കുറ്റിക്കാടുകള്‍, കുളമേത് നിലമേത് എന്ന് മനസ്സിലാക്കാന്‍ കഴിയാത്ത വെള്ളക്കെട്ടുകള്‍, തുറക്കാത്ത ശൗചാലയങ്ങള്‍, ചോര്‍ന്നൊലിക്കുന്ന ഷെല്‍ട്ടറുകള്‍ തുടങ്ങി മറ്റൊരു പാര്‍ക്കിനും അവകാശപ്പെടാനില്ലാത്ത കാഴ്ചകളാണ് ഭട്ട്റോഡ് പാര്‍ക്കില്‍. ഒന്നരവര്‍ഷമായി ഇവിടത്തെ വിളക്കുകളിലധികവും കത്തിയിട്ട്. കുടുംബമായി ആളുകള്‍ വന്നിരുന്ന പാര്‍ക്കില്‍ സന്ദര്‍ശകര്‍ നന്നേ കുറയുന്ന അവസ്ഥയിലത്തെി. വര്‍ഷങ്ങളായി ഉപയോഗിക്കാതിരുന്ന ശൗചാലയങ്ങള്‍ ഈ വര്‍ഷം തുറന്നുകൊടുത്തെങ്കിലും ഇപ്പോള്‍ പൂട്ടിക്കിടക്കുകയാണ്. ഇടക്കാലത്ത് ശൗചാലയം നടത്തിപ്പിന് നല്‍കിയിരുന്നെങ്കിലും ഏറ്റെടുത്തവര്‍ക്ക് മുന്നോട്ട് കൊണ്ടുപോകാന്‍ സാധിച്ചില്ല. കുടുംബങ്ങള്‍ ഇങ്ങോട്ട് കടന്നുവരാന്‍ മടിക്കുന്ന സാഹചര്യമാണ് പാര്‍ക്കില്‍. ഈയവസരം മുതലെടുത്ത് സാമൂഹികവിരുദ്ധര്‍ പാര്‍ക് കൈയടക്കുന്ന അവസ്ഥയാണെന്ന് പരിസരവാസികള്‍ പറയുന്നു. നാഥനില്ലാതെ കിടക്കുന്ന പാര്‍ക്കിനുള്ളിലെ മഴവെള്ളം കെട്ടിക്കിടക്കുന്ന കുളത്തില്‍ വൈകുന്നേരങ്ങളില്‍ കുട്ടികളടക്കമുള്ളവര്‍ കുളിക്കുന്നതും പതിവായിരിക്കുകയാണ്. ഒട്ടും വൃത്തിയില്ലാത്ത വെള്ളമാണിതെന്ന് പരിസരവാസികളും സമീപ കടകളിലുള്ളവരും പറയുന്നു. ഇതരസംസ്ഥാനങ്ങളില്‍ നിന്നത്തെുന്ന ലോറികളിലെ ജീവനക്കാര്‍ തങ്ങളുടെ പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിച്ച് വൃത്തിയാക്കുന്നത് ഈ കുളത്തിലാണ്. ചുറ്റുപാടുകളും മാലിന്യം കൊണ്ട് നിറഞ്ഞിരിക്കുകയാണ്. മഴക്കാല രോഗങ്ങള്‍ പടര്‍ന്നുപിടിക്കുന്ന സന്ദര്‍ഭത്തില്‍ കുട്ടികള്‍ പാര്‍ക്കിലെ കുളങ്ങളില്‍ കുളിക്കുന്നത് ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ വിളിച്ചുവരുത്തും എന്നതില്‍ സംശയമില്ല. സെക്യൂരിറ്റി ജീവനക്കാര്‍ പറഞ്ഞാല്‍ കേള്‍ക്കാന്‍ ആരും തയാറാകാറില്ളെന്നതാണ് വസ്തുത. ഭക്ഷണം കഴിക്കാന്‍ പാര്‍ക്കില്‍ ഇരിപ്പിടങ്ങള്‍ ഒരുക്കിയിട്ടുണ്ടെങ്കിലും. ഭക്ഷണാവശിഷ്ഠങ്ങള്‍ നിക്ഷേപിക്കാന്‍ ഒരു സജ്ജീകരണവുമില്ല. ഭംഗിക്കുവേണ്ടി വെച്ചുപിടിപ്പിച്ച പുല്ലുകളൊന്നും കാണാനേയില്ല. മഴ കൊള്ളാതിരിക്കാന്‍ സ്ഥാപിച്ച ഷെള്‍ട്ടറുകളെല്ലാം തുരുമ്പത്തെ് ചോര്‍ന്നൊലിക്കുകയാണ്. ഇപ്പോള്‍ മനുഷ്യരെക്കാളും കൂടുതല്‍ പാര്‍ക്കില്‍ തെരുവ് നായ്ക്കളാണ് സ്ഥാനം പിടിച്ചിരിക്കുന്നത്. കോടികള്‍ മുടക്കി 2010ല്‍ പൂര്‍ത്തിയാക്കിയതാണ് പാര്‍ക്ക്. ആറു വര്‍ഷം പിന്നിടുമ്പോള്‍ പാര്‍ക്കിന്‍െറ വികസനം പിന്നോട്ടുപോവുകയാണ്. ടൂറിസം വകുപ്പ് അധികൃതര്‍ വല്ലപ്പോഴും വന്നുനോക്കി പോവുകയെല്ലാതെ തുടര്‍നടപടി സ്വീകരിക്കാന്‍ ആരും മുന്നോട്ടുവരുന്നില്ളെന്നാണ് അറിയുന്നത്. പാര്‍ക്കിന്‍െറ ശോച്യാവസ്ഥ സംസ്ഥാന ടൂറിസം വകുപ്പുമായി ചര്‍ച്ച ചെയ്തിട്ടുണ്ടെന്ന് ഡി.ടി.പി.സി ജോയന്‍റ് ഡയറക്ടര്‍ പി.ജി. ശിവന്‍ പറഞ്ഞു. പാര്‍ക്കില്‍നിന്ന് വരുമാനം കുറവാണെന്നും അതാണ് വൈദ്യുതീകരണത്തിനും മറ്റ് വികസനത്തിനും തടസ്സമായി നില്‍ക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story