Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Jun 2016 4:36 PM IST Updated On
date_range 19 Jun 2016 4:36 PM ISTവടകരയിലെ ബയോഗ്യാസ് പ്ളാന്‍റിന് അവഗണന
text_fieldsbookmark_border
വടകര: കോട്ടപറമ്പില്‍ നഗരസഭ സ്ഥാപിച്ച ബയോഗ്യാസ് പ്ളാന്‍റ് വെറും കാഴ്ചവസ്തുവായി തുടരുന്നു. പതിനേഴു വര്‍ഷം മുമ്പാണ് നഗരസഭ പ്ളാന്‍റ് സ്ഥാപിച്ചത്. ദിനം പ്രതി 500 കിലോ ഗ്രാം ജൈവമാലിന്യം സംസ്കരിച്ച് ഇതിന്‍െറ ഗ്യാസ് ഉപയോഗിച്ച് 400 തെരുവുവിളക്കുകള്‍ കത്തിക്കുമെന്നായിരുന്നു വാഗ്ദാനം. 5.13 ലക്ഷം രൂപ ചെലവഴിച്ചാണ് പ്ളാന്‍റ് പണിതത്. പ്ളാന്‍റിന്‍െറ പലഭാഗവും ഉപകരണങ്ങളും കാണാനില്ല. കാടുമൂടിക്കിടക്കുന്ന ഈ ഭാഗത്തേക്ക് നഗരസഭ തിരിഞ്ഞുനോക്കാത്തതിനാല്‍ പ്ളാന്‍റ് പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമം എങ്ങുമത്തെിയില്ല. ട്രഞ്ചിങ് ഗ്രൗണ്ടിലേക്ക് മാലിന്യങ്ങള്‍ കൊണ്ടുപോകുന്നതിന് നാട്ടുകാരുടെ എതിര്‍പ്പുണ്ടായപ്പോഴാണ് ബയോഗ്യാസ് പദ്ധതിയുമായി നഗരസഭ രംഗത്തത്തെിയത്. ചെമ്പൂര്‍ ജ്യോതി ബയോസ് ആന്‍ഡ് സോഷ്യല്‍ സര്‍വിസ് എന്ന സംഘടനക്കായിരുന്നു നിര്‍മാണച്ചുമതല. പ്രവര്‍ത്തനം തുടങ്ങി ദിവസങ്ങള്‍ക്കകം ഇടക്കിടെ പണിമുടക്കിയ പ്ളാന്‍റ് രണ്ടുവര്‍ഷംകൊണ്ട് പ്രവര്‍ത്തനം തീര്‍ത്തും നിര്‍ത്തേണ്ട അവസ്ഥയിലായി. നഗരസഭ ആവശ്യമായ ഭൗതികസാഹചര്യം ഒരുക്കാത്തതുകൊണ്ടാണ് പ്ളാന്‍റ് തകരാറായതെന്നാണ് അധികൃതര്‍ പറയുന്നത്. എന്നാല്‍, നിര്‍മാണഘട്ടത്തില്‍ ഉയര്‍ന്ന പ്രതിഷേധം വകവെക്കാതെ പ്ളാന്‍റ് സ്ഥാപിച്ചത് ശരിയല്ളെന്ന അഭിപ്രായവും ഉയര്‍ന്നിരുന്നു. നഗരത്തില്‍ വിവിധ സ്ഥലത്തായി ഇത്തരം പ്ളാന്‍റുകള്‍ സ്ഥാപിക്കാന്‍ നഗരസഭ തീരുമാനിച്ചെങ്കിലും അറവുശാലയിലും നാരായണനഗര്‍ മത്സ്യമാര്‍ക്കറ്റിലും മാത്രമേ പിന്നീട് പണിതിട്ടുള്ളൂ. അറവുശാലയിലെ പ്ളാന്‍റ് പലപ്പോഴും തകരാറിലാണെന്ന് പരാതിയുണ്ട്. നാരായണനഗറില്‍ മത്സ്യമാര്‍ക്കറ്റ് തുറക്കാത്തതുകൊണ്ട് തിരക്കിട്ട് സ്ഥാപിച്ച പ്ളാന്‍റ് തകര്‍ന്നുതുടങ്ങി. മറ്റിടങ്ങളിലും പ്ളാന്‍റ് സ്ഥാപിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും പിന്നീടൊരിടത്തും ഇത്തരം പദ്ധതിക്ക് അനുമതി നല്‍കിയില്ല. മാലിന്യസംസ്കരണം തീരെ അവതാളത്തിലായ നഗരസഭയില്‍ ബദല്‍ സംവിധാനങ്ങളൊന്നും പ്രാവര്‍ത്തികമായിട്ടില്ല. മാലിന്യപ്രശ്നം രൂക്ഷമായ സാഹചര്യത്തില്‍ ദീര്‍ഘവീക്ഷണമില്ലാതെ നഗരസഭ തുലച്ച ലക്ഷങ്ങളെക്കുറിച്ചാണ് നാട്ടുകാര്‍ക്ക് പറയാനുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story